Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദത്തിൽ ഒന്നാമതായതിൽ താനും അഭിമാനിക്കുകയാണെന്ന് നടൻ മമ്മൂട്ടി. ആധുനിക വ്യവസായത്തിന് ആവശ്യമായ മാനവവിഭവശേഷിയാണ് നമ്മുടെ കരുത്ത്. നമ്മുടെ യുവാക്കൾക്ക് ഇവിടെ തന്നെ ജോലി ചെയ്യാൻ കഴിയുന്ന വ്യവസായങ്ങൾ കൂടുതൽ വരണമെന്നും അദ്ദഹം പറഞ്ഞു.
ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന നിക്ഷപ സംഗമം ഇതിനുള്ള വേദിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻവെസ്റ്റ്മെന്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ആശംസകളർപ്പിക്കുകയായിരുന്നു അദ്ദേഹം.
ശുദ്ധവായുവിനാലും ശുദ്ധജലത്താലും പ്രകൃതി രമണീയതയിലും മാനവവിഭവശേഷിയിലും സമ്പന്നമായ കേരളത്തിലേക്ക് നിക്ഷേപകരെ താനും സ്വാഗതം ചെയ്യുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.































