Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: തലക്കെട്ടുകൾക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഉണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവ്. യാഥാർത്ഥ്യമാകും എന്ന് ഉറപ്പുള്ള പദ്ധതികൾ മാത്രമേ അവിടെ പ്രഖ്യാപിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് രാജീവ് അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി ഓൺലൈനായും വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവര്‍ നേരിട്ടും പങ്കെടുക്കും. യു.എ.ഇ. സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്റൈന്‍ വാണിജ്യ-വ്യവസായമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം.എ.യൂസഫ് അലി, സി.ഐ.ഐ. പ്രസിഡന്‍റ് സഞ്ജീവ് പൂരി, അദാനി പോര്‍ട്സ് എം.ഡി. കരണ്‍ അദാനി തുടങ്ങിയവരും സംബന്ധിക്കും.
അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിൽ 26 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രപ്രതിനിധികൾ പങ്കെടുക്കും. 3 രാജ്യങ്ങളിൽ നിന്നും മന്ത്രിതല സംഘം പങ്കെടുക്കും. മുഖ്യമന്ത്രി 2 ദിവസവും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കമ്പനികളുടെ പ്രതിനിധികളും എത്തുന്നുണ്ടെന്ന് രാജീവ് പറഞ്ഞു.
സംസ്ഥാന മന്ത്രിമാര്‍, നീതി ആയോഗ് മുന്‍ ചെയര്‍മാനും ജി20 ഷെര്‍പയുമായ അമിതാഭ് കാന്ത്, വ്യവസായ പ്രമുഖരായ എം.ഡി.അദീബ് അഹമ്മദ്, അനസൂയ റേ, അനില്‍ ഗാന്‍ജു, ഡോ. ആസാദ് മൂപ്പന്‍, ഗോകുലം ഗോപാലന്‍, ജീന്‍ മാനേ, ജോഷ് ഫോള്‍ഗര്‍, മാര്‍ട്ടിന്‍ സൊന്‍റാഗ്, മാത്യു ഉമ്മന്‍, മുകേഷ് മെഹ്ത, എം.എം.മുരുഗപ്പന്‍, രവി പിള്ള, ടി.എസ്.കല്യാണരാമന്‍, ശശികുമാര്‍ ശ്രീധരന്‍, ശ്രീപ്രിയ ശ്രീനിവാസന്‍, വിനീത് വര്‍മ്മ, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവരും സംബന്ധിക്കും.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.































