3 വൻകിട പദ്ധതികൾ; കേരളത്തിനു വേണ്ടി വീണ്ടും യൂസഫലി

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ഭക്ഷ്യസംസ്ക്കരണ മേഖല, ചില്ലറ വ്യാപാരം, ഐ.ടി. അടിസ്ഥാന സൗകര്യം, ഫിന്‍ടെക് എന്നീ മേഖലകളില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. കളമശ്ശേരിയില്‍ 20 ഏക്കറില്‍ ആരംഭിക്കുന്ന വന്‍കിട ഭക്ഷ്യസംസ്ക്കരണ സംവിധാനവും കയറ്റുമതി യൂണിറ്റുമാണ് പ്രധാന നിക്ഷേപ പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എം.എ.അഷ്റഫലി പറഞ്ഞു.

കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ശേഖരിച്ച് ശീതീകരണ സംവിധാനം വഴി കയറ്റുമതി ചെയ്യുകയാണ് ഉദ്ദേശ്യം. ഇതിനു പുറമെ അത്യാധുനിക രീതിയിലുള്ള ഭക്ഷ്യസംസ്ക്കരണ സംവിധാനവും ഇവിടെ ഒരുക്കും. കയറ്റുമതിക്കും ലുലുവിന്‍റെ ചില്ലറ വില്‍പന കേന്ദ്രങ്ങളിലേക്കും മാത്രമായിരിക്കും ഇവിടെ നിന്നുള്ള ചരക്ക് നീക്കം.

സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദിഷ്ട ഗ്ലോബല്‍ സിറ്റി പദ്ധതിയില്‍ ഐ.ടി. അടിസ്ഥാന സൗകര്യവും ഫിന്‍ടെക് മേഖലയിലുമാണ് നിക്ഷേപം നടത്താന്‍ ലുലു ഗ്രൂപ്പ് ലക്ഷ്യം വെയ്ക്കുന്നത്. കാക്കനാടുള്ള ഇരട്ട ഐ.ടി. കെട്ടിട സമുച്ചയവും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

ചില്ലറവ്യാപാര രംഗത്ത് പെരിന്തല്‍മണ്ണ, തിരൂര്‍, കണ്ണൂര്‍, കാസറഗോഡ് എന്നിവിടങ്ങളില്‍ ലുലു മാര്‍ക്കറ്റ് ആരംഭിക്കും. പുതിയ നിക്ഷേപ പദ്ധതികള്‍ വഴി സംസ്ഥാനത്ത് 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 25,000 ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ഇരട്ട ഐ.ടി. ടവറെന്നും അഷ്റഫലി കൂട്ടിച്ചേര്‍ത്തു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special