ദാവോസിൽ കേരള പവലിയൻ തുറന്നു

Follow the FOURTH PILLAR LIVE channel on WhatsApp 

ദാവോസ്: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവിനൊപ്പം കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി എന്നിവർ ചേർന്നാണ് പവലിയൻ ഉദ്ഘാടനം ചെയ്തത്.

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങിൽ കേരളം ഒന്നാമതെത്തിയശേഷമുള്ള സംസ്ഥാനത്തിൻ്റെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കുകയാണ് പവലിയൻ്റെ ലക്ഷ്യം. ഫെബ്രുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിൻ്റെ വിവരങ്ങളും കേരള പവലിയനിലൂടെ പരിചയപ്പെടുത്തും.

ദാവോസ് വേൾഡ് ഇക്കണോമിക് ഫോറം ലോകത്തെ പ്രധാന നിക്ഷേപകർക്ക് മുന്നിൽ കേരളത്തെ പരിചയപ്പെടുത്താൻ അവസരമായെന്നും മന്ത്രി പി രാജീവ് പറഞ്ഞു.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special