# Fourth Pillar > where truth stands tall ## Posts - [യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ തലമുറ മാറ്റത്തിൻ്റെ സൂചന നൽകി വി.ഡി സതീശൻ](https://fourthpillar.live/2025/12/28/v-d-satheesan-hints-at-generational-change-among-udf-candidates/): തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളിൽ തലമുറ മാറ്റത്തിൻ്റെ സൂചന നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 50 ശതമാനം സീറ്റ് വനിതകൾക്കും യുവാക്കൾക്കും നൽകുമെന്നും അതിന് ഒരു പാട് പേരെ കണ്ടെത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മുഖ്യധാരാ രാഷ്ട്രീയത്തിൽ യു.ഡി.എഫിനൊപ്പം ചെറുപ്പക്കാരായ നേതാക്കളുണ്ട്. ശക്തരായ രണ്ടാം നിരയും മൂന്നാം നിരയും പാർട്ടിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിന് കൂട്ടായ നേതൃത്വമാണുള്ളത്. തിരഞ്ഞെടുപ്പിന് ശേഷം നടപടി ക്രമങ്ങൾ പാലിച്ച് എ.ഐ.സി.സി മുഖ്യമന്ത്രിയെ തീരുമാനിക്കും.എൽ.ഡി. എഫിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് മുന്നണിക്കുണ്ടായ ഭരണ വിരുദ്ധ വികാരത്തിന് പിന്നിലുള്ളത്. എൽ.ഡി.എഫിൻ്റെ ക്യാപ്റ്റനായി അറിയപ്പെടുന്ന പിണറായിയാണ് നിലവിൽ അവരുടെ ഏറ്റവും വലിയ ആശങ്ക. കടുത്ത ഭരണ വിരുദ്ധ വികാരമാണ് സർക്കാരിന് എതിരായുള്ളത്. സർക്കാരിനെതിരായ കുറ്റപത്രവുമായാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് രംഗത്തിറങ്ങിയത്. ശബരിമല സ്വർണ്ണക്കൊള്ളയടക്കം ഉന്നയിച്ച് രംഗത്തിറങ്ങിയ മുന്നണി ഒരു ടീമായാണ് പ്രവർത്തിച്ചത്. ഒരു […] - [ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾക്ക് വ്യാജ ദൈവനിന്ദ കുറ്റം ചുമത്തുന്നതായി മനുഷ്യാവകാശ റിപ്പോർട്ട്](https://fourthpillar.live/2025/12/28/human-rights-report-finds-false-blasphemy-charges-for-attacks-on-hindus-in-bangladesh/): ഡല്‍ഹി: ബംഗ്ലാദേശില്‍ മതനിന്ദ ആരോപിച്ച് ന്യൂനപക്ഷ ഹിന്ദു സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ദിപു ചന്ദ്ര ദാസിന്റെ ക്രൂരമായ കൊലപാതകം ഈ വിഷയത്തെ വീണ്ടും രൂക്ഷമായി ഉയര്‍ത്തി. ബംഗ്ലാദേശ് ന്യൂനപക്ഷങ്ങള്‍ക്കായുള്ള മനുഷ്യാവകാശ കോണ്‍ഗ്രസ് അതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു, ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാനും അവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും കൊല്ലാനും പോലും അടിസ്ഥാനരഹിതമായ ദൈവനിന്ദ ആരോപണങ്ങള്‍ ഒരു ഉപകരണമായി കൂടുതലായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. സംഘടനയുടെ അഭിപ്രായത്തില്‍, ഇത്തരം ആരോപണങ്ങള്‍ പലപ്പോഴും വ്യക്തിപരമായ ശത്രുത, സ്വത്ത് തര്‍ക്കങ്ങള്‍ അല്ലെങ്കില്‍ മറ്റ് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ എന്നിവയുടെ പേരിലാണ് ഉണ്ടാകുന്നത്. മതനിന്ദയെക്കുറിച്ചുള്ള കിംവദന്തികള്‍ വേഗത്തില്‍ ആള്‍ക്കൂട്ട അക്രമമായി മാറുകയും ന്യൂനപക്ഷ സമൂഹങ്ങളെ ഭയത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രവണത റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു. ഡിസംബര്‍ 18 ന് മൈമെന്‍സിങ് ജില്ലയിലെ ഭാലുക ഉപാസിലയില്‍ 27 വയസ്സുള്ള ഹിന്ദുവായ ദീപു ചന്ദ്ര ദാസ് ക്രൂരമായി കൊല്ലപ്പെട്ടു. വസ്ത്ര ഫാക്ടറി തൊഴിലാളിയായ ദാസിനെ സഹപ്രവര്‍ത്തകര്‍ […] - [ചി​റ്റൂ​രി​ലെ ആ​റ് വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റേ​ത് മു​ങ്ങി​മ​ര​ണം ; പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌ പുറത്ത്](https://fourthpillar.live/2025/12/28/six-year-old-suhan-from-chittoor-likely-drowned-initial-postmortem-report-out/): പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ലെ ആ​റ് വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌. സു​ഹാ​ന്‍റെ ശ​രീ​ര​ത്തി​ൽ മ​റ്റ് മു​റി​വു​ക​ളോ പ​രി​ക്കു​ക​ളോ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. സു​ഹാ​ന്‍റെ സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​രം വൈ​കി​ട്ട് ന​ട​ത്തും. കാ​ണാ​താ​യി 21 മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് സു​ഹാ​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ നി​ന്നും അ​ല്പം മാ​റി​യു​ള്ള കു​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ സ​ഹോ​ദ​ര​നു​മാ​യി പി​ണ​ങ്ങി​യാ​ണ് കു​ട്ടി വീ​ട് വി​ട്ട് ഇ​റ​ങ്ങു​ന്ന​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ മ​ട​ങ്ങി വ​രാ​റു​ള്ള കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യം വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് സു​ഹാ​ന്‍റെ സ​ഹോ​ദ​ര​നും മു​ത്ത​ശി​യും അ​മ്മ​യു​ടെ സ​ഹോ​ദ​രി​യും മ​ക്ക​ളു​മാ​ണ്. സു​ഹാ​ന്‍റെ അ​മ്മ നീ​ല​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. - [സംഘടന ശക്തിപ്പെടുത്തണം, അതിനെക്കുറിച്ച് ഒരു സംശയവുമില്ല; ശശി തരൂർ](https://fourthpillar.live/2025/12/28/the-organization-must-be-strengthened-there-is-no-doubt-about-it-shashi-tharoor/): ഡൽഹി: കോൺഗ്രസിൽ പരിഷ്‌കാരങ്ങൾ വേണമെന്ന ദിഗ്വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂർ രംഗത്ത്.140-ാമത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ ദിഗ്വിജയ സിങ്ങുമായുള്ള ആശയവിനിമയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു തരൂർ. ‘ഞങ്ങൾ സുഹൃത്തുക്കളാണ്, സംഭാഷണം നടത്തുന്നത് സ്വാഭാവികമാണ്. സംഘടന ശക്തിപ്പെടുത്തണം, അതിനെക്കുറിച്ച് ഒരു സംശയവുമില്ല.’ തരൂർ പറഞ്ഞു. എന്നാൽ ആർഎസ്എസിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. പാർട്ടിക്ക് ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണെന്ന് വിശേഷിപ്പിച്ച തരൂർ, പാർട്ടിയുടെ ശ്രദ്ധേയമായ ചരിത്രത്തിലേക്കും കോൺഗ്രസിന്റെ സംഭാവനകളിലേക്കും തിരിഞ്ഞുനോക്കുന്ന ദിവസമാണിതെന്നും കൂട്ടിച്ചേർത്തു. - [പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചു; കെപിസിസി നേതാവ് എൻ. സുബ്രഹ്മണ്യൻ പൊലിസ് കസ്റ്റഡിയിൽ](https://fourthpillar.live/2025/12/27/kpcc-leader-n-subramanian-in-police-custody-for-spreading-fake-picture-of-potti-and-chief-minister-together/): കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണ്ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ച് നിൽക്കുന്ന തരത്തിൽ എഐ (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ പിടിയിലായി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കോഴിക്കോട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ സുബ്രഹ്മണ്യനെ ചേവായൂർ പൊലിസാണ് കസ്റ്റഡിയിലെടുത്തത്. ശബരിമല സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുഖ്യമന്ത്രിയെയും ബന്ധിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് സുബ്രഹ്മണ്യൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രമേൽ അഗാധമായ ബന്ധമുണ്ടാകാൻ എന്തായിരിക്കും കാരണം?” എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഈ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും സിപിഎം ആരോപിച്ചിരുന്നു.സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 192, കേരള പൊലിസ് ആക്ട് സെക്ഷൻ 120 എന്നിവ പ്രകാരമാണ് ചേവായൂർ പൊലിസ് […] - [മുനമ്പം സമരത്തിലൂടെ ലത്തീൻ സഭയെ കൂടെക്കൂട്ടാൻ ബി ജെ പി നടത്തുന്ന നീക്കത്തെ പ്രതിരോധിക്കാൻ കോൺഗ്രസ്.](https://fourthpillar.live/2025/12/27/congress-to-counter-bjps-move-to-bring-latino-congregation-together-through-munambam-protest/): കൊച്ചി : കൊച്ചിയിലെ മേയർ സ്ഥാനം ഏറെ ആഗ്രഹിച്ച നേതാവാണ് ദീപ്തി മേരി വർഗീസ്. കോൺഗ്രസിനായി ചാനൽ ചർച്ചകളിൽ പോലും തിളങ്ങുന്ന നേതാവ്. പാർട്ടി ഏൽപ്പിക്കുന്ന കാര്യങ്ങളൊക്കെ കൃത്യമായി ചെയ്യുന്ന പ്രവർത്തക . തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചിയിൽ യു ഡി എഫിനെ നയിക്കാൻ നേതൃത്വം ആവശ്യപ്പെട്ടപ്പോൾ നയിച്ചു. അധികാരത്തിലെത്തിയപ്പോൾ തഴയപ്പെട്ടതിൻ്റെ വേദന ഉള്ളിലൊതുക്കി ദീപ്തി മേരി വർഗീസ് പാർട്ടി തീരുമാനം പരിഭവത്തോടെ തന്നെ അംഗീകരിച്ചു. പലരും പ്രതീക്ഷിച്ച പൊട്ടിത്തെറി ഉണ്ടായില്ല .ദീപ്തിയുടെ കഴിവും അർഹതയും പാർട്ടിയുടെ മുതിർന്ന നേതാക്കളും സമ്മതിച്ചു .ദീപ്തി ലത്തീൻ സഭയ്ക്ക് വേണ്ടപ്പെട്ടയാൾ അല്ലാത്തത് കൊണ്ടാണ് മേയർ സ്ഥാനത്ത് നിന്നും അവഗണിക്കപ്പെട്ടത് എന്ന യാഥാർഥ്യം കോൺഗ്രസുകാർ ഉൾക്കൊള്ളുന്നു. മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ പള്ളി അങ്കണമാണ് സമര ഭൂമിയായി മാറിയത്. കേന്ദ്ര മന്ത്രിമാരും ബി ജെ പി നേതാക്കളും സമരത്തെ പിന്തുണച്ച് പള്ളി മുറ്റത്തെത്തി. കോൺഗ്രസും സമരക്കാർക്ക് ഒപ്പമായിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ സമരം നടക്കുന്ന വാർഡിൽ ബി ജെ […] - [റെക്കോര്‍ഡ് തേരോട്ടം തുടര്‍ന്ന് സ്വര്‍ണവില. ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ. 1,03,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില](https://fourthpillar.live/2025/12/27/gold-prices-hit-record-highs-they-increased-by-rs-880-in-one-go-the-price-of-one-gold-piece-is-rs-103560/): കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് വര്‍ധിച്ചത്. 1,03,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് ഉയര്‍ന്നത്. 12,945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. രൂപയുടെ മൂല്യവും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെയും ആഗോള വിപണിയിലെയും അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. - [പോറ്റിക്കൊപ്പമുള്ള എഐ ചിത്രം പങ്കുവെച്ച കേസ്. ചോദ്യം ഉന്നയിക്കുന്നവർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുന്നു: ഷിബു ബേബി ജോൺ](https://fourthpillar.live/2025/12/27/case-of-sharing-ai-picture-with-potty-case-will-be-filed-against-those-who-raise-questions-for-incitement-to-riot-shibu-baby-john/): കൊല്ലം: ചോദ്യം ഉന്നയിക്കുന്നവർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കുകയാണെന്ന് ഷിബു ബേബി ജോൺ. മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള എഐ നിർമിത ചിത്രമെന്നാണ് വാദം. എഐ എന്താണെന്ന് അറിയാത്തവർ പാർട്ടി സെക്രട്ടറി ആയിരുന്നാൽ ഇതിനപ്പുറവും പറയുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. മുഖ്യമന്ത്രി പുറത്തുവിട്ട വീഡിയോ വ്യാജമെന്ന് പറയില്ലലോയെന്നും മുഖ്യമന്ത്രിയെ ആരാണ് പരിപാടിക്ക് ക്ഷണിച്ചതെന്നും ഷിബു ബേബി ജോൺ ചോദിച്ചു. ചോദ്യം ചെയ്യുന്നവരെ കേസെടുത്ത് അടിച്ചമർത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും ശബരിമല സ്വർണക്കൊള്ളയുടെ കേസ് അന്വേഷണത്തിൽ ചവിട്ടിപിടുത്തമുണ്ടെന്നും പറഞ്ഞ അദ്ദേഹം രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്നും ആരോപിച്ചു. ഒരു ആംബുലൻസ് മാത്രമാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കൈമാറിയത്. പഞ്ചായത്ത് മെമ്പർ പോലും രണ്ട് ആംബുലൻസ് ഉണ്ടെങ്കിലേ ഉദ്ഘാടനത്തിൽ പങ്കെടുക്കൂ. ആരാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും ഷിബു ആവശ്യപ്പെട്ടു. - [ഇന്ത്യയുടെ വളർച്ച ഒരു കുടുംബത്തിൻ്റേത് മാത്രമല്ല; ഗാന്ധി കുടുംബത്തിനെ വിമർശിച്ച് പ്രധാനമന്ത്രി](https://fourthpillar.live/2025/12/26/indias-growth-is-not-just-about-a-family-prime-minister-criticized-the-gandhi-family/): ഡൽഹി: ലഖ്നൗവിൽ ഡോ. ശ്യാമപ്രസാദ് മുഖർജി, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി എന്നിവരുടെ പ്രതിമകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസനം ഒരു കുടുംബത്തിന് മാത്രം അവകാശപ്പെട്ടതല്ലെന്നും മറ്റ് നേതാക്കളെ അവർ അംഗീകരിക്കുന്നില്ലെന്നും ഗാന്ധി കുടുംബത്തിനെതിരെ പരോക്ഷമായ ആക്രമണത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് കാലഘട്ടത്തിൽ മുതിർന്ന ബിജെപി നേതാക്കളെ ബഹുമാനിച്ചിരുന്നില്ല എന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ബിജെപിയെയും കോൺഗ്രസിനെയും താരതമ്യം ചെയ്തുകൊണ്ട്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവു തുടങ്ങി ഡോ. ബിആർ അംബേദ്കർ, സർദാർ വല്ലഭായ് പട്ടേൽ എന്നിവരെ വരെ പാർട്ടി ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടൽ ബിഹാരി വാജ്പേയിയുടെയും മദൻ മോഹൻ മാളവ്യയുടെയും ജന്മവാർഷികങ്ങൾ ആഘോഷിക്കവേ, ‘രാജ്യത്തെ രണ്ട് മഹാന്മാരായ പ്രതിഭകളുടെ ജന്മവാർഷികങ്ങളുടെ ശ്രദ്ധേയമായ യാദൃശ്ചികത കൂടി വരുന്ന ദിവസമാണ് ഡിസംബർ 25’ എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. - [വിവി രാജേഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ](https://fourthpillar.live/2025/12/26/chief-minister-pinarayi-vijayan-congratulated-vv-rajesh/): തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പേ, മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് ബിജെപി മേയർ സ്ഥാനാർത്ഥി വി വി രാജേഷ്. രാജേഷിന് മുഖ്യമന്ത്രി ആശംസകൾ നേർന്നു. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് വി വി രാജേഷിനെ ബിജെപി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. മുൻ ഡിജിപിയും ശാസ്തമംഗലം ഡിവിഷനിൽ നിന്നുള്ള കൗൺസിലറുമായ ആർ ശ്രീലേഖയെ ബിജെപി പ്രധാനമായും പരിഗണിച്ചിരുന്നു. വി മുരളീധര പക്ഷവും ആർഎസ്എസും പിന്തുണച്ചതാണ് വി വി രാജേഷിന് തുണയായത്. രണ്ടാം തവണയാണ് വി വി രാജേഷ് നഗരസഭ കൗൺസിലറാകുന്നത്. കൊടുങ്ങാനൂർ ഡിവിഷനിൽ നിന്നാണ് വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റും, നിലവിൽ ബിജെപി സംസ്ഥാന സെക്രട്ടറിയുമാണ് രാജേഷ്. - ['നേറ്റിവിറ്റി കാർഡ്', നിർണ്ണായക തീരുമാനവുമായി കേരള സർക്കാർ](https://fourthpillar.live/2025/12/25/nativity-card-kerala-government-takes-crucial-decision/): തിരുവനന്തപുരം: ചരിത്രപ്രധാനമായ നീക്കവുമായി കേരള സർക്കാർ. സംസ്ഥാനത്ത് ഫോട്ടോ പതിപ്പിച്ച ‘നേറ്റിവിറ്റി കാർഡ്’ നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. ഒരാൾ ഈ നാട്ടിൽ ജനിച്ചു വളർന്നയാളാണെന്നോ അല്ലെങ്കിൽ ഇവിടെ സ്ഥിരതാമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാൻ പ്രാപ്തനാക്കുന്ന ആധികാരിക രേഖയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രധാന പ്രത്യേകതകൾ ഒറ്റത്തവണ അപേക്ഷ: നിലവിൽ ഓരോ ആവശ്യത്തിനും വെവ്വേറെ നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ട സ്ഥിതിയാണ്. പുതിയ കാർഡ് വരുന്നതോടെ ഇത് ഒഴിവാകും. നിയമസാധുത: സാധാരണ സർട്ടിഫിക്കറ്റുകളിൽ നിന്ന് വ്യത്യസ്തമായി, നിയമപരമായ പിൻബലമുള്ള ആധികാരിക രേഖയായിട്ടായിരിക്കും നേറ്റിവിറ്റി കാർഡ് നൽകുക. ഫോട്ടോ പതിപ്പിച്ച രേഖ: ആൾമാറാട്ടം തടയാനും തിരിച്ചറിയൽ എളുപ്പമാക്കാനും കാർഡിൽ അപേക്ഷകന്റെ ഫോട്ടോ ഉണ്ടായിരിക്കും. സർക്കാർ സേവനങ്ങൾക്ക് ഉപയോഗിക്കാം: സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും ഗുണഭോക്തൃ തിരിച്ചറിയൽ രേഖയായി ഈ കാർഡ് ഉപയോഗിക്കാം. “ഒരാളും സ്വന്തം നാട്ടിൽ പുറന്തള്ളപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. താൻ ഈ നാട്ടുകാരനാണെന്ന് തെളിയിക്കാൻ […] - [തൃശൂര്‍ മേയറാകാന്‍ ഡോ. നിജി ജസ്റ്റിന്‍; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ പ്രസാദ്](https://fourthpillar.live/2025/12/25/dr-niji-justin-to-be-thrissur-mayor-a-prasad-for-deputy-mayor/): തൃശൂര്‍: ഡോ. നിജി ജസ്റ്റിനെ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത് യുഡിഎഫ്. തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റായ നിജി കിഴക്കുപാട്ടുകരയില്‍ നിന്നാണ് കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കെപിസിസി സെക്രട്ടറി എ പ്രസാദിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതായും തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. പാര്‍ട്ടിയുടെയും, കൗണ്‍സിലര്‍മാരുടെയും അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്നും തൃശൂര്‍ക്കാര്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന ക്രിസ്മസ് സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. നാളെ രാവിലെയാണ് മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ലാലി ജെയിംസ്, സുബി ബാബു, ശ്യാമള മുരളീധരന്‍ എന്നിവരെ മാറ്റി നിര്‍ത്തിയാണ് പ്രമുഖ ഗൈനക്കോളജിസ്റ്റായ നിജി മേയര്‍ സ്ഥാനത്തേക്ക് എത്തുന്നത്. പരാതികള്‍ പരിഹരിക്കുന്നതിനായി ടേം വ്യവസ്ഥയില്‍ മേയര്‍ സ്ഥാനം നിശ്ചയിക്കാനും സാധ്യതയുണ്ട്. അതിനിടെ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും തൃശൂരിലെ മേയര്‍ തര്‍ക്കം മാധ്യമ സൃഷ്ടി മാത്രമാണെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. - [കോർപ്പറേഷൻ, മുനിസിപ്പാലിറ്റി അധ്യക്ഷരെ നാളെ അറിയാം. ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖേന](https://fourthpillar.live/2025/12/25/the-corporation-and-municipality-chairmen-will-be-known-tomorrow-if-there-are-multiple-candidates-the-voting-will-be-through-open-ballot-open-in-google-translate-feedback-google-translate/): തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷനിലെയും 86 മുനിസിപ്പാലിറ്റിയിലെയും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ (വെള്ളിയാഴ്ച). കൊച്ചി, തൃശൂർ, കണ്ണൂർ കോർപറേഷനുകളിൽ വനിതകൾ മേയറാകും. മുനിസിപ്പാലിറ്റികളിൽ 44 അധ്യക്ഷ സ്ഥാനങ്ങൾ വനിതകൾക്കും ആറ് എണ്ണം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്. ചെയർപേഴ്‌സൺ, മേയർ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്‌സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് പകൽ 2.30നും നടത്തും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പകൽ 2.30നും നടക്കും.ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖേന ആയിരിക്കും. രണ്ടു സ്ഥാനാർഥികൾക്ക് തുല്യവോട്ടാണെങ്കിൽ നറുക്കെടുപ്പ് നടത്തും. രണ്ടിലധികംപേർ മത്സരിക്കുമ്പോൾ, ഒരു സ്ഥാനാർഥിക്ക് മറ്റ് എല്ലാ സ്ഥാനാർഥികൾക്കുംകൂടി കിട്ടിയ ആകെ വോട്ടിനെക്കാൾ കൂടുതൽ ലഭിച്ചാൽ അയാൾ തെരഞ്ഞെടുക്കപ്പെടും. ഇത്തരത്തിൽ ലഭിക്കാതിരുന്നാൽ ഏറ്റവും കുറച്ച് വോട്ട് ലഭിച്ചയാളെ ഒഴിവാക്കി വീണ്ടും വോട്ടെടുക്കും.മൂന്നോ അതിലധികമോ സ്ഥാനാർഥികൾ ഉണ്ടായിരിക്കുകയും ഏറ്റവും കുറവ് […] - [കേരളം ലക്ഷ്യമിട്ട് ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം. തല്ലലും തലോടലും; ക്രൈസ്തവവോട്ട് ലക്ഷ്യമിട്ട് ബിജെപി](https://fourthpillar.live/2025/12/25/prime-ministers-visit-to-church-on-christmas-day-targeting-kerala-slapping-and-patting-bjp-targeting-christian-votes/): തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലെ വലിയ വാർത്ത പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനമാണ് എന്നതിൽ സംശയമില്ല , എന്നാൽ ഇതിൻ്റെ അടിസ്ഥാന ലക്ഷ്യം ക്രൈസ്തവ സമുദായത്തിന് നിർണ്ണായക സ്വാധീനമുള്ള കേരളത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നതാണ്. ഈ ലക്ഷ്യത്തിലേക്ക് എത്താൻ ക്രിസ്മസ് – ഈസ്റ്റർ ദിനങ്ങളിലെ പള്ളി സന്ദർശനം മാത്രം മതിയോ എന്ന് ബിജെപി നേതൃത്വം പരിശോധിക്കേണ്ടതുണ്ട്. പുരോഹിതരും കന്യാസ്ത്രീകളും മുതൽ കരോൾ സംഘങ്ങളും തെരുവ് കച്ചവടക്കാരും ആക്രമണത്തിനിരയാകുന്ന രാജ്യത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി ജെ പി കേരളാ ഘടകം അദ്ധ്യക്ഷനേയും കൂട്ടി ക്രൈസ്തവ ആരാധനാലയത്തിൽ ക്രിസ്മസ് ദിനത്തിൽ സന്ദർശനം നടത്തുന്നത്. ആക്രമണങ്ങൾ അരങ്ങേറുന്നതിന് ആരാണ് ഉത്തരവാദി എന്ന് എപ്പോഴെങ്കിലും ഇവർ ചിന്തിച്ചിട്ടുണ്ടോ .? ബി ജെ പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ കന്യാസ്ത്രീകൾക്കും പുരോഹിതർക്കുമെതിരെ കേസെടുക്കുന്ന അവസ്ഥ അവസാനിപ്പിക്കേണ്ടതല്ലേ ? സ്വയം തിരുത്തൽ നടത്തേണ്ടത് ബി ജെ പി തന്നെയാണ്. പാർട്ടിക്ക് രാജ്യത്താകെ ഒരു നയമാണ് ഉണ്ടാകേണ്ടത്. ഭീകരവാദത്തിനെതിരായ ബി ജെ പി യുടെ […] - [ക്രിസ്മസിനെ വരവേറ്റ് ലോകം; അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ](https://fourthpillar.live/2025/12/25/world-welcomes-christmas-pope-calls-for-kindness-to-strangers-and-the-poor/): വത്തിക്കാൻ: യേശുക്രിസ്തുവിൻറെ തിരുപ്പിറവിയുടെ ഓർമയിൽ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്. ഇരുനൂറിലേറെ അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘവും ചടങ്ങുകളും ഭാഗമായി. ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് അൾത്താരയുടെ മുന്നിലുള്ള ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന ഉണ്ണിയേശുരൂപം മാർപാപ്പ അനാവരണം ചെയ്തു. അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും ക്രിസ്മസ് രാവിലെ ദിവ്യബലിയിൽ മാർപ്പാപ്പ വിശ്വാസികളോട് പറഞ്ഞു. ആറായിരത്തോളം പേർ ബസിലിക്കയിലെ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷ്യംവഹിച്ചു. യേശുദേവൻറെ ജന്മസ്ഥലമായ ബേത്‍ലഹേമിൽ രണ്ട് വർഷത്തിനുശേഷമാണ് ക്രിസ്മസ് ആഘോഷം. ഗാസയിലെ യുദ്ധം കാരണം ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല പലസ്തീനിലെ ക്രൈസ്തവർ. നേറ്റിവിറ്റി പള്ളിയിലെ പാതിരാകുർബാനയിലും നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. - [ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അപലപനീയം ; രമേശ് ചെന്നിത്തല](https://fourthpillar.live/2025/12/24/attacks-on-christmas-celebrations-condemnable-ramesh-chennithala/): തിരുവനന്തപുരം : കേരളത്തിലും രാജ്യവ്യാപകമായും ക്രൈസ്തവര്‍ക്കും ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അപലപനീയമെന്ന് എംഎൽഎയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. പാലക്കാട്‌ കരോൾ സംഘത്തെ ആക്രമിച്ചത് ഭയപ്പെടുത്തുന്നു. ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ മതേതര ജനാധിപത്യ ബോധ്യങ്ങുള്ള എല്ലാ മനുഷ്യരും അപലപിക്കണം. ക്രിസ്മസ് കരോളിനെ ആക്രമിക്കുകയാണ്. ക്രിസ്മസിന് അവധി കൊടുക്കാതിരിക്കുകയാണ്. ക്രിസ്മസിന് അവര്‍ക്ക് എങ്ങനെയെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കാമോ അതെല്ലാം, എല്ലാ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ബിജെപി ഗവണ്‍മെന്റുകള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ക്രിസ്മസ് ആഘോഷിക്കുന്ന വേളയില്‍ ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് കാര്യമായില്ലല്ലോ. തന്റെ അനുയായികളോട് ഇവര്‍ക്ക് നേരെയുള്ള അക്രമം നിര്‍ത്താനാണ് ആദ്യം പറയേണ്ടത്. അക്രമങ്ങള്‍ വ്യാപിക്കുന്നു എന്നുള്ള ആശങ്ക ഇന്ന് ക്രൈസ്തവ സമൂഹത്തിനും മതേതര സമൂഹത്തിനും ഉണ്ട്. , ക്രിസ്മസ് പാര്‍ട്ടി നടത്തുന്ന അതേ ആളുകള്‍ തന്നെ ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്ന വേളയില്‍ അക്രമം നടത്തുന്നു. ഇതാണ് […] - [ശബരിമല സ്വർണ മോഷണം: കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല](https://fourthpillar.live/2025/12/24/sabarimala-gold-theft-ramesh-chennithala-demands-cbi-probe-under-court-supervision/): തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണ മോഷണക്കേസിൽ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. അന്തര്‍ദേശീയ മാനങ്ങള്‍ ഉള്ള ഒരു കേസായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. ” പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പ്രവര്‍ത്തനങ്ങളെ ഇകഴ്തിക്കാണിക്കുന്നില്ല. പക്ഷേ അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു കേസാകുമ്പോള്‍ എസ് ഐടിക്ക് മാത്രമായി അന്വേഷണം നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. ഉന്നതന്മാരിലേക്ക് ഈ കേസുകള്‍ പോകുന്നു എന്നതാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ ഉള്ള കേസ് ആയതുകൊണ്ടാണ് ഈ കേസിനെ എങ്ങനെയെങ്കിലും ദുര്‍ബലപ്പെടുത്താന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഇന്ത്യയിലെയും ലോകത്തെയും കോടാനുകോടി വരുന്ന ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയ ഒരു കേസാണിത്. കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മുഴുവന്‍ വിറ്റ് കാശുണ്ടാക്കാന്‍ ശ്രമിച്ച ദേവസ്വം ബോര്‍ഡിൻ്റെ കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കാണാനില്ല എന്നുള്ള വാര്‍ത്ത ഇന്നലെ പുറത്തുവന്നു. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണവുമായി മുന്നോട്ടുപോകണം. ഹൈക്കോടതി ചോദിച്ച […] - [SIR; കരട് പട്ടികയിലെ പരാതികൾ ഇന്നുമുതൽ അറിയിക്കാം; അന്തിമ പട്ടിക ഫെബ്രുവരി 21ന്](https://fourthpillar.live/2025/12/24/sir-complaints-on-the-draft-list-can-be-submitted-from-today-final-list-on-february-21/): തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ കരട് പട്ടികയിൽ പരാതികൾ ഉന്നയിക്കാനുള്ള സമയം ഇന്നുമുതൽ ആരംഭിക്കും. ജനുവരി 22 വരെ എതിർപ്പുകളും, ആക്ഷേപങ്ങളും ഉന്നയിക്കാൻ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും, പരിശോധനകളും നടക്കും. പരാതികളിൽ വിശദമായ വാദം കേട്ട് തെറ്റുകൾ തിരുത്തിയതിന് ശേഷം ഫെബ്രുവരി 21നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. ഇന്നെലയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടിക പുറത്തിറക്കിയത്. ആകെയുള്ള 2.78 കോടി വോട്ടർമാരിൽ 24,08,503 വോട്ടർമാർ പട്ടികയ്ക്ക് പുറത്താണ്. കരട് പട്ടികയുടെ വിശദാംശങ്ങൾ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് പുതുതായി ചേർക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധരേഖകളും സമർപ്പിച്ച് പട്ടികയിൽ ഇടം നേടാം. അതേസമയം എസ്.ഐ.ആറിനുള്ള സമയപരിധി നീട്ടി നൽകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. - [കൊച്ചി മേയർ തർക്കം : കടുത്ത അതൃപ്തിയിൽ ദീപ്തി മേരി വർഗീസ്; അനുനയിപ്പിക്കാൻ കോൺഗ്രസ്](https://fourthpillar.live/2025/12/24/kochi-mayor-dispute-deepti-mary-varghese-deeply-unhappy-congress-tries-to-persuade-her/): കൊച്ചി: ഏറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് കൊച്ചി മേയർ സ്ഥാനത്തേക്ക് വി.കെ മിനിമോളെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറിയായ ദീപ്തി മേരി വർഗീസിന്റെ പേരാണ് മേയർ സ്ഥാനത്തേക്ക് നേരത്തെ പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ, ലത്തീൻ രൂപതയുടെ ഇടപെടലിൽ വി.കെ മിനിമോൾക്ക് നറുക്കുവീഴുകയായിരുന്നു. മേയർ സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നതിൽ കെ.പി.സി.സി മാനദണ്ഡം പാലിച്ചില്ലെന്ന് ദീപ്തി മേരി വർഗീസ് ആരോപിച്ചു. തീരുമാനത്തിനെതിരെ ദീപ്തി മേരി വർഗീസ് കെ.പി.സി.സി അധ്യക്ഷന് പരാതി നൽകി. കെ.പി.സി.സിയുടെ നിരീക്ഷകൻ എത്തി കൗൺസിലർമാരെ കേൾക്കണം എന്നാണ് സർക്കുലറിൽ ഉള്ളത്. അതിൽ കൂടുതൽ പേര് അനുകൂലിക്കുന്ന ആളെ മേയർ ആക്കണം എന്നാണ് വ്യവസ്ഥ. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എൻ. വേണുഗോപാലുമാണ് കൗൺസിലർമാരെ കേട്ടത്. അവർ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയമാണെന്നും ദീപ്തി മേരി വർഗീസ് പറയുന്നു. എന്നാൽ പാർട്ടിക്ക് ഒപ്പം നിൽക്കുമെന്നും മേയർ സ്ഥാനത്തിനായി വ്യക്തിപരമായി താൽപര്യമില്ലാതെ മത്സരിച്ചെന്നും ദീപ്തി മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം, ദീപ്തിക്ക് മെട്രോപൊളിറ്റൻ ആസൂത്രണ സമിതി അധ്യക്ഷ […] - [വാളയാർ ആൾക്കൂട്ടക്കൊലപാതകം; മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി](https://fourthpillar.live/2025/12/24/walayar-mob-lynching-human-rights-commission-seeks-report/): പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശി രംനാരായൺ ഭയ്യർ (31) ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മിഷൻ. ഒരാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണം. അതേസമയം, രാം നാരായണൻ ബഗേലിന്റെ മൃതദേഹം വിമാനമാർഗം ജന്മനാടായ ഛത്തീസ്ഗഡിലേക്കു കൊണ്ടുപോയി. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ പുലർച്ചെ അഞ്ചിനു കുടുംബം ഏറ്റുവാങ്ങി. തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലാണ് പൂർണമായും സർക്കാർ ചെലവിൽ ക്രമീകരണങ്ങൾ ഒരുക്കിയത്. ഇന്നലെ രാവിലെ 11.55ന് കൊച്ചിയിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട സംഘം രാത്രിയോടെ റായ്പൂരിൽ എത്തി. ജോലിക്കായി എത്തിയ രാം നാരായണിനെ പ്രദേശത്തെ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ ഉൾപ്പെടെ സംഘം ചേർന്ന് തടഞ്ഞുവച്ച് ബംഗ്ലാദേശി എന്നാരോപിച്ച് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. അതേസമയം കേസിൽ രണ്ടു പേരെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു. അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മർദ്ദനത്തിൽ […] - [ബിഎംസി തെരഞ്ഞെടുപ്പിൽ സഖ്യം പ്രഖ്യാപിച്ച് താക്കറെ സഹോദരന്മാർ](https://fourthpillar.live/2025/12/24/thackeray-brothers-announce-alliance-for-bmc-elections/): മുംബൈ: ജനുവരി 15 ന് നടക്കാനിരിക്കുന്ന ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിൽ സഖ്യം പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെയും രാജ് താക്കറെയും.തങ്ങളുടെ പാർട്ടികൾ തമ്മിലുള്ള ഔപചാരിക സീറ്റ് വിഭജനം ഉടൻ പ്രഖ്യാപിക്കുമെന്ന് സഹോദരന്മാർ പറഞ്ഞു. നേതാക്കൾ വേദിയിലേക്ക് നടന്നുപോകുമ്പോൾ, ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റൗത്ത് ആ നിമിഷത്തെ ‘ശുഭകരമായ തുടക്കം’ എന്ന് വിശേഷിപ്പിച്ചു. ബിഎംസിയിലും മറ്റ് മുനിസിപ്പൽ കോർപ്പറേഷനുകളിലും കാവിക്കൊടി പാറുന്നത് ഉറപ്പാക്കുന്നതിനുള്ള ഒരു നല്ല തുടക്കമാണ് സഖ്യം അടയാളപ്പെടുത്തിയതെന്നും ഇത് താക്കറെ സഹോദരന്മാർക്ക് മാത്രമേ നേടാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ പ്രഖ്യാപനത്തെക്കുറിച്ച് തന്റെ കസിനോടൊപ്പം ഒരു പത്രസമ്മേളനത്തിൽ സംസാരിച്ച ഉദ്ധവ്, എന്നെന്നേക്കുമായി ഐക്യത്തോടെ തുടരാൻ അവർ ഇപ്പോൾ ഒന്നിച്ചിരിക്കുന്നുവെന്നും ‘മറാത്തി മനുഷിനെ’ ശാക്തീകരിക്കുന്നത് അവർക്ക് പരമപ്രധാനമാണെന്നും പറഞ്ഞു.ചില ശക്തികൾ ‘മുംബൈയെ നശിപ്പിക്കാൻ’ ശ്രമിക്കുന്നുണ്ടെന്നും മുൻ മുഖ്യമന്ത്രി ആരോപിച്ചു. തുടർച്ചയായ ആഭ്യന്തരകലഹം ഹുത്വാമയെ അപമാനിക്കുന്നതിന് തുല്യമാകുമെന്ന് അദ്ദേഹം പറഞ്ഞു, മുംബൈയെ ഒരിക്കലും മറാത്തി മനുസിൽ നിന്ന് എടുത്തുകളയാൻ കഴിയില്ലെന്ന് […] - [രണ്ട് ദിവസം ഇവിടെ താമസിച്ചാൽ എനിക്ക് അണുബാധ പിടിപെടും ; ഡൽഹിയിലെ മലിനീകരണത്തെ കുറിച്ച് നിതിൻ ഗഡ്കരി](https://fourthpillar.live/2025/12/24/if-i-stay-here-for-two-days-i-will-get-infected-nitin-gadkari-on-delhis-pollution/): ഡൽഹി: ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിനെതിരെയുള്ള പോരാട്ടം തുടരുമ്പോൾ, മലിനീകരണം വഷളാകുന്നതിൽ ഗതാഗത മേഖലയുടെ പങ്ക് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സമ്മതിച്ചു. ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കവെ, ഡൽഹിയിലെ മലിനമായ വായുവിൽ ദീർഘനേരം സമ്പർക്കം പുലർത്തുന്നത് തന്നെ വ്യക്തിപരമായി ബാധിക്കുമെന്ന് ഗഡ്കരി പറഞ്ഞു. ‘രണ്ട് ദിവസം മാത്രം ഡൽഹിയിൽ താമസിച്ചാൽ, എനിക്ക് തൊണ്ടയിൽ അണുബാധയുണ്ടാകും,’ ഇത് തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാര പ്രതിസന്ധിയുടെ തീവ്രത അടിവരയിടുന്നതായി മന്ത്രി പറഞ്ഞു. കേന്ദ്ര ഗതാഗത മന്ത്രി എന്ന നിലയിൽ ഗഡ്കരി തന്റെ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുത്തു, താൻ മേൽനോട്ടം വഹിക്കുന്ന മേഖല മലിനീകരണത്തിന് ഒരു പ്രധാന സംഭാവന നൽകുന്ന മേഖലയാണെന്ന് പ്രസ്താവിച്ചു.’ഞാൻ ഗതാഗത മന്ത്രിയാണ്, ഏകദേശം 40 ശതമാനം മലിനീകരണവും സംഭവിക്കുന്നത് നമ്മളുടെ കാരണത്താലാണ്, പ്രധാനമായും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം മൂലമാണ്,’ അദ്ദേഹം പറഞ്ഞു. വിഷലിപ്തമായ പുകമഞ്ഞ് വീണ്ടും ഡൽഹിയെ മൂടി, ആരോഗ്യ ഉപദേശങ്ങളും നിയന്ത്രണങ്ങളും സൃഷ്ടിച്ചിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ. - [വിദേശ യാത്രയ്ക്ക് യാചകർക്കും, അപൂർണ്ണമായ രേഖകളുള്ള യാത്രക്കാർക്കും വിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ](https://fourthpillar.live/2025/12/23/pakistan-bans-beggars-travelers-with-incomplete-documents-from-traveling-abroad/): ഡൽഹി: അപൂർണ്ണമായ യാത്രാ രേഖകളുള്ള ആളുകളെ വിദേശത്തേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി മുന്നറിയിപ്പ് നൽകിയതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനി യാത്രക്കാരെ രാജ്യത്തുടനീളമുള്ള വിവിധ രാജ്യങ്ങളിൽ ഇറക്കിവിട്ടതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണിത്. റിപ്പോർട്ടുകൾ പ്രകാരം, ഗൾഫ് മേഖലയിലെ രാജ്യങ്ങളിൽ പാകിസ്ഥാൻ പൗരന്മാർ സംഘടിത ഭിക്ഷാടന സംഘങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തി, ഇത് പാകിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തി. ക്രമരഹിതമായ യാത്ര സംശയിച്ച് 66,000-ത്തിലധികം യാത്രക്കാരെ രാജ്യത്തിന് പുറത്തേക്ക് പറക്കുന്നതിൽ നിന്ന് പുറത്താക്കിയതായി പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) അടുത്തിടെ അവകാശപ്പെട്ടിരുന്നുവെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കൂടാതെ, അനധികൃത കുടിയേറ്റത്തിനെതിരായ വ്യാപകമായ നടപടികൾക്ക് കീഴിൽ അറബ് രാജ്യങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളെ നാടുകടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, നഖ്വി ആ യാത്രക്കാരെ വിദേശത്തേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി സംസ്ഥാന പ്രക്ഷേപകനായ റേഡിയോ പാകിസ്ഥാൻ അറിയിച്ചു.’പ്രൊഫഷണൽ യാചകരെയും […] - [മദ്യക്കുംഭകോണ കേസിൽ ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ 200 മുതൽ 250 കോടി വരെ കൈപ്പറ്റിയതായി കുറ്റപത്രം](https://fourthpillar.live/2025/12/23/bhupesh-baghels-son-chaitanya-received-rs-200-to-250-crores-in-liquor-scam-case-chargesheet-says/): റായ്പൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്റെ മകനായ ചൈതന്യയ്ക്ക് സംസ്ഥാനത്തെ മദ്യക്കുംഭകോണത്തില്‍ 200 കോടി മുതല്‍ 250 കോടി വരെ ഓഹരി ലഭിച്ചതായി ഛത്തീസ്ഗഢ് പോലീസിന്റെ അഴിമതി വിരുദ്ധ ബ്യൂറോ/സാമ്പത്തിക കുറ്റകൃത്യ വിഭാഗം ആരോപിച്ചു. ചൈതന്യയുടെ പിതാവ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായിരിക്കെ എക്‌സൈസ് വകുപ്പിനുള്ളില്‍ ഒരു കൊള്ളയടിക്കല്‍ റാക്കറ്റ് (സിന്‍ഡിക്കേറ്റ്) സ്ഥാപിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും ചൈതന്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് എസിബി/ഇഒഡബ്ല്യു അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ‘കുറ്റകൃത്യത്തിന്റെ വരുമാനം ഉയര്‍ന്ന തലത്തില്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം ചൈതന്യയ്ക്ക് ഏകദേശം 200 കോടി മുതല്‍ 250 കോടി രൂപ വരെ തന്റെ വിഹിതമായി ലഭിച്ചതായി തെളിവുകള്‍ സൂചിപ്പിക്കുന്നു,’ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എസിബി/ഇഒഡബ്ല്യുവിന്റെ പ്രസ്താവന പ്രകാരം, ഏകദേശം 3,800 പേജുകളുള്ള ഒരു സമഗ്ര രേഖയില്‍, 3,000 കോടി രൂപയിലധികം വിലമതിക്കുന്ന ഈ അഴിമതിയില്‍ ചൈത്‌നയ ബാഗേലിനെ പ്രതിയാക്കി പരാമര്‍ശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. - [എൻ ഡി എ യിൽ വൻ പ്രതിസന്ധി. ബിഡിജെഎസ് എത്ര കാലം കൂടെക്കാണുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിക്ക് മുന്നണിയുടെ കെട്ടുറപ്പ് രാജീവ് ചന്ദ്രശേഖറിന് വൻ വെല്ലുവിളി](https://fourthpillar.live/2025/12/23/a-major-crisis-in-the-nda-with-it-not-being-certain-how-long-bdjs-will-be-with-them-the-unity-of-the-front-is-a-major-challenge-for-rajiv-chandrashekhar/): തിരുവനന്തപുരം : സംസ്ഥാനത്തെ മുന്നണി സംവിധാനത്തിൽ കരുത്താർജിക്കാനുള്ള ശ്രമമാണ് ബി ജെ പി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം നടത്തുന്നത് . തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന ബിഡിജെഎസിന് പുറമെ ദേശീയ തലത്തിൽ സഖ്യത്തിൻ്റെ ഭാഗമായ ശിവസേന , ലോക് ജനശക്തി പാർട്ടി , എൻ പി പി എന്നീ പാർട്ടികളാണ് സംസ്ഥാനത്തെ എൻഡിഎയുടെ പ്രധാന ഘടകകക്ഷികൾ , നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് , സോഷ്യലിസ്റ്റ് ജനതാദൾ എന്നീ പാർട്ടികളും മുന്നണിയുടെ ഭാഗമാണ്. എൻഡിഎ വിട്ട് സി.കെ ജാനു യുഡിഎഫിനൊപ്പം ചേർന്നു. തിരുവിതാംകൂർ മേഖലയിൽ നാടാർ സമുദായത്തിന് സ്വാധീനമുള്ള കേരള കാമരാജ് കോൺഗ്രസ് എന്ന പാർട്ടി ഇപ്പോൾ എൻ ഡി എ യ്ക്ക് ഒപ്പമാണോ എന്നതിൽ വ്യക്തതയില്ല . യു ഡി എഫിൽ അസോസിയേറ്റ് അംഗത്വം നൽകിയതിന് പിന്നാലെ പാർട്ടി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ താൻ എൻഡിഎ വിടില്ല എന്ന നിലപാട് അറിയിച്ചു. യു ഡി എഫിൽ സ്ഥിരാംഗത്വം നൽകാതെ […] - [കേരളമടക്കം 3 സംസ്ഥാനങ്ങളിലെ കരട് വോട്ടർപട്ടിക ഇന്ന്. അന്തിമപട്ടിക ഫെബ്രുവരി 21 ന്](https://fourthpillar.live/2025/12/23/draft-voter-lists-for-3-states-including-kerala-today-final-list-on-february-21/): ഡൽഹി: കേരളമടക്കം 3 സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാറിലെയും എസ്ഐആർ നടപടികൾക്ക് ശേഷമുള്ള കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേരളം കൂടാതെ മധ്യപ്രദേശ്, ഛത്തീസ്​ഗഡ് സംസ്ഥനങ്ങളിലെ കരട് വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. നാലിടത്തും നേരത്തെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് കമ്മീഷൻ നീട്ടിയതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പട്ടിക പ്രസിദ്ധീകരിക്കും. നേരത്തെ കരട് പട്ടിക പ്രസിദ്ധീകരിച്ച തമിഴ്നാട്ടിൽ 97 ലക്ഷം പേരെയും ​ഗുജറാത്തിൽ 73 ലക്ഷം പേരെയും പട്ടികയിൽനിന്നും ഒഴിവാക്കിയിരുന്നു. എസ്ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയം ഇനിയും നീട്ടണമെന്ന് വിവിധ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. - [നടിയെ ആക്രമിച്ച കേസ്; അപ്പീൽ നൽകാൻ ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശ സർക്കാർ അംഗീകരിച്ചുസർക്കാർ അനുമതി](https://fourthpillar.live/2025/12/23/actress-attack-case-government-accepts-dgp-and-special-prosecutors-recommendation-to-file-an-appealgovernment-approval/): കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ അനുമതി. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശിപാർശ സർക്കാർ അംഗീകരിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതിയിൽ അപ്പിൽ നൽകും. ഡിജിറ്റൽ തെളിവുകൾ വിചാരണ കോടതി തള്ളിയത് നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് പ്രോസിക്യൂഷൻ വാദം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂട്ടറും സ്പെഷ്യൽ പ്രോസിക്യൂട്ടറും നൽകിയ ശിപാർശ സാങ്കേതികമായി സർക്കാർ അംഗീകരിച്ചിരിക്കുകയാണ്. ഇതിൽ നേരത്തെ തന്നെ അപ്പീൽ പോകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഏകദേശം 1500 ഓളം പേജുകൾ വരുന്ന വിധിപ്പകർപ്പാണ് കോടതി പുറത്തിറക്കിയിരുന്നത്. ഇത് പൂർണമായും വായിച്ചു പഠിച്ചതിന് ശേഷമാണ് അപ്പീൽ നൽകാനുള്ള തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്. - [റ​ഷ്യ​യു​ടെ ക​പ്പ​ൽ വ്യൂ​ഹ​ത്തി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി യു​ക്രെ​യ്ൻ.](https://fourthpillar.live/2025/12/20/ukraine-has-launched-a-drone-attack-on-a-russian-naval-fleet/): കീ​വ്: റ​ഷ്യ​യു​ടെ ക​പ്പ​ൽ വ്യൂ​ഹ​ത്തി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി യു​ക്രെ​യ്ൻ. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ ആ​ക്ര​മ​ണം ആ​യാ​ണ് ടാ​ങ്ക​ർ ക​പ്പ​ൽ വ്യൂ​ഹ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ യു​ക്രൈ​ൻ നി​രീ​ക്ഷി​ക്കു​ന്ന​ത്. യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 2000 കി​ലോ മീ​റ്റ​ർ അ​കെ​ല വ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. നാ​ല് വ​ർ​ഷം മു​ൻ​പ് റ​ഷ്യ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം പൂ​ർ​ണ തോ​തി​ൽ ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ ന​ട​ന്ന ആ​ദ്യ ആ​ക്ര​മ​ണം ആ​യാ​ണ് വെ​ള്ളി​യാ​ഴ്ച​ത്തെ ആ​ക്ര​മ​ണ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്. ലി​ബി​യ​യു​ടെ തീ​ര​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു ഡ്രോ​ൺ ആ​ക്ര​മ​ണം. ആ​ക്ര​മ​ണം ഗു​രു​ത​ര​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ​താ​യാ​ണ് അ​ന്ത​ർ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഉ​പ​രോ​ധ​ങ്ങ​ളെ മ​റി​ക​ട​ക്കാ​ൻ ഈ ​ക​പ്പ​ൽ വ്യൂ​ഹ​ത്തെ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ആ​രോ​പ​ണം ശ​ക്ത​മാ​വു​ന്ന​തി​നി​ട​യി​ലാ​ണ് യു​ക്രെ​യ്ൻറെ ഡ്രോ​ൺ ആ​ക്ര​മ​ണം. - [തണുത്ത് വിറച്ച് വയനാടും ഇടുക്കിയും. എല്ലാ ജില്ലകളിലും 20ൽ കുറവ്.](https://fourthpillar.live/2025/12/20/wayanad-and-idukki-shivering-in-cold-less-than-20-in-all-districts/): തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനം ഇന്നെന്ന് റിപ്പോർട്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.മൂന്നാറിൽ സീസണിൽ ആദ്യമായി താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു. വയനാട് ജില്ലയിലും സീസണിൽ ആദ്യമായി 10 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് തണുപ്പ് രേഖപ്പെടുത്തിയത്. പാലക്കാട്, കാസർകോട്, പത്തനംതിട്ട ജില്ലകളിലും ആദ്യമായി താപനില 15 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തി. മറ്റ് ജില്ലകളിലും കൂടുതൽ പ്രദേശങ്ങളിൽ 15-18 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരുന്നു കുറഞ്ഞ താപനില.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം പുനലൂരിൽ ഇന്ന് രേഖപ്പെടുത്തിയത് 16 ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണയെക്കാൾ 5.5 ഡിഗ്രി സെൽഷ്യസ് കുറവാണ് രേഖപ്പെടുത്തിയത്. കോട്ടയത്ത് താപനില 17.8 ഡിഗ്രി സെൽഷ്യസ് ആയി താഴ്ന്നു. സാധാരണയെക്കാൾ 4.2 ഡിഗ്രി സെൽഷ്യസ് കുറവാണ് രേഖപ്പെടുത്തിയത്. - [തലശ്ശേരിയിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിൽ വൻ തീപ്പിടിത്തം.](https://fourthpillar.live/2025/12/20/massive-fire-breaks-out-at-plastic-recycling-unit-in-thalassery/): കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ വൻ തീപ്പിടിത്തം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. വ്യവസായ മേഖലയായത് കൊണ്ട് തന്നെ പ്രദേശത്ത് ജനവാസം കുറവാണ്. പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിനാണ് തീ പിടിച്ചത്. ഇതിനകത്ത് പൊട്ടിത്തെറിക്കാൻ സാധ്യയുള്ള വസ്തുക്കൾ ഉണ്ടെന്നെതിനാൽ തീയണക്കാനുള്ള ശ്രമം ദുഷ്കരമാക്കി. - [യാഥാർത്ഥ്യങ്ങളിൽ നിന്നും പിറവിയെടുത്ത ശ്രീനിവാസൻ ചിത്രങ്ങൾ](https://fourthpillar.live/2025/12/20/sreenivasans-films-are-born-from-reality/): തിരുവനന്തപുരം: ലോകത്തെവിടെയുമുള്ള മലയാളികൾ തിരിച്ചറിയുന്നതാണ് മമ്മൂട്ടിയുടെ ശബ്ദം. എന്നാൽ മമ്മൂട്ടിക്ക് വേണ്ടി ശ്രീനിവാസൻ ഡബ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? സംഗതി സത്യമാണ്. ഒരു മാടപ്രാവിന്റെ കഥ എന്ന സിനിമയിലാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിനായി ശ്രീനിവാസൻ ഡബ്ബ് ചെയ്തത്. സംവിധായകൻ ആലപ്പി അഷറഫാണ് ഈ കഥ വെളിപ്പെടുത്തിയത്. സിനിമയുടെ റിലീസ് വരെ തീരുമാനിച്ചു. എന്നാൽ മമ്മൂട്ടിയ്ക്ക് എത്താൻ സാധിക്കാതെ വന്നതോടെ ശ്രീനിവാസൻ ഡബ്ബ് ചെയ്‌യുകയായിരുന്നു. ഇത് അധികമാർക്കും അറിയാത്ത കാര്യമാണ്. അഷ്‍റഫ് നിർമിച്ച് സംവിധാനം ചെയ്ത ഒരു മാടപ്രാവിന്റെ കഥ 1983ലാണ് ഇറങ്ങുന്നത്. പ്രേംനസീറായിരുന്നു അതിൽ നായകൻ. നായിക സീമയും. അന്ന് സൂപ്പർ സ്റ്റാർ എന്നത് പ്രേംനസീറായിരുന്നു. സംശയമില്ല. അക്കാലത്ത് തുടക്കകാരനായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയുടെ അഭിനയം സിനിമ ലോകം വളരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. ഈ പടത്തിലൊരു ഉപനായകന്റെ വേഷമുണ്ട്. കാഴ്ചയില്ലാത്ത കഥാപാത്രം. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ കൊള്ളാല്ലോ ഞാൻ ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞു. അഡ്വാൻസ് കൊടുത്തു. എഗ്രിമെന്റ് തന്നു. നാലഞ്ച് മാസം കഴിഞ്ഞാണ് […] - [രണവീരന്മാർ ഒത്തുചേരുന്നു, പഴയ വിദ്യാലയ മുറ്റത്ത്](https://fourthpillar.live/2025/12/18/kvpaa/): തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ പരാക്രം, ഓപ്പറേഷൻ സ്നോ ലെപേഡ് തുടങ്ങിയ തന്ത്രപ്രധാന സൈനിക നീക്കങ്ങളിൽ നിർണായ ചുമതലകൾ വഹിച്ച, ഭീകരവിരുദ്ധ പോരാട്ടത്തിൻ്റെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ രാജ്യത്തിൻ്റെ രണവീരന്മാർ ഒത്തുചേരുന്നു, തങ്ങളുടെ പഴയ വിദ്യാലയ മുറ്റത്ത്. ഡോക്ടർമാരും എൻജിനീയർമാരും അഭിഭാഷകരും ഉയർന്ന ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കലാകാരന്മാരും ഉൾപ്പെട്ടെ സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ നിന്നുള്ളവർ വേറെ. പാങ്ങോട് സൈനിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി സംഗമത്തിൻ്റെ ഭാഗമായാണ് ഇവരെല്ലാം ഒത്തു ചേരുന്നത്. ഡിസംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതൽ സ്കൂൾ വളപ്പിലും സമീപത്തുള്ള ഫീൽഡ് മാർഷൽ കരിയപ്പ ഓഡിറ്റോറിയത്തിലുമായാണ് മിലൻ 2025 എന്നു പേരിട്ടിരിക്കുന്ന പരിപാടി. വിവിധ സൈനികനീക്കങ്ങളിൽ സ്തുത്യർഹമായ പങ്കുവഹിച്ച ലെഫ്. കേണൽ അനിൽ നായർ, ലെഫ്. കേണൽ കിരൺ കെ.നായർ, മേജർ ആനന്ദ് സി.എസ്. തുടങ്ങിയവരെല്ലാം ഒത്തുചേരലിൽ പങ്കെടുക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ പരാക്രം, ഓപ്പറേഷൻ സ്നോ ലെപേഡ് തുടങ്ങിയവയിലെല്ലാം പങ്കെടുത്തയാളാണ് […] - [പിണറായിയിൽ ഉണ്ടായതിനെ ബോംബ് സ്‌ഫോടനം എന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുത്; ഇ.പി ജയരാജൻ](https://fourthpillar.live/2025/12/17/dont-ruin-the-peaceful-atmosphere-in-kannur-by-interpreting-what-happened-in-pinarayi-as-a-bomb-blast-cpm-leader-e-p-jayarajan/): കണ്ണൂർ: പിണറായിയിൽ ഉണ്ടായതിനെ ബോംബ് സ്‌ഫോടനം എന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയത്. ചരട് കൊണ്ട് കെട്ടിയ പടക്കം ആണ് അപകടം ഉണ്ടാക്കിയത്. ഇത്തരത്തിലുള്ള പടക്കത്തിന്റെ കെട്ട് അൽപ്പം മുറുകിപ്പോയാൽ സ്‌ഫോടനം ഉണ്ടാകും. അതാണ് അവിടെ സംഭവിച്ചതെന്നും കണ്ണൂർ വിരുദ്ധ പ്രചാരവേലകൾ ഒക്കെ കാലഹരണപ്പെട്ടുവെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.’പൊട്ടിയത് കെട്ടുപടക്കമാണ്. കെട്ടുപടക്കങ്ങൾ ചില സമയങ്ങളിൽ അപകടം ഉണ്ടാക്കാറുണ്ട്. കെട്ട് അല്പം മുറുകി പോയാൽ സ്‌ഫോടനം ഉണ്ടാകും. അനുഭവസ്ഥർ അല്ലെങ്കിൽ അപകടം ഉണ്ടാകും. അങ്ങനെയുള്ള ഒരു അപകടമാണ് ഉണ്ടായത്. അത്തരത്തിലുള്ള സ്‌ഫോടനത്തെ ബോംബ് സ്‌ഫോടനമായും അക്രമോത്സുകമായ തയ്യാറെടുപ്പായും വ്യാഖ്യാനിച്ച് ദയവുചെയ്ത് സമാധാനാന്തരീക്ഷത്തെ ആരും തകർക്കരുത്. കണ്ണൂരിന്റെ സമാധാനവും കണ്ണൂരിന്റെ ഇന്നത്തെ അന്തരീക്ഷവും കൂടുതൽ ശക്തിപ്പെടുത്താൻ കഴിയണം. സിപിഎം അതാണ് ആഗ്രഹിക്കുന്നത്. ഇതനുസരിച്ചാണ് ഞങ്ങൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്.’- ഇ പി ജയരാജൻ […] - [നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കും](https://fourthpillar.live/2025/12/17/video-of-martin-the-second-accused-in-the-actress-attack-case-case-will-be-filed-against-those-who-spread-it-on-social-media-open-in-google-translate-feedback-google-translate-google-tran/): കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പൊലീസ്. അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് നീക്കം. കേസിൽ വിധി വന്നതിന് ശേഷമാണ് ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. കേസിന്റെ വിചാരണ കാലയളവിൽ മാർട്ടിൻ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഈ വിഡിയോ ചിത്രീകരിച്ചത്. വിചാരണ കോടതി തള്ളിയ വാദങ്ങളാണ് ഈ വിഡിയോയുടെ ഉള്ളടക്കം. കേസിൽ താൻ നൽകിയ മൊഴിയിലും ഇതേ കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നാണ് മാർട്ടിൻ വിഡിയോയിൽ പറയുന്നത്. ഇതിൽ അതിജീവിതയുടെ പേരും വെളിപ്പെടുത്തുന്നുണ്ട്. മറ്റൊരു ഗൂഢാലോചന വാദമാണ് മാർട്ടിൻ ഇതിൽ പറയുന്നത്. കേസിലെ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ മറ്റ് പലരുമായും ചേർന്ന് എട്ടാം പ്രതിയും വിചാരണ കോടതി കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെതിരെ നടത്തിയ ഗൂഢാലോചനയെന്നാണ് മാർട്ടിൻ വിഡിയോയിൽ പറയുന്നത്. കേസിൽ മാർട്ടിൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വർഷം കഠിന തടവിന് വിധിച്ചിരുന്നു. പ്രമുഖരടക്കം […] - [പോറ്റി പാട്ടിൻ്റെ പിന്നാലെ പോകുന്നതും വ്യാപക അക്രമ സംഭവങ്ങളും എൽ.ഡി.എഫിൻ്റെ അവശേഷിക്കുന്ന ഭാവി കൂടി ഇല്ലാതാക്കുന്നുവെന്ന് വിമർശനം.](https://fourthpillar.live/2025/12/17/criticism-that-the-pursuit-of-potty-songs-and-widespread-incidents-of-violence-are-destroying-the-remaining-future-of-the-ldf/): തദ്ദേശ തെരഞ്ഞെടുപ്പില തിരിച്ചടിയിൽ വിളിപൂണ്ട് സി.പി.എം നടത്തുന്ന നീക്കങ്ങൾ കാര്യങ്ങൾ കൂടുൽ വഷളാക്കുന്നുവെന്ന് മുന്നണിയിലെ മറ്റു പാർട്ടികളിൽ അതൃപ്തി. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രമാണ് മുന്നിൽ ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലെ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറാൻ കഴിഞ്ഞില്ലെങ്കിൽ വൻ തിരിച്ചടിയായിരിക്കും ഉണ്ടാവുക. എന്നാൽ, കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് സി.പി.എം ചെയ്യുന്നത് എന്നാണ് സിപിഐ നേതാക്കൾ ഉൾപ്പടെ പങ്കുവെക്കുന്ന വികാരം. കണ്ണൂരിൽ നടക്കുന്ന അക്രമങ്ങൾ, പോറ്റി പാട്ടിനു പിന്നാലെ പോകാൻ ശ്രമിക്കുന്നത് എന്നിങ്ങനെ എതിരാളികൾക്ക് വടി കൊടുക്കുന്ന നടപടികൾ ഉണ്ടാകുന്നു. ഇത്തരം നടപടികൾ ഒഴിവാക്കാൻ പാർട്ടി താഴെ തട്ടിൽ നിർദേശം നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്. പിന്നിൽ പോയ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ട് തിരിച്ചു പിടിച്ചാൽ മാത്രമേ നിയമസഭയിൽ എൽ.ഡി.എഫിന് ഒരു സാധ്യത ഉണ്ടാകൂ. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കേണ്ട സമയമാണ്. ഇതിന് തയാറാകാത്ത പക്ഷം മൂന്നാമതും അധികാരത്തിൽ എത്തുക എന്നത് എൽഡിഎഫിന് സംബന്ധിച്ച് സ്വപ്നം മാത്രമായി അവശേഷിക്കും. അതേസമയം, […] - [ഉക്രെയ്ൻ സംഘർഷം പരിഹരിക്കാനുള്ള യുഎസ് മധ്യസ്ഥതയിലുള്ള സമാധാന പദ്ധതിയെക്കുറിച്ച് ട്രംപ്](https://fourthpillar.live/2025/12/08/trump-on-us-brokered-peace-plan-to-resolve-ukraine-conflict/): വാഷിംഗ്ടൺ: റഷ്യയുമായുള്ള ഉക്രെയ്നിന്റെ യുദ്ധം തുടരുന്നതിനിടെ, മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച നിർദ്ദേശം ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഇതുവരെ അംഗീകരിക്കാത്തതിൽ താൻ അൽപ്പം നിരാശനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. റഷ്യ ഈ നിർദ്ദേശം അംഗീകരിക്കാൻ തയ്യാറാണെന്നും എന്നാൽ സെലെൻസ്‌കിക്ക് അതിൽ സന്തോഷമുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞു. ‘ഞങ്ങൾ പ്രസിഡന്റ് പുടിനുമായും പ്രസിഡന്റ് സെലെൻസ്‌കി ഉൾപ്പെടെയുള്ള ഉക്രേനിയൻ നേതാക്കളുമായും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് സെലെൻസ്‌കി ഇതുവരെ നിർദ്ദേശം വായിക്കാത്തതിൽ എനിക്ക് അൽപ്പം നിരാശയുണ്ട്… റഷ്യയ്ക്ക് ആ നിർദ്ദേശത്തിൽ സുഖമുണ്ട്… പക്ഷേ സെലെൻസ്‌കിക്ക് അതിൽ സുഖമുണ്ടോ എന്ന് എനിക്ക് ഉറപ്പില്ല. അദ്ദേഹത്തിന്റെ ജനങ്ങൾക്ക് ഇത് ഇഷ്ടമാണ്. പക്ഷേ അദ്ദേഹം തയ്യാറല്ല,’ ട്രംപ് പറഞ്ഞു. എട്ട് ആഗോള സംഘർഷങ്ങൾ താൻ അവസാനിപ്പിച്ചുവെന്ന് ആവർത്തിച്ച ട്രംപ്, റഷ്യ-ഉക്രെയ്ൻ യുദ്ധവും അവസാനിപ്പിക്കുമെന്ന് കരുതിയെങ്കിലും അത് എളുപ്പമാക്കുന്നില്ലെന്ന് പറഞ്ഞു. ‘ഞാൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു… റഷ്യയും ഉക്രെയ്‌നും. ഇത് കുറച്ചുകൂടി എളുപ്പമാകുമെന്ന് ഞാൻ […] - ['ഓപ്പറേഷൻ സിന്ദൂർ' സായുധ സേനയുടെ അച്ചടക്കത്തെ കാണിക്കുന്നു ; രാജ് നാഥ് സിംങ്](https://fourthpillar.live/2025/12/08/operation-sindoor-shows-discipline-of-armed-forces-rajnath-singh/): ലേ: പഹൽഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി മെയ് മാസത്തിൽ ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ഇന്ത്യൻ സായുധ സേന കാണിച്ച അച്ചടക്കത്തെയും കൃത്യവുമായ പെരുമാറ്റത്തിനെയും ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രശംസിച്ചു. സൈന്യത്തിന് ആക്രമണം അഴിച്ചുവിടാൻ കഴിവുണ്ടെങ്കിലും, അവർ സംയമനം പാലിച്ചു, ധീരതയും തന്ത്രപരമായ വിവേകവും പ്രകടിപ്പിച്ചുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഏപ്രിൽ 22-ന് പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു, അവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികൾ, തുടർന്ന് മെയ് 7-ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. സായുധ സേനയുടെ ഓപ്പറേഷൻ ഫലപ്രദമായി നടപ്പിലാക്കിയതിനെ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. അവർക്ക് ‘ഇതിലും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു’ എങ്കിലും, സംയമനം പാലിച്ചതും കാലിബ്രേറ്റ് ചെയ്തതുമായ പ്രതികരണം പ്രയോഗിക്കാനുള്ള തീരുമാനം അവരുടെ അച്ചടക്കത്തെയും പ്രൊഫഷണലിസത്തെയും പ്രതിഫലിപ്പിച്ചു. സൈനിക പ്രതികരണം സംഘർഷങ്ങൾ കൂടുതൽ വഷളാക്കാതെ ഭീകര ഭീഷണികളെ നിർവീര്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. - [സർക്കാർ നിർദ്ദേശപ്രകാരം നിശ്ചിത നിരക്കുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ](https://fourthpillar.live/2025/12/08/air-india-announces-fixed-fares-as-per-government-directive/): ഡൽഹി: ഡിസംബർ 6 ന് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശത്തിന് അനുസൃതമായി എയർ ഇന്ത്യ ഗ്രൂപ്പ് തിങ്കളാഴ്ച പുതുക്കിയ ഇക്കണോമി ക്ലാസ് നിരക്കുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച ഇൻഡിഗോ ഒന്നിലധികം വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് വിമാന നിരക്കുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. ‘ഇക്കണോമി ക്ലാസ് അടിസ്ഥാന നിരക്കുകൾക്ക് പരിധി നിശ്ചയിക്കുന്നതിനുള്ള സിവിൽ ഏവിയേഷൻ മന്ത്രാലയം നിർദ്ദേശം പാലിച്ചുകൊണ്ട്, ഞങ്ങളുടെ റിസർവേഷൻ സംവിധാനങ്ങളിലുടനീളം പുതിയ നിരക്കുകൾ നടപ്പിലാക്കാൻ ഞങ്ങൾ ആരംഭിച്ചു’ എന്ന് എയർ ഇന്ത്യ ഒരു പ്രസ്താവനയിൽ പറഞ്ഞു. എയർ ഇന്ത്യ എക്‌സ്പ്രസ് ഇതിനകം തന്നെ അപ്‌ഡേറ്റ് പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം എയർ ഇന്ത്യ പരിധികൾ ബാധകമാക്കുന്നുണ്ട്, അടുത്ത കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഇത് പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. - [ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം](https://fourthpillar.live/2025/12/08/seven-districts-to-go-to-the-booth-tomorrow-silent-campaign-today/): തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ കണ്ണുംകാതും കാത്തിരിക്കുന്ന തദ്ദേശപ്പോരിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ. തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളാണ് നാളെ ജനവിധിയെഴുതുന്നത്. അവസാനവട്ട തന്ത്രങ്ങളുടെയും കണക്കുകൂട്ടലുകളുടെയും തിരക്കിലാണ് മുന്നണികള്‍. ഇവിടങ്ങളില്‍ ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. വോട്ടെടുപ്പ് നാളെ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ്. ഇതിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. പരസ്യപ്രചാരണത്തിന്റെ ക്ലൈമാക്സായി മാറിയ കലാശക്കൊട്ടില്‍, നാടൊട്ടുക്കും ആവേശം മാനംമുട്ടെ ഉയര്‍ന്നു. ക്രെയിനുകളുടെ മുകളില്‍വരെ സ്ഥാനാര്‍ഥികളെ അണിനിരത്തി കലാശക്കൊട്ടിന്റെ അവസാന മിനുട്ടും മുന്നണികള്‍ ആഘോഷമാക്കി. ഇന്നലെ കലാശക്കൊട്ടിനിടെ ആവേശം അതിരുവിട്ടതോടെ വിവിധയിടങ്ങളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരത്ത് പോത്തന്‍കോട്, ചാത്തമ്പാറ, ഇടുക്കിയില്‍ കട്ടപ്പന, കോട്ടയത്ത് ഞീഴൂര്‍ എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. കലാശക്കൊട്ടിനിടെ അപകടങ്ങളുമുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍, 11ന് നടക്കുന്ന വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. 10ാം തീയതി നിശബ്ദ പ്രചാരണമായിരിക്കും. രണ്ടാം ഘട്ടത്തില്‍ […] - [നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു; ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാര്‍](https://fourthpillar.live/2025/12/08/actress-attack-case-dileep-acquitted-first-six-accused-found-guilty/): കൊച്ചി: നടിയെ അക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടു. ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ആദ്യത്തെ ആറ് പ്രതികള്‍ കുറ്റക്കാരെന്നും കോടതി പ്രസ്താവിച്ചു. കൂട്ടബലാത്സംഗം, ഗൂഢാലോചന തെളിഞ്ഞു. സംഭവം നടന്ന് എട്ട് വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി പറയുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മലയാള സിനിമാരംഗത്ത് കോളിളക്കം സൃഷ്ടിച്ച കേസില്‍ വിധി പറയുന്നത്. ദിലീപ് ഉള്‍പെടെ പ്രതികള്‍ കോടതിയിലെത്തിയിരുന്നു. വന്‍ ജനക്കൂട്ടമാണ് വിധി കേള്‍ക്കാന്‍ എത്തിയിരിക്കുന്നത്. പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി ഒന്നാംപ്രതിയും നടനും നിര്‍മാതാവുമായ ദിലീപ് എട്ടാം പ്രതിയുമായിരുന്നു. കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരുന്നത്. ഇത് തെളിയിക്കാനായില്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കൊരട്ടി സ്വദേശി മാര്‍ട്ടിന്‍ ആന്റണി, തമ്മനം സ്വദേശി മണികണ്ഠന്‍, വിജീഷ് വി.പി, ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ്, ഇരട്ടി സ്വദേശി ചാര്‍ളി തോമസ്, സനല്‍കുമാര്‍, ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി.ശരത് എന്നിവരാണ്പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍. […] - [അതിജീവിതയെ അപമാനിക്കുന്ന പ്രവൃത്തി ചെയ്തിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷയുമായി സന്ദീപ് വാര്യർ](https://fourthpillar.live/2025/12/01/sandeep-warrier-has-not-committed-any-act-of-insulting-the-survival-of-the-deceased-he-has-filed-an-anticipatory-bail-application/): തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സം​ഗ പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യം തേടി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. അതിജീവിതയെ അപമാനിക്കുന്ന പ്രവൃത്തി ചെയ്തിട്ടില്ലെന്നും പരാതിക്കാരിയായ യുവതിയുടെ വിവാഹ സമയത്ത് എ‍ടുത്ത ആശംസാ പോസ്റ്റ് കുത്തിപ്പൊക്കിയതാണെന്നും സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ സന്ദീപ് വാര്യരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇരയുടെ ഐഡന്റിറ്റി മനപ്പൂർവ്വം എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്ന് സന്ദീപ് വാര്യർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വർഷം മുൻപ് പങ്കെടുത്ത കല്യാണത്തിന്റെ ഫോട്ടോ അന്ന് ഫെയ്സ്ബുക്കിൽ പങ്ക് വച്ചിരുന്നു. അത് പലരും ദുരുപയോഗം ചെയ്തു. ശ്രദ്ധയിൽപ്പെട്ടതോടെ ഫോട്ടോ ഡിലീറ്റ് ചെയ്തു. കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സന്ദീപ് വാര്യർ പറഞ്ഞിരുന്നു. കേസിലെ മറ്റൊരു പ്രതിയായ രാഹുൽ ഈശ്വറിനെ പൊലീസ് […] - [മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി.](https://fourthpillar.live/2025/12/01/there-is-a-threat-to-bomb-the-chief-ministers-official-residence-cliff-house/): തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി. ഇരട്ട സ്‌ഫോടനം നടത്തുമെന്ന സന്ദേശം ഇമെയിൽ ആയാണ് എത്തിയത്. ഇതിന് പിന്നാലെ ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രിയുടെ വസതിയിൽ ഇരട്ട സ്‌ഫോടനം നടത്തുമെന്നാണ് മെയിലിൽ പറയുന്നത്. കൂടാതെ ഹൈക്കോടതിയിലും സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശത്തിലുണ്ട്. ആദ്യത്തേത് ഫരീദാബാദ് ആണെന്നും രണ്ടാമത്തേത് കേരളം ആയിരിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. നേരത്തെ വഞ്ചിയൂർ കോടതി, പൊലീസ് ആസ്ഥാനം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവ ബോംബ് വച്ച് തകർക്കുമെന്നും ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർച്ചയായി ഇത്തരം ഭീഷണി സന്ദേശം ലഭിക്കുന്നത് പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ്. - [കേരളത്തെ തകർക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാ​ഗമാണ് ഇഡി നോട്ടീസ്. ; എം വി ​ഗോവിന്ദൻ](https://fourthpillar.live/2025/12/01/ed-notice-is-part-of-efforts-to-destroy-kerala-mv-govindan/): തിരുവനന്തപുരം: എൻഫോഴ്സ്മെൻറ് ‍ഡയറക്ടറേറ്റിൻറേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും സമാനമായ രീതിയിൽ ഇഡി നോട്ടീസ് അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ കളികൾ കേരളം കൃത്യമായി മനസിലാക്കും. ഒരു ലക്ഷം കോടി രൂപയുടെ വികസനപ്രവർത്തനത്തിനാണ് കിഫ്ബി നേതൃത്വം കൊടുത്തത്. കിഫ്ബി വഴി നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിൻറെ എല്ലാ ഭാ​ഗങ്ങളിലും കാണാം. മുമ്പ് നോട്ടീസ് അയച്ചപ്പോഴും എന്തിനാണ് തന്നെ വിളിച്ചതെന്ന് തോമസ് ഐസക് ഉയർത്തിയ ചോദ്യത്തിന് ഇഡി ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതിനുപിന്നാലെയാണ് വീണ്ടും നോട്ടീസ് അയയ്ക്കുന്നത്. ഇത് ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ്. കേരളത്തെ തകർക്കാനായി നടത്തുന്ന ശ്രമങ്ങളുടെ ഭാ​ഗമാണ് ഇഡി നോട്ടീസ്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. കിഫ്ബിക്കു നേരെയുള്ള കടന്നാക്രമണം കേരളത്തിനും കേരളത്തിൻറെ വികസനത്തിനും നേരെയുള്ള കടന്നാക്രമണമാണെന്നും ഗോവിന്ദൻ പറ‍ഞ്ഞു. - [ചർച്ചകൾ നടത്താതെയിരിക്കുന്നതാണ് നാടകം; മോദിക്ക് മറുപടിയുമായി പ്രിയങ്കാ ​ഗാന്ധി](https://fourthpillar.live/2025/12/01/the-drama-is-that-there-is-no-discussion-priyanka-gandhi-responds-to-modi/): ഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം, ഡൽഹിയിലെ വായു മലിനീകരണം തുടങ്ങിയ നിർണായക വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നത് നാടകമല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി, പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കണമെന്നും പാർലമെന്റ് നാടകത്തിനുള്ള വേദിയല്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് സാഹചര്യം, എസ്ഐആർ, മലിനീകരണം എന്നിവ വലിയ വിഷയങ്ങളാണ്. നമുക്ക് അവ ചർച്ച ചെയ്യാം. പാർലമെന്റ് എന്തിനാണ്? അത് നാടകമല്ല. വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതും ഉന്നയിക്കുന്നതും നാടകമല്ല. പൊതുജനങ്ങൾക്ക് പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള ജനാധിപത്യ ചർച്ചകൾ അനുവദിക്കാതിരിക്കുന്നതാണ് നാടകം.’പ്രിയങ്ക ഗാന്ധി പറഞ്ഞു. - [തായ്‌ലൻഡ് വെള്ളപ്പൊക്കം: മരണസംഖ്യ 145 ആയി ഉയർന്നു](https://fourthpillar.live/2025/11/29/thailand-floods-death-toll-rises-to-145/): ബാങ്കോക്ക്: തായ്ലൻഡിലെ 12 തെക്കൻ പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 145 പേർ കൊല്ലപ്പെടുകയും ഏകദേശം 3.6 ദശലക്ഷം ആളുകളെ ബാധിക്കുകയും ചെയ്തു. പല പ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്ന് രാജ്യത്തെ ഉദ്യോഗസ്ഥർ പറഞ്ഞു. തായ്ലൻഡിലെ ദുരന്ത നിവാരണ, ലഘൂകരണ വകുപ്പിന്റെ കണക്കനുസരിച്ച്, ഇതുവരെ 110 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സോങ്ഖ്ല പ്രവിശ്യയാണ് ഏറ്റവും കൂടുതൽ ദുരിതബാധിത പ്രദേശമായി തുടരുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം, തെക്കൻ തായ്ലൻഡിലെ ട്രാങ്, ഫത്തലുങ്, സാറ്റുൻ, സോങ്ഖ്ല, പട്ടാനി, നാരതിവാട്ട്, യാല തുടങ്ങിയ 12 പ്രവിശ്യകളിലായി ഏകദേശം 1.2 ദശലക്ഷം വീടുകളെ ബാധിച്ചു. ദുരിതബാധിത പ്രദേശങ്ങളുടെയും പ്രവിശ്യകളുടെയും വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം കാരണം ആയിരക്കണക്കിന് ആളുകൾ ദുരിതബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്, അവരെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു. ബാധിത പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും, ചില പ്രദേശങ്ങളിൽ ജലനിരപ്പ് ഇപ്പോഴും ഉയർന്നതിനാൽ രക്ഷാപ്രവർത്തനം ഉദ്യോഗസ്ഥർക്ക് ഇപ്പോഴും ബുദ്ധിമുട്ടാണ്. - [ഡിറ്റ്‌വാ ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ വൻ നാശനഷ്ടം](https://fourthpillar.live/2025/11/29/cyclone-ditwa-causes-massive-damage-in-sri-lanka/): ഡല്‍ഹി: വടക്കന്‍ തമിഴ്നാട്-തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് അതിവേഗം അടുക്കുന്ന ‘ദിറ്റ്വാ’ ചുഴലിക്കാറ്റ് നിലവില്‍ കാരക്കലില്‍ നിന്ന് 220 കിലോമീറ്റര്‍ മാത്രം അകലെയാണ്. നവംബര്‍ 30-ന് പുലര്‍ച്ചെ തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ വന്‍ നാശനഷ്ടം വിതച്ചു. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്‍ മരണസംഖ്യ ഉയര്‍ന്നു. 130 പേരെ കാണാതായിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ചുഴലിക്കാറ്റ് തീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തമിഴ്നാട്ടില്‍ അതീവ ജാഗ്രതയിലാണ്. എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളെ വിന്യസിക്കുകയും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കുകയും വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റ് 3,73,000-ത്തിലധികം ആളുകളെയാണ് ബാധിച്ചത്. ദുരന്ത നിവാരണ കേന്ദ്രം (ഡി.എം.സി.) നല്‍കുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 43,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു. - [രാഹുൽ ഗാന്ധിക്കെതിരായ സവർക്കർ അപകീർത്തി കേസ്: തെളിവായി സമർപ്പിച്ച സി.ഡി. ശൂന്യം](https://fourthpillar.live/2025/11/29/savarkar-defamation-case-against-rahul-gandhi-cd-submitted-as-evidence-empty/): ഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിന്റെ വിചാരണയ്ക്കിടെ കേസിൽ പ്രധാന തെളിവായി സമർപ്പിച്ച സി.ഡി. തുറന്ന് പരിശോധിച്ചപ്പോൾ ശൂന്യമാണെന്ന് കണ്ടെത്തി. ലണ്ടനിലെ ഒരു പരിപാടിയിൽ സംസാരിക്കവെ ഹിന്ദു പ്രത്യയശാസ്ത്രജ്ഞനായ വിനായക് ദാമോദർ സവർക്കറെ അപകീർത്തിപ്പെടുത്തി എന്ന കേസാണ് രാഹുൽ ഗാന്ധി നേരിടുന്നത്.പൂനെ എം.പി./എം.എൽ.എ. പ്രത്യേക കോടതിയിൽ മജിസ്ട്രേറ്റ് അമോൽ ഷിൻഡെയാണ് കേസ് പരിഗണിക്കുന്നത്. വി.ഡി. സവർക്കർക്കെതിരെ രാഹുൽ ഗാന്ധി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സവർക്കറുടെ അനന്തരവൻ സത്യകി സവർക്കറാണ് പരാതി നൽകിയത്. പരാമർശം അടങ്ങിയെന്ന് കരുതുന്ന പ്രസംഗത്തിന്റെ റെക്കോർഡിംഗുള്ള ഒരു സീൽ ചെയ്ത സി.ഡി. നേരത്തെ തെളിവായി സമർപ്പിച്ചിരുന്നു. ഈ സി.ഡി. നേരത്തെ കോടതിയിൽ വെച്ച് പ്ലേ ചെയ്യുകയും ഇതിന്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധിക്ക് സമൻസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ, സത്യകി സവർക്കറുടെ വിചാരണയ്ക്കിടെ വ്യാഴാഴ്ച സി.ഡി. തുറന്ന് പ്ലേ ചെയ്തപ്പോഴാണ് അതിൽ ഡാറ്റകളൊന്നും ഇല്ലെന്ന് കോടതി കണ്ടെത്തിയത്. - [കർണാടകയിൽ മുഖ്യമന്ത്രി തർക്കത്തിൽ മഞ്ഞുരുകുന്നു](https://fourthpillar.live/2025/11/29/karnataka-chief-minister-controversy-ice-up/): ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള തർക്കത്തിൽ മഞ്ഞുകുന്നു. പ്രഭാതഭക്ഷണ കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും ഐക്യത്തിൻ്റെ സന്ദേശമാണ് നൽകിയത്. ‘ഐക്യം തുടരും. ഞങ്ങൾ ഒരുമിച്ച് ഐക്യത്തോടെ മുന്നോട്ട് പോകും. ഞങ്ങൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള ഭിന്നതയില്ല എന്നായിരുന്നു’ പ്രഭാതഭക്ഷണ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളുടെയും പ്രതികരണം. ഹൈക്കാമാൻഡിൻ്റെ നിർദ്ദേശം അനുസരിക്കുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ക‍‍ർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഡി കെ ശിവകുമാറുമായി ഒരു അഭിപ്രായ ഭിന്നതയുമില്ലെന്നും ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്നും സിദ്ധരാമയ്യ പറഞ്ഞു. തെറ്റായ ആരോപണങ്ങൾ സൃഷ്ടിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തന്ത്രങ്ങൾ തങ്ങൾ സംസാരിച്ചുവെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ‘രണ്ട് ദിവസം മുമ്പ് കെ സി വേണു​ഗോപാൽ വിളിച്ചെന്നും ഡി കെ ശിവകുമാറിനെ പ്രഭാതഭക്ഷണത്തിന് വിളിക്കണമെന്ന് നിർദ്ദേശിച്ചെന്നും സിദ്ധരാമയ്യ വെളിപ്പെടുത്തി. വേണു​ഗോപാൽ ഡി കെയോടും ഇത് പറഞ്ഞു. ഡി കെ അദ്ദേഹത്തിൻ്റെ വീട്ടിലേയ്ക്ക് എന്നെയും ക്ഷണിച്ചും. എന്തായാലും എൻ്റെ വീട്ടിൽ തന്നെ […] - [രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞശേഷമെന്ന് അതിജീവിത.](https://fourthpillar.live/2025/11/29/atijeevitha-said-that-she-met-rahul-after-leaving-her-first-marriage/): തിരുവനന്തപുരം: രാഹുലിനെതിരായ അതിജീവിതയുടെ മൊഴിയിലെ പുറത്ത് വന്ന വിവരങ്ങൾ ഞെട്ടിക്കുന്നതെന്ന് സൂചന. ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് രാഹുലുമായി ബന്ധം സ്ഥാപിച്ചതെന്നാണ് മൊഴിയിൽ പറയുന്നത്. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22ന് ക്ഷേത്രത്തിൽ വെച്ചാണ്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല. 4 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞുവെന്നും യുവതി അന്വേഷണസംഘത്തിന് കഴിഞ്ഞ ദിവസം കൊടുത്ത മൊഴിയിൽ പറയുന്നു. രാഹുലിൻറെ ജാമ്യ ഹർജിയിലെ വാദങ്ങളെ പൊളിക്കാനാണ് ഇത്തരമൊരു മൊഴി നൽകിയതെന്ന വാദവും ഉയർന്നിട്ടുണ്ട്. രാഹുലുമായി പരിചയപ്പെടുന്നത് വിവാഹബന്ധം ഒഴിഞ്ഞ് 5 മാസത്തിന് ശേഷമാണെന്നും മൊഴിയിലുണ്ട്. ഭർത്താവിരിക്കെയാണ് യുവതി രാഹുലുമായി ബന്ധപ്പെട്ടതെന്ന ആരോപണം ഉയർന്നിരുന്നു. ഈ വാദത്തെ പൊളിക്കുന്നതാണ് യുവതിയുടെ മൊഴിയിലെ വിവരങ്ങൾ. അതേസമയം, യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവിന്റെ ഉപദ്രവങ്ങൾ വിവരിച്ചാണ് തന്നോട് സംസാരിച്ചതെന്നും, ആ ബന്ധമാണ് വളർന്നതും പിന്നീട് ലൈംഗികബന്ധത്തിൽ എത്തിയതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ […] - [ഇമ്രാൻ ഖാൻ മരിച്ചിട്ടില്ല. ആരോഗ്യവാനാണെന്നും വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും സ്ഥിരീകരിച്ച് അഡിയാല ജയിൽ അധികൃതർ.](https://fourthpillar.live/2025/11/27/imran-khan-is-not-dead-adiala-jail-authorities-have-confirmed-that-he-is-healthy-and-receiving-medical-attention/): ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) സ്ഥാപകൻ ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികൾ പാകിസ്ഥാനിലെ റാവൽപിണ്ടിയിലെ അഡിയാല ജയിൽ അധികൃതർ നിഷേധിച്ചു. ഇമ്രാൻ ഖാൻ ഇപ്പോഴും അഡിയാല ജയിലിൽ തന്നെയുണ്ടെന്നും അദ്ദേഹം ആരോഗ്യവാൻ ആണെന്ന് ഉദ്യോഗസ്ഥരും പാകിസ്ഥാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ക്ഷേമം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ വൈദ്യസഹായവും മേൽനോട്ടവും നൽകുന്നുണ്ടെന്ന് അവർ പറഞ്ഞു. രാഷ്ട്രീയ നേതാക്കൾക്ക് ഇമ്രാൻ ഖാനെ കാണാൻ ജയിൽ ഭരണകൂടം ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. പിടിഐ സെക്രട്ടറി ജനറൽ സൽമാൻ അക്രം രാജ ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി, ദേശീയ അസംബ്ലി അംഗം ഷാഹിദ് ഖട്ടക്, പ്രവിശ്യാ മന്ത്രി മീന ഖാൻ, ഷൗക്കത്ത് യൂസഫ്സായ്, ഇംതിയാസ് അലി വാറൈച്ച്, ഹാഫിസ് ഫർഹത്ത് എന്നിവരുൾപ്പെടെയുള്ളവരുടെ പട്ടിക സമർപ്പിച്ചു. കെപി മുഖ്യമന്ത്രിയും മറ്റ് പാർട്ടി നേതാക്കളും ജയിൽ പരിസരത്ത് ഖാനുമായി ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഓഗസ്റ്റ് മുതൽ കസ്റ്റഡിയിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽ […] - [ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഴിമതിക്കേസിൽ 21 വർഷം തടവ് ശിക്ഷ](https://fourthpillar.live/2025/11/27/former-bangladesh-prime-minister-sheikh-hasina-sentenced-to-21-years-in-prison-for-corruption/): ധാക്ക: മൂന്ന് അഴിമതി കേസുകളിലായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശ് കോടതി 21 വർഷം തടവ് ശിക്ഷ വിധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുർബച്ചോളിലെ രാജുക് ന്യൂ ടൗൺ പദ്ധതിയിൽ പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടുകൾ ആരോപിച്ചാണ് മൂന്ന് കേസുകളും ഫയൽ ചെയ്തതെന്ന് സർക്കാർ നടത്തുന്ന ബിഎസ്എസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലാത്തതിനാലും അസാന്നിധ്യത്തിൽ വിചാരണ നടത്തിയതിനാലും, അവരുടെ അഭാവത്തിലാണ് ജഡ്ജി വിധി പ്രസ്താവിച്ചത്. മൂന്ന് കേസുകളിലും ഹസീനയ്ക്ക് ഏഴ് വർഷം വീതം തടവ് ശിക്ഷ ലഭിച്ചു, ആകെ 21 വർഷം തടവ്. ‘ഒരു അപേക്ഷയും കൂടാതെ നിയമപരമായി അംഗീകരിക്കപ്പെട്ട അധികാരപരിധി കവിഞ്ഞും ഷെയ്ഖ് ഹസീന പ്ലോട്ട് അനുവദിച്ചു,’ കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു. ധാക്കയിലെ പുർബച്ചൽ പ്രദേശത്ത് സർക്കാരിന്റെ പ്ലോട്ടുകൾ നിയമവിരുദ്ധമായി അനുവദിച്ചുവെന്നാരോപിച്ച് ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷൻ (എസിസി) കഴിഞ്ഞ ജനുവരിയിൽ ഷെയ്ഖ് ഹസീനയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ ആറ് വ്യത്യസ്ത കേസുകൾ ഫയൽ ചെയ്തു. ശേഷിക്കുന്ന […] - [ഡൽഹി സ്‌ഫോടനത്തിന് ആഴ്ചകൾക്ക് മുമ്പ് ഡോക്ടർ അദീൽ മുൻകൂർ ശമ്പളം വാങ്ങിയെന്ന് തെളിവ്; പണം ആവശ്യപ്പെട്ടുള്ള ചാറ്റുകൾ പുറത്ത്](https://fourthpillar.live/2025/11/27/evidence-that-dr-adeel-received-advance-salary-weeks-before-delhi-blast-chats-demanding-money-revealed/): ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബാക്രമണത്തിന് രണ്ട് മാസം മുമ്പ്, കേസിലെ പ്രധാന പ്രതിയായ ഡോ. അദീൽ അഹമ്മദ് റാത്തർ തന്റെ ശമ്പളത്തിൽ നിന്ന് അഡ്വാൻസ് അടിയന്തരമായി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഈ പണം ഭീകരാക്രമണത്തിന് ധനസഹായം നൽകാൻ ഉപയോഗിച്ചിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർവിശ്വസിക്കുന്നു. അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സീനിയർ റെസിഡന്റായിരുന്ന അദീൽ 2025 മാർച്ചിലാണ് ഉത്തർപ്രദേശിലെ സഹാറൻപൂരിലെ ഒരു ആശുപത്രിയിൽ ചേർന്നത്. നവംബർ 6 ന് അറസ്റ്റിലായതിന് ശേഷം ലഭിച്ച ഡിലീറ്റ് ചെയ്ത സന്ദേശങ്ങളിൽ നിന്ന് ഇയാൾ ആവർത്തിച്ച് ഫണ്ടിനായി അപേക്ഷിക്കുന്നതായി വ്യക്തമാണ്. അദീലിന്റെ വാട്ട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിട്ടുണ്ട്. ആദിൽ അടിയന്തിരമായി ശമ്പളം മുൻകൂർ ആയി ആവശ്യപ്പെടുന്ന ആവർത്തിച്ചുള്ള സന്ദേശങ്ങളാണ് അതിൽ നിന്ന് വ്യക്തമാകുന്നത്. ആദിൽ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നും, അൽ ഫലാഹ് സർവകലാശാലയിലെ മാനേജ്മെന്റിൽ നിന്ന് ശമ്പളം മുൻകൂട്ടി ആവശ്യപ്പെട്ടതായും സംഭാഷണങ്ങൾ സൂചിപ്പിക്കുന്നു. സെപ്റ്റംബർ 5 മുതൽ 9 വരെയായിരുന്നു സംഭാഷണങ്ങൾ നടന്നതെന്ന് പറയപ്പെടുന്നു. ഡൽഹി സ്‌ഫോടനത്തിന് ഉപയോഗിച്ചതായി […] - [രണ്ടാഴ്ച മുൻപ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സിഐയുടെ ആത്മഹത്യാ കുറിപ്പിൽ മേലുദ്യോഗസ്ഥന് എതിരെ ഗുരുതര വെളിപ്പെടുത്തലുകൾ.](https://fourthpillar.live/2025/11/27/the-suicide-note-of-the-ci-who-was-found-dead-two-weeks-ago-contains-serious-revelations-against-his-superior-officer/): പാലക്കാട്: ചെർപ്പുളശ്ശേരിയിൽ കഴിഞ്ഞ രണ്ടാഴ്ച മുൻപ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സിഐയുടെ ആത്മഹത്യാ കുറിപ്പിൽ മേലുദ്യോഗസ്ഥർക്ക് എതിരെ ഗുരുതര വെളിപ്പെടുത്തലുകൾ. നവംബർ 15ന് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ സിഐ ബിനു തോമസാണ് മേലുദ്യോഗസ്ഥന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. 2014ൽ പാലക്കാട് സർവീസിലിരിക്കെ നടന്ന കാര്യങ്ങളാണ് കത്തിലുള്ളത്. അന്ന് സിഐ ആയിരുന്ന ഉമേഷ് അനാശ്യാസ്യത്തിന് പിടിയിലായ യുവതിയെ അവരുടെ വീട്ടിൽ എത്തി പീഡിപ്പിച്ചു എന്നാണ് കുറിപ്പിലെ പരാമർശം. അമ്മയും രണ്ട് മക്കളുമുള്ള വീട്ടിൽ സന്ധ്യാ നേരത്ത് എത്തിയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം എന്നും കത്തിൽ ആരോപിക്കുന്നു. കേസ് പുറത്തറിയിക്കുമെന്നായിരുന്നു ഭീഷണി. പീഡിപ്പിക്കാൻ തന്നെയും നിർബന്ധിച്ചുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. നിലവിൽ കോഴിക്കോട് ഡിവൈഎസ്പിയാണ് ഉമേഷ്.നവംബർ 15നായിരുന്നു ബിനു തോമസിനെ ചെറുപ്പളശ്ശേരിയിലെ പൊലീസ് ക്വാട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്യൂട്ടിയ്ക്കിടെ വിശ്രമിക്കാൻ ക്വാട്ടേഴ്‌സിൽ പോയ ബിനു തോമസ് മടങ്ങി വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് തന്നെ ആത്മഹത്യ കുറിപ്പും […] - [എംജിആർ, ജയലളിത എന്നിവരുടെ വിശ്വസ്തനായിരുന്ന സെങ്കോട്ടയ്യൻ ഇനി വിജയ്‌ക്കൊപ്പം; ടിവികെ അംഗ്വതമെടുത്തു.](https://fourthpillar.live/2025/11/27/sengottaiyan-who-was-a-confidant-of-mgr-and-jayalalithaa-is-now-with-vijay-he-has-joined-tvk/): ചെന്നൈ: മുതിർന്ന എഐഎഡിഎംകെ നേതാവ് കെ എ സെങ്കോട്ടയ്യൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ( ടിവികെ ) അംഗ്വതമെടുത്തു. എംജിആർ വിശ്വസ്തനായി അറിയിപ്പെടുന്ന മുൻ മന്ത്രിയും മുതിർന്ന രാഷ്ട്രീയക്കാരനുമായ സെങ്കോട്ടയ്യൻ പനയൂരിലെ ടിവികെ ആസ്ഥാനത്ത് എത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ഒൻപത് തവണ എംഎൽഎയായ കെ എ സെങ്കോട്ടയ്യൻ ഇന്നലെയാണ് നിയമസഭാംഗത്വം രാജിവച്ചത്. സെങ്കോട്ടയ്യൻ ടിവികെയിൽ ചേരുമെന്ന് ഇന്നലെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടിവികെ രൂപീകരിച്ച ശേഷം പാർട്ടിയിലേക്ക് എത്തുന്ന ആദ്യ പ്രമുഖ നേതാവാണ് സെങ്കോട്ടയ്യൻ. സെങ്കോട്ടയ്യനൊപ്പം എഐഎഡിഎംകെ മുൻ എംപി വി സത്യഭാമ ഉൾപ്പെടെ നിരവധി പേരും വിജയുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നു. 77 കാരനായ സെങ്കോട്ടയ്യനെ വിജയ് ടിവികെയുടെ പതാകയുടെ രൂപത്തിലുള്ള ഷാൾ അണിയിച്ചു. സെങ്കോട്ടയ്യന്റെ സാന്നിധ്യം ഈറോഡ് ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെങ്കിലും ടിവികെയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിക്കെതിരെ പലപ്പോഴും പരസ്യമായ നിലപാട് എടുത്ത നേതാവായിരുന്നു […] - [കരൂർ ദുരന്തത്തിനു പിന്നാലെ സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാൻ വിജയ്; പൊലീസിനോട് അനുമതി തേടി](https://fourthpillar.live/2025/11/20/vijay-seeks-permission-from-police-to-resume-state-tour-after-karur-tragedy/): ചെന്നൈ: കരൂർ ദുരന്തത്തിനു പിന്നാലെ വീണ്ടും സംസ്ഥാന പര്യടനം തുടങ്ങാനൊരുങ്ങി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ).ഡിസംബറിൽ പൊതുയോഗം നടത്താൻ ടിവികെ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്. സേലത്ത് പൊതുയോഗം സംഘടിപ്പിക്കാൻ മൂന്നു സ്ഥലങ്ങൾ പരിഗണനയിലുള്ളതായാണ് വിവരം.സേലം ഫോർട്ട് ഗ്രൗണ്ട്, പഴയ ബസ് സ്റ്റാൻഡിലെ ബോസ് ഗ്രൗണ്ട്, കെച്ചൽ നായക്കൻപെട്ടി ഗ്രൗണ്ട് തുടങ്ങി മൂന്നു സ്ഥലങ്ങളിൽ ഒന്നിൽ പരിപാടിക്ക് അനുമതി തേടി ടിവികെ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഡിസംബർ നാലിന് പര്യടനം നടത്തുമെന്നാണ് വിവരം.സെപ്റ്റംബർ 27 നായിരുന്നു കരൂരിൽ വിജയ്‌യുടെ റാലി ദുരന്തത്തിൽ കലാശിച്ചത്. ഏറെ വിവാദം സൃഷ്ടിച്ച സംഭവത്തിൽ വിജയ്ക്കും ടിവികെയ്ക്കുമെതിരെ വിമർശനങ്ങൾ ഉയർന്നതോടെ പര്യടനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അടുത്തിടെ നടന്ന പ്രത്യേക പാർട്ടി ജനറൽ ബോഡി യോഗത്തിൽ ഇനി തന്റെ രാഷ്ട്രീയ യാത്ര കൂടുതൽ വേഗത്തിലും തീവ്രവുമായിരിക്കുമെന്ന് പര്യടനം പുനരാരംഭിക്കുമെന്ന് സൂചന നൽകിക്കൊണ്ട് വിജയ് വ്യക്തമാക്കിയിരുന്നു. - [കർണാടക പിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നൽകി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.](https://fourthpillar.live/2025/11/20/deputy-chief-minister-dk-shivakumar-has-hinted-that-he-may-step-down-from-the-post-of-karnataka-pcc-president/): ബംഗളൂരു: കർണാടക പിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന നൽകി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. എന്നാൽ താൻ പാർട്ടി നേതൃനിരയിൽ തുടരുമെന്നും അദ്ദേഹം പ്രവർത്തകർക്ക് ഉറപ്പ് നൽകി. അഞ്ചര വർഷത്തിലേറെയായി താൻ സംസ്ഥാന അധ്യക്ഷനാണെന്നും മറ്റുള്ളവർക്ക് അവസരം നൽകണമെന്നും ശിവകുമാർ പറഞ്ഞു. ‘എല്ലാകാലത്തേക്കും ഈ പദവിയിൽ തുടരാൻ എനിക്ക് കഴിയില്ല. ഈ പദവിയിൽ എത്തിയിട്ട് മാർച്ചിൽ ആറുവർഷമാകും. എല്ലാവർക്കും അവസരം നൽകണം. ഞാൻ മുൻനിരയിൽ തന്നെയുണ്ടാകും ‘ ശിവകുമാർ പറഞ്ഞു. 2020 മെയ് മാസത്തിൽ കർണാടക പിസിസി അധ്യക്ഷനായി ഡികെ ശിവകുമാർ നിയമിതനായത്.2023 മെയ് മാസത്തിൽ ഉപമുഖ്യമന്ത്രിയായപ്പോൾ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നു,എന്നാൽ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും അഭ്യർഥന മാനിക്കുകയായിരുന്നെന്നും ശിവകുമാർ പറഞ്ഞു. - [ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉപ്പുതിന്നവൻ വെള്ളം കുടിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.](https://fourthpillar.live/2025/11/20/minister-v-sivankutty-says-that-those-who-eat-salt-will-drink-water-in-the-sabarimala-gold-robbery-case/): തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉപ്പുതിന്നവൻ വെള്ളം കുടിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.സിപിഎം നേതാവും മുൻ ദേവസ്വം പ്രസിഡന്റുമായ എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കുറ്റക്കാരനാണെന്ന് ഇപ്പോൾ പറയാനാവില്ലെന്നും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ പത്മകുമാർ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.’ഉപ്പുതിന്നവൻ വെള്ളം കുടിക്കും. പത്മകുമാറിന് എന്തെങ്കിലും പങ്കുണ്ടെങ്കിൽ പത്മകുമാർ അനുഭവിക്കേണ്ടി വരും.അദ്ദേഹം കുറ്റക്കാരനാണെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. ചോദ്യം ചെയ്യുന്നേയുള്ളു. മറ്റ് കുറെ നടപടികൾ ഉണ്ടല്ലോ’ ശിവൻ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.രാവിലെയാണ് സിപിഎം നേതാവ് കൂടിയായ പത്മകുമാർ ചോദ്യം ചെയ്യലിനായി എസ്ഐടിക്കു മുന്നിൽ ഹാജരായത്. എസ്പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. - [പത്മകുമാറിന്റെ അറസ്റ്റിൽ സിപിഎം പ്രതിരോധത്തിൽ അല്ല; എംവി ​ഗോവിന്ദൻ](https://fourthpillar.live/2025/11/20/cpm-not-in-defence-of-padmakumars-arrest-mv-govindan/): കൊല്ലം: പത്മകുമാറിന്റെ അറസ്റ്റിൽ സിപിഎം പ്രതിരോധത്തിൽ അല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്നും സ്വർണക്കൊള്ളയിൽ സിപിഎമ്മിന് പങ്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കുറ്റക്കാരനാണോ എന്ന് കോടതിയാണ് പറയേണ്ടത്. അറസ്റ്റ് ചെയ്തത് കൊണ്ടുമാത്രം പാർട്ടി ശിക്ഷിക്കില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ആയില്ല. കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണ്. അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ഒരാളെ തള്ളിക്കളയാനാകില്ലല്ലോ. പദ്മകുമാർ കുറ്റാരോപിതൻ മാത്രം. കുറ്റം തെളിയിക്കണം. ഏത് ഉന്നതനായാലും പാർട്ടി അവരെ സംരക്ഷിക്കില്ല.എസ്ഐടിയുടെ അന്വേഷണം തുടരുന്നതേ ഉള്ളു. പത്മകുമാറിൻ്റെ അറസ്റ്റ് പാർട്ടിക്ക് തിരിച്ചടിയല്ല. അത് ഉൾപ്പെടെ എല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും ​ഗോവിന്ദൻ വ്യക്തമാക്കി. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ൽ ദേവസ്വം ബോർഡ് പ്രസിഡൻറായിരുന്ന എ പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. സ്വർണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാർ. - [ഡൽഹി സ്‌ഫോടനത്തിന് മുമ്പുള്ള ഉമർ നബിയുടെ വീഡിയോ പുറത്ത്](https://fourthpillar.live/2025/11/18/video-of-umar-nabi-before-delhi-blasts-released/): ഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ ഉമർ നബിയുടെ വീഡിയോ പുറത്ത്. സ്‌ഫോടനത്തിന് തൊട്ട് മുൻപായി ചിത്രീകരിച്ച വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചാവേറാക്രമണത്തെ ന്യായീകരിക്കുന്നതാണ് വീഡിയോ. ഇംഗ്ലീഷിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചാവേർ ബോംബിംഗ് എന്നത് യഥാർത്ഥത്തിൽ ഒരു രക്തസാക്ഷിത്വ പ്രവർത്തനമാണെന്നാണ് ഉമർ വിശദീകരിക്കുന്നത്. ‘ചാവേർ ആക്രമണത്തെക്കുറിച്ച് ലോകത്ത് തെറ്റായ ചിന്താഗതിയാണ് ഉള്ളത്. ഒരാൾ നേരത്തെ നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് മരിക്കാൻ പോവുകയാണെന്ന് ഉറപ്പിക്കുമ്പോൾ അയാൾ ഭയാനകമായ മാനസികാവസ്ഥയിലേക്ക് പോകുന്നു. മരണമല്ലാതെ മറ്റൊരു പോംവഴിയും അവർക്ക് മുന്നിൽ ഇല്ല എന്ന് വ്യക്തമാകുന്നു. ഇത് ഒരുതരത്തിലും ന്യായീകരിക്കപ്പെടുന്നില്ല. ഇത്തരം ചിന്താഗതി ജീവിതത്തിന്റെയും സമൂഹത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്’, ഉമർ പറയുന്നു.അതേസമയം, ചെങ്കോട്ടയ്ക്ക് സമീപം കാർ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരർ ഹമാസ് മോഡൽ ആക്രമണം ലക്ഷ്യമിട്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇവർ അത്യാധുനിക രീതിയിലുള്ള ഡ്രോൺ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സൂചനയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ തരത്തിലുള്ള […] - [സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും](https://fourthpillar.live/2025/11/18/rain-will-continue-in-isolated-places-in-the-state/): തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ‌ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. വരും മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമല തീർഥാടകർ ജാ​ഗ്രത പാലിക്കുക. - [എസ്‌ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ](https://fourthpillar.live/2025/11/18/kerala-moves-supreme-court-seeking-stay-on-sir/): ഡൽഹി: എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ. തദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തണമെന്നാണ് ആവശ്യം. ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്. എസ്ഐആറും തദേശ തെരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നും ഹരജിയിൽ ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഡിസംബർ 21 വരെ നിർത്തിവെക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസിയും ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഇന്ന് സുപ്രിം കോടതിയിൽ. കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫാണ് ഹരജി നൽകിയത്. അതേസമയം, എസ്‌ഐആർ വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് യോഗം. കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കളുടെ യോഗമാണ് ചേരുന്നത്. പിസിസി അധ്യക്ഷന്മാർ നിയമസഭാ കക്ഷി നേതാക്കൾ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. എസ്ഐആറുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആശങ്കകൾ യോഗം ചർച്ച ചെയ്യും. എസ്ഐആറിനെതിരായ […] - [പത്രികാ സമർപ്പണം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി](https://fourthpillar.live/2025/11/18/there-are-only-a-few-days-left-until-the-nomination-period-ends/): കോട്ടയം: പത്രികാ സമർപ്പണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ എൽ.ഡി.എഫും യു.ഡി.എഫിലും റിബൽ സ്ഥാർഥികൾ രംഗത്തെത്തി. തങ്ങളെ പരിഗണിച്ചില്ലെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. ഇതിൽ ആദ്യം യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും പിന്നീട് പ്രചാരണം തുടങ്ങിയതോടെ ആ സീറ്റ് മുസ്ലീം ലീഗിന് നൽകിയെന്ന് ആരോപിച്ചു രംഗത്തു വന്നവരും ഉണ്ട്. സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും കോൺഗ്രസ് പഞ്ചായത്തംഗവും റിബൽ സ്ഥാനാർഥികളൊയി രംഗത്തുണ്ട്. ചങ്ങനാശേരി പായിപ്പാട് പഞ്ചായത്ത് 11 ാം വാർഡിലാണു കോൺഗ്രസിന്റെ മണ്ഡലം ജനറൽ സെക്രട്ടറി ജോജി എം. ജോസഫ് റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥിയായി ജോജി എം ജോസഫിനെ ആദ്യം പ്രഖ്യാപിച്ചിരുന്നു. തുടർന്നു ജോജി എം. ജോസഫ് വോട്ട് അഭ്യർഥനയും പ്രചരണ പരിപാടികൾ ആരംഭിക്കുകയും ഫ്ളക്സ് ബോർഡുകൾ അച്ചടിക്കുകയും ചെയ്തിരുന്നു. ഈ സീറ്റിനു വേണ്ടി യു.ഡി.എഫിലെ തന്നെ പ്രബലകക്ഷിയായ മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കുകയായിരുന്നു. തുടർന്നു മുതിർന്ന നേതാവ് കെ.സി ജോസഫിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ 11 ാം വാർഡ് യു.ഡി.എഫ് […] - [പാലത്തായി പോക്സോ കേസ്: ബിജെപി നേതാവിന് മരണം വരെ ജീവപര്യന്തം](https://fourthpillar.live/2025/11/15/palathai-pocso-case-bjp-leader-gets-life-imprisonment-till-death/): കണ്ണൂർ: ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് പാലത്തായി പീഡനക്കേസിൽ മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പോക്സോ വകുപ്പുകൾ പ്രകാരം 40 വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. തലശ്ശേരി പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, പോക്‌സോ കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകൻ പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാർച്ച് 17നാണ് യുപി സ്‌കൂൾ അധ്യാപകനായ പത്മരാജൻ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളിൽ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. - ['തദ്ദേശം നിയമസഭയിലേക്കുള്ള ട്രയൽ'; കുമ്മനം രാജശേഖരൻ](https://fourthpillar.live/2025/11/12/trail-to-the-legislative-assembly-kummanam-rajasekharan/): തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭയിലേക്കുള്ള ട്രയലെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശബരിമലയിലെ സ്വർണപ്പാളി കവർച്ച തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. പുതിയ ദേവസ്വം പ്രസിഡൻ്റ് വന്നതുകൊണ്ട് പ്രശ്നം തീരില്ല. സർക്കാരിൻ്റെ നയമാണ് മാറേണ്ടത്. കടക്കെണിയിലായ കേരളത്തിൻ്റെ രക്ഷയ്ക്ക് ജനങ്ങൾ ബിജെപിക്ക് ഒപ്പം നിൽക്കുമെന്നും കുമ്മനം പറഞ്ഞു.അതേസമയം, ആലപ്പുഴയിൽ ഇന്ന് ബിജെപി നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. സൗത്ത് ജില്ലയിൽ നാല് നിയോജക മണ്ഡലങ്ങളിലായാണ് പ്രഖ്യാപനം. രാവിലെ പത്ത് മണിക്ക് ചെങ്ങന്നൂരിൽ പി സി ജോർജ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. മാവേലിക്കരയിൽ അഡ്വ. എസ് സുരേഷ്, കായംകുളത്ത് അനൂപ് ആന്റണി എന്നിവരും സ്ഥാനാർഥികളെ പ്രഖ്യാപിക്കും. വൈകീട്ട് നാലുമണിക്ക് ഹരിപ്പാട് അഡ്വ. ബി ഗോപാലകൃഷ്ണനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തുക. ആലപ്പുഴ ബിജെപി നോർത്ത് ജില്ലയിലെ സ്ഥാനാർഥികളെ വൈകീട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. - [ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി](https://fourthpillar.live/2025/11/12/t-n-prathapan-aicc-secretary/): എ.ഐ.സി.സി സെക്രട്ടറിയായി മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ പ്രതാപനെ തെരെഞ്ഞെടുത്തു. കെ.എസ്.യുവിലൂടെ പൊതുരംഗത്ത് വന്ന ടി.എൻ പ്രതാപൻ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ്പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. കെ.പി.സി.സി മെമ്പർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ്, തുടങ്ങിയ ചുമതലകൾ വഹിച്ച ടിഎൻ പ്രതാപൻ ഇപ്പോൾ എ.ഐ.സി.സി അംഗം കൂടിയാണ്. മത്സ്യതൊഴിലാളി കോൺഗ്രസ് പ്രഥമ ദേശീയ അധ്യക്ഷനായിരുന്നു. സ്‌കൂൾ പാർലമെന്റ് അംഗം, എംഎൽഎ, എംപി സ്ഥാനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ടി.എൻ പ്രതാപൻ മത്സരിച്ച ഒരു തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2001 മുതൽ 2011വരെ പഴയ നാട്ടികയിൽ നിന്നും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരിൽ നിന്നുമാണ് നിയമസഭയിലെത്തിയത്. 2019ൽ തൃശൂരിൽ നിന്ന് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ജില്ലയിലെ നാട്ടിക തളിക്കുളം സ്വദേശിയാണ്. ആറ് പുസ്തകങ്ങളുടെ രചയിതാവാണ്. കലാ-കായിക മേഖലകളിൽ മികച്ച സംഘാടകനായി അറിയപ്പെടുന്നു. രാഷ്ട്രീയത്തിന് […] - [ചെങ്കോട്ട സ്ഫോടനം: യുഎപിഎ നിയമം, സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു](https://fourthpillar.live/2025/11/11/red-fort-blast-police-register-fir-under-uapa-and-explosives-act/): 11 പേരുടെ മരണത്തിന് കാരണമായ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമവും സ്‌ഫോടകവസ്തു നിയമവും പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദേശീയ തലസ്ഥാനം അതീവ ജാഗ്രതയിലാണ്, വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ കർശന ജാഗ്രത പാലിക്കുന്നു, കൂടാതെ ഡൽഹി പോലീസ് ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (യുഎപിഎ), സ്‌ഫോടകവസ്തു നിയമം, ബിഎൻഎസ് വകുപ്പുകൾ എന്നിവ പ്രകാരം കോട്വാലി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീകരാക്രമണത്തിനുള്ള ശിക്ഷയും ഗൂഢാലോചനയും കൈകാര്യം ചെയ്യുന്ന യുഎപിഎയുടെ 16, 18 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു ട്രാഫിക് സിഗ്‌നലിൽ സാവധാനത്തിൽ നീങ്ങിയ ഒരു കാറിൽ ഉയർന്ന തീവ്രതയുള്ള സ്‌ഫോടനം ഉണ്ടായി.11 പേർ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഇരുപത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഏതാനും കിലോമീറ്റർ അകലെയുള്ള എൽഎൻജെപി […] - [ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള സ്ഫോടനത്തെ തുടർന്ന് ഡൽഹി-എൻസിആറിൽ അതീവ ജാഗ്രത](https://fourthpillar.live/2025/11/11/delhi-ncr-on-high-alert-after-blast-near-red-fort-metro-station/): ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാർ സ്‌ഫോടനത്തെ തുടർന്ന് ഡൽഹി-എൻസിആറിൽ ജാഗ്രതാ നിർദ്ദേശം. ദേശീയ തലസ്ഥാന മേഖലയിലുടനീളം സമഗ്രമായ വാഹന പരിശോധനയ്ക്ക് നിർദ്ദേശം നൽകി, അതീവ ജാഗ്രത പാലിക്കാൻ ഉത്തർപ്രദേശ് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള പ്രധാന സ്ഥലങ്ങളിൽ ജാഗ്രത പാലിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി-നോയിഡ അതിർത്തിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഒരു കാറിലുണ്ടായ വൻ സ്‌ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ലാൽ ക്വില മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഒരു കാർ കത്തുകയും സമീപത്തുള്ള മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വൈകുന്നേരം 6:55 ഓടെ അഗ്‌നിശമന സേനയ്ക്ക് അടിയന്തര കോൾ ലഭിച്ചു. തീ അണയ്ക്കുന്നതിനും തീ കൂടുതൽ പടരുന്നത് തടയുന്നതിനുമായി ഏഴ് ഫയർ ടെൻഡറുകൾ ഉടൻ തന്നെ അയച്ചു. തെരുവ് വിളക്കുകൾ പൊട്ടിത്തെറിക്കുകയും തിരക്കേറിയ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നത്ര ശക്തമായ സ്‌ഫോടനമായിരുന്നു അത്. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ […] - [സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്](https://fourthpillar.live/2025/11/11/yellow-alert-in-three-districts-in-the-state-today/): സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. - [ഡൽഹി സ്ഫോടനം: ജമ്മു നഗരത്തിലെ വൈഷ്ണോദേവി ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി](https://fourthpillar.live/2025/11/11/delhi-blast-security-tightened-at-vaishno-devi-temple-in-jammu-city/): തിങ്കളാഴ്ച വൈകുന്നേരം രാജ്യ തലസ്ഥാനമായ ചെങ്കോട്ടയില്‍ ഉണ്ടായ സ്‌ഫോടനത്തിന് ശേഷം മാതാ വൈഷ്‌ണോദേവി ഗുഹാക്ഷേത്രത്തിലും, അതിന്റെ ബേസ് ക്യാമ്പ് കത്രയിലും, ജമ്മു നഗരത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു ട്രാഫിക് സിഗ്‌നലില്‍ സാവധാനം നീങ്ങിയ ഒരു കാറില്‍ ഉയര്‍ന്ന തീവ്രതയുള്ള സ്‌ഫോടനം ഉണ്ടായി, കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. ‘ജമ്മു മേഖലയിലെ സുപ്രധാന പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വൈഷ്‌ണോ ദേവി ഗുഹാക്ഷേത്രത്തിലും കത്രയിലെ ബേസ് ക്യാമ്പിലും സുരക്ഷാ നടപടികള്‍ ഉടന്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്,’ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. തിരക്കേറിയ വൈകുന്നേരങ്ങളില്‍ പ്രദേശത്ത് തിരക്കേറിയ സമയത്തുണ്ടായ സ്‌ഫോടനത്തില്‍ കുറഞ്ഞത് 24 പേര്‍ക്കെങ്കിലും പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജമ്മു നഗരത്തിലും പരിസരത്തും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും റെയില്‍വേ ട്രാക്കുകളിലും ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലും ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലുടനീളം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി കത്രയില്‍ ഉന്നത പോലീസ് […] - [എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു](https://fourthpillar.live/2025/11/08/ernakulam-bengaluru-vande-bharat-flagged-off/): കൊച്ചി: ഇനി 8 മണിക്കൂറുകൊണ്ട് ബെം​ഗളൂർ എത്താം. എറണാകുളം-ബെംഗളൂരൂ വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. വാരാണസിയിൽ നിന്ന് വീഡിയോ കോൺഫെറൻസിങിലൂടെയാണ് പ്രധാനമന്ത്രി ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്തത്. തുടർന്ന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിച്ചു.ഉദ്‌ഘോടനയോട്ടത്തിൽ ജനപ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, അധ്യാപകർ, കുട്ടികൾ, സോഷ്യൽ മീഡിയ ഇൻഫ്യുവൻസർമാർ തുടങ്ങിയ സുവനീർ ടിക്കറ്റുള്ളവർ മാത്രമാണ് യാത്രചെയ്യുന്നത്. നവംബർ 11-ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സാധാരണ സർവ്വീസ് ആരംഭിക്കും. അതിനായുള്ള ബുക്കിങ് ശനിയാഴ്ച ഉച്ചയ്‌ക്കോ ഞായറാഴ്ച രാവിലെയോ തുടങ്ങും. എറണാകുളം-ബെംഗളൂരൂ എസി ചെയർ കാറിന് 1095 രൂപ വരെയും എസ് എക്‌സിക്യൂട്ടീവ് ചെയർ കാറിന് 2280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്. കേരളത്തിൽ തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ കൂടാതെ കെ ആർ പുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ ഉൾപ്പെടെ ആറ് സ്റ്റോപ്പുകൾ മാത്രമാണ് എറണാകുളം-ബെംഗളൂരൂ വന്ദേഭാരതിന് ഉണ്ടാവുക. അതിനാൽ, എറണാകുളത്ത് […] - [കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ ഡോക്ടർക്കെതിരെ വേണുവിന്റെ ഭാര്യ](https://fourthpillar.live/2025/11/08/venus-wife-opposes-doctor-in-kollam-native-venus-death/): തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികിത്സാ പിഴവ് മൂലം മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ ഡോക്ടർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ സിന്ധു. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തണം. ക്രിയാറ്റിൻ ലെവൽ കൂടിയതിനാൽ ആൻജിയോ​ഗ്രാം നടത്താനാവില്ലെന്ന ഡോക്ടർമാരുടെ വാദം തെറ്റാണെന്ന് ഇന്ന് പുറത്തായ റിപ്പോർട്ട് പ്രകാരം വ്യക്തമായിരുന്നു. ‘ക്രിയാറ്റിൻ ലെവലിൽ അസാധാരണമായ ഒന്നും തന്നെയുണ്ടായിരുന്നില്ല. ആൻജിയോ​ഗ്രാം ചെയ്യാതിരുന്നതിന് പിന്നിൽ അവരുടെ പാളിച്ചകളാണ്. കൊല്ലത്തെ ആശുപത്രിയിൽ നിന്ന് അടിയന്തര ആൻജിയോ​ഗ്രാം ചെയ്യണമെന്ന് പറഞ്ഞത് കൊണ്ടാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചത്. തിങ്കളാഴ്ച ചെയ്യാം, ബുധനാഴ്ച ചെയ്യാം എന്ന് പറഞ്ഞ് അവരിങ്ങനെ നീട്ടിക്കൊണ്ടുപോയി. കൃത്യസമയത്ത് അവർ ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം ഞങ്ങളെ വിട്ടുപോകുമായിരുന്നില്ല.’ സിന്ധു പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് തീരുമാനം. ക്രിയാറ്റിന്റെ അളവ് കൃത്യമായിരുന്നുവെന്ന് തെളിയിക്കുന്ന കണക്കുകൾ എന്റെ കയ്യിലുണ്ട്. അവരുടെ ഭാ​ഗം ന്യായീകരിച്ച് സംസാരിക്കാൻ പാടില്ലായിരുന്നു. ഒരാൾക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ പാടില്ല. സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ആരും സംസാരിച്ചിട്ടില്ലെന്നും കുറ്റക്കാർക്കെതിരെ […] - [രാഹുലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ല: വി ശിവൻ കുട്ടി](https://fourthpillar.live/2025/11/08/rahul-has-not-been-punished-or-found-guilty-v-sivankutty/): തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടവുമായി വേദി പങ്കിട്ടത് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വി ശിവൻകുട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി. ബോധപൂർവം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ല. കുറ്റക്കാരൻ ആണെങ്കിൽ വിട്ടു വീഴ്ച്ചയും ഉണ്ടാകില്ല. അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് നിലപാട്. ഔദ്യോഗിക പരിപാടിയിലാണ് രാഹുലുമായി വേദി പങ്കിട്ടത്. രാഹുലിനെ അയോഗ്യനാക്കിയിട്ടില്ലെന്നും ബോധപൂർവം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷുമാണ് രാഹുലിനൊപ്പം വേദി പങ്കിട്ടത്. സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയുടെ വേദിയിലാണ് ഇവർ ഒരുമിച്ചത്. എംഎൽഎ വി.ശാന്തകുമാരിയും പരിപാടിക്കെത്തിയിരുന്നു. - [ഉജ്ജെയ്‌നിൽ പള്ളി പൊളിച്ചതിനെതിരായ ഹർജി തള്ളി](https://fourthpillar.live/2025/11/08/petition-against-demolition-of-mosque-in-ujjain-dismissed/): ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ ഉജ്ജെയ്‌നിൽ ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പൊ​ളി​ച്ച പ​ള്ളി പു​ന​ർ​നി​ർ​മി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ച്ച ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ർജി സു​പ്രിം​കോ​ട​തി ത​ള്ളി. 200 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്ന് ക​രു​തു​ന്ന ‘ത​കി​യ മ​സ്ജി​ദ്’ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് പൊ​ളി​ച്ച​ത്. മ​ഹാ​കാലേശ്വർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ മ​ഹാ​കാ​ൽ ലോ​ക് ഇ​ട​നാ​ഴി​യു​ടെ പാ​ർ​ക്കി​ങ് സ്ഥ​ലം വി​ക​സി​പ്പി​ക്കുന്ന​തി​നാ​ണ് അ​ധി​കൃ​ത​ർ ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. പ​ള്ളി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ഹ​ര​ജി ഒ​ക്​​ടോ​ബ​ർ ഏ​ഴി​ന് മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് തള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രാ​യാ​ണ് 13 ഹ​ര​ജി​ക്കാ​ർ, സു​പ്രിം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 1985ൽ ​പ​ള്ളി​യെ വ​ഖ​ഫ് സ്വ​ത്താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ന്ന് ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, ഏ​റെ വൈ​കി​പ്പോ​യെ​ന്നും ഒ​ന്നും ചെ​യ്യാ​നാ​വി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഹ​ര​ജി ത​ള്ളി​യ​ത്. എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ച് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. - [മന്ത്രി വയസായ മനുഷ്യനല്ലേ; അദ്ദേഹത്തോട് കരുണ കാണിക്കണം](https://fourthpillar.live/2025/11/07/isnt-the-minister-an-old-man-we-should-show-him-mercy/): കൊച്ചി: .തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണം താൻ മരിക്കുന്നത് വരെ തുടരുമെന്ന് റാപ്പർ വേടൻ. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ ഉയർന്നത് അനാവശ്യ വിവാദങ്ങളാണെന്നും വേടൻ പറഞ്ഞു. താനും മന്ത്രിയുമായി പരസ്പരം നല്ല ടേമിലാണെന്നും തന്റെ വർക്കുമായി ബന്ധപ്പെട്ടൊക്കെ സംസാരിക്കാറുണ്ടെന്നും പറഞ്ഞ വേടൻ മന്ത്രി അങ്ങനെയൊന്നും പറയില്ലെന്നും വ്യക്തമാക്കി. അദ്ദേഹം വയസായ മനുഷ്യനാണ്, കരുണ കാണിക്കണമെന്നും വേടൻ പറഞ്ഞു. ‘എനിക്കെതിരെ സംഘടിത ആക്രമണമുണ്ട്. പക്ഷെ അത് ശീലമായി. ഞാൻ മരിക്കുന്നതുവരെയും ഈ ആക്രമണം തുടരും. അനാവശ്യ വിവാദമായിരുന്നു മന്ത്രിക്കെതിരെ വന്നത്. ഞങ്ങൾ നല്ല ടേമിലുള്ള ആൾക്കാരാണ്. അദ്ദേഹം അങ്ങനെ പറയില്ല. അദ്ദേഹം ഇത്തിരി വയസൊക്കെ ആയ മനുഷ്യനല്ലെ, നമ്മൾ കുറച്ച് കരുണയൊക്കെ കാണിക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കേസിന്റെ കാര്യത്തിൽ കൂടുതൽ സംസാരിക്കാനില്ല’ വേടൻ പറഞ്ഞു. വേടന് പോലും അവാർഡ് നൽകിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകൾ വിവാദമായിരുന്നു. സംസ്ഥാന […] - [ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ യുഡിഎഫില്‍ ചേര്‍ന്നു](https://fourthpillar.live/2025/11/07/chalakudy-municipality-councilor-joins-udf/): തൃശൂര്‍: ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ സ്വതന്ത്ര കൗണ്‍സിലറായിരുന്ന ടി ഡി എലിസബത്ത് യുഡിഎഫില്‍ ചേര്‍ന്നു. 20-ാം വാര്‍ഡായ ഹൗസിംഗ് ബോര്‍ഡ് കോളനിയെയാണ് എലിസബത്ത് പ്രതിനിധാനം ചെയ്തിരുന്നത്. ഇതോടെ 36-അംഗ കൗണ്‍സിലില്‍ യുഡിഎഫ് അംഗസംഖ്യ 29 ആയി ഉയര്‍ന്നു. നേരത്തെയും രണ്ടുപേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സ്വതന്ത്രയായി വിജയിച്ച റോസി ലാസര്‍, ബിജെപി സ്വതന്ത്രന്‍ വത്സന്‍ ചമ്പക്കര എന്നിവര്‍ നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.അതേസമയം, ആലപ്പുഴ ചെന്നിത്തലയില്‍ തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് അംഗവും ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷിബു കിളിയമ്മന്‍തറയില്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന് രാജിക്കത്ത് കൈമാറി.ചെന്നിത്തലയിലെ കോണ്‍ഗ്രസ് വഞ്ചിച്ചെന്നും കരാര്‍ പ്രകാരമുള്ള വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയില്ലെന്നും ആരോപിച്ചായിരുന്നു ഷിബു കിളിയമ്മന്‍തറയുടെ രാജി. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഷിബു വ്യക്തമാക്കി. - [ശബരിമല സ്വർണ്ണക്കൊള്ള ; കെ എസ് ബൈജുവിന് രണ്ട് കേസിലും പങ്ക്](https://fourthpillar.live/2025/11/07/sabarimala-gold-theft-ks-baiju-involved-in-both-cases/): പത്തനംതിട്ട:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് എസ്‌ഐടി. ദ്വാരപാലക പാളി, കട്ടിളപ്പാളി കേസുകളിൽ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ദ്വാരപാലക പാളികൾ കൈമാറുമ്പോൾ ബോധപൂർവം മാറിനിന്നതാണോ അത് മാറ്റിനിർത്തിയതാണോ എന്ന് എസ്‌ഐടി സംശയിക്കുന്നു. ഗൂഢാലോചനയും തട്ടിപ്പും ഇയാൾ അറിഞ്ഞിരുന്നെന്നും ദേവസ്വം സ്മിത്തിനെ വിവരം അറിയിക്കാത്തത് മനഃപൂർവമാണെന്നുമാണ് എസ്‌ഐടി നിഗമനം. കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാക്കി എഴുതിയതിലും ബൈജുവിന് പങ്കുണ്ടെന്നാണ് വിവരം. ബൈജു അഴിമതിക്ക് കൂട്ടുനിന്നെന്ന് എസ്‌ഐടി കോടതിയെ അറിയിക്കും.കേസിലെ ഏഴാം പ്രതിയായാണ് കഴിഞ്ഞ ദിവസം ബൈജുവിനെ അറസ്റ്റ് ചെയ്തത്. 2019ൽ തിരുവാഭരണ കമ്മീഷണറായിരുന്നു ബൈജു. ബൈജുവിനെതിരെ നേരത്തെ ചില മൊഴികളും രേഖകളും ലഭിച്ചിരുന്നു. ദ്വാരപാലക ശിൽപ്പ പാളികൾ കൈമാറുന്ന സമയത്ത് ബൈജു സന്നിധാനത്ത് ഉണ്ടായിരുന്നില്ല. അത് ദുരൂഹമാണെന്ന് അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കെ എസ് ബൈജുവിന്റെ അസാന്നിധ്യം ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണെന്ന നിഗമനത്തിലേക്ക് എസ്ഐടി എത്തിയത്. പാളികൾ കൈമാറുന്ന സമയത്ത് […] - [പെൺകുട്ടിയെ ട്രൈനിൽ നിന്ന് തള്ളിയിട്ട സംഭവം : പെൺകുട്ടിയുടെ നില ​ഗുരുതരമായി തുടരുന്നു](https://fourthpillar.live/2025/11/06/%e0%b4%aa%e0%b5%86%e0%b5%ba%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%88%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d/): തിരുവനന്തപുരം : വർക്കലയിൽ മദ്യലഹരിയിൽ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിനേറ്റ ചതവ് ഗുരുതരമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അതിനാൽ സാധാരണ നിലയിലാകാൻ സമയം വേണ്ടി വരുമെന്നാണ് മെഡിക്കൽ സംഘം അറിയിക്കുന്നത്. വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്ഐആർ. വഴിമാറി കൊടുക്കാത്തത് പ്രകോപനത്തിന് കാരണമായെന്നും പൊലീസ്. ശ്രീക്കുട്ടിയെ നടുവിന് ചവിട്ടിയാണ് പ്രതിയായ സുരേഷ് കുമാർ ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടതെന്നും എഫ്ഐആറിൽ സ്ഥിരീകരിക്കുന്നുണ്ട്. വധശ്രമത്തിന് പ്രതി സുരേഷ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ട്രെയിനിൽ കയറിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വെള്ളറട പനച്ചുംമൂട് സ്വദേശിയായ പ്രതി സുരേഷ് കുമാർ സ്ഥിരം മദ്യപനും പ്രശ്നക്കാരനും ആണെന്നും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. - [തൃശൂരിൽ നിന്ന് എയർപോർട്ടിലേക്ക് മെട്രോ വരില്ല; അതൊരു സ്വപ്നം ; സുരേഷ് ​ഗോപി](https://fourthpillar.live/2025/11/06/there-will-be-no-metro-from-thrissur-to-the-airport-thats-a-dream-suresh-gopi/): തൃശൂർ: തൃശൂരിൽ നിന്ന് എയർപോർട്ടിലേക്ക് മെട്രോ വരുമെന്നത് സ്വപ്നമായിട്ടാണ് അവതരിപ്പിച്ചതെന്ന് സുരേഷ് ​ഗോപി. അതുകൊണ്ട് മെട്രോ വരില്ലെന്ന് സുരേഷഅ ​ഗോപി പറഞ്ഞു. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കോഫി ടൈം പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. അങ്ങനെ ഒരു കാര്യം അവതരിപ്പിച്ചതിന് എത്രമാത്രം അവഹേളനമാണ് താൻ നേരിട്ടത്. ഇലക്ഷന് മുൻപായിരുന്നു അങ്ങനെ ഒരു കാര്യം പറഞ്ഞത്. അത് പറഞ്ഞതിന് പിന്നാലെ അന്നും ജയിച്ചില്ല, രണ്ടാമതും ജയിച്ചില്ല. മൂന്നാം തവണ ജയിച്ചപ്പോൾ അത് എവിടെ എന്ന് ചോദിക്കുന്നത് എന്ത് തരമാണെന്നും സുരേഷ് ഗോപി ചോദിച്ചു. ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് വ്യക്തികളല്ല, രാഷ്ട്രീയക്കാരാണ്. പാലിയേക്കര വഴി പാലക്കാടേക്കും കോയമ്പത്തൂരേക്കും വരണമെന്നാണ് പറഞ്ഞത്. അതിനാണ് അവഹേളിച്ചത്. ഡൽഹി മെട്രോ ഹരിയാനയിലെത്തി. ഹരിയാനയിലെത്തിയപ്പോഴത് ഡൽഹി മെട്രോ അല്ല, ആർആർടി ആയിരുന്നു. ഇപ്പോഴും സ്വപ്‌നം തന്നെയാണ് ആ പദ്ധതി. കേരള സർക്കാർ ഡിപിആർ തന്നാൽ അത് സാധ്യമാക്കും.ഗുരുവായൂർ പൊന്നാനി ആർആർടിഎസിന് തുരങ്കം വച്ചത് വിഘടനവാദികളാണെന്നും സുരേഷ് ഗോപി പറഞ്ഞു. - [തദ്ദേശ തെരഞ്ഞെടുപ്പിൽ 1000 സീറ്റിലെങ്കിലും മത്സരിക്കും; കേരള കോൺ​ഗ്രസ് എം](https://fourthpillar.live/2025/11/06/kerala-congress-m-will-contest-at-least-1000-seats-in-local-body-elections/): കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ്. കേരള കോൺ​ഗ്രസ് എം 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. എൽഡിഎഫിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകൾ വെച്ചുമാറാൻ തയ്യാറാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി 825 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ ആയിരം സീറ്റിൽ കുറയാൻ പാടില്ല. പുതിയ സാഹചര്യത്തിൽ കൂടുതൽ സീറ്റ് എൽഡിഎഫിൽ ആവശ്യപ്പെടും. ജില്ലാ നേതൃത്വങ്ങൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് മുൻപാണ് പാർട്ടി എൽഡിഎഫിലേക്ക് എത്തിയത്. തിടുക്കത്തിലുള്ള സീറ്റ് ചർച്ചയിൽ പല വിട്ടുവീഴ്ചകളും വേണ്ടിവന്നു. എന്നാൽ ഇത്തവണ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. - [ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു](https://fourthpillar.live/2025/11/06/first-phase-of-voting-begins-in-bihar/): പട്‌ന: ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.1,314 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. 18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി, തേജ് പ്രതാപ് യാദവ്, മിതാലി താക്കൂർ അടക്കമുള്ളവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 3.75 കോടി കോടി വോട്ടർമാരാണ് വിധിയെഴുതുക. പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമാക്കിക്കൊണ്ടായിരുന്നു ഒന്നാംഘട്ട പരസ്യ പ്രചരണം അവസാനിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തിൽ ഇറക്കിയായിരുന്നു എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. മഹാസഖ്യത്തിനായി രാഹുൽ ഗാന്ധിയും പ്രചാരണത്തിനിറങ്ങിയിരുന്നു. മോദി-രാഹുൽ വാക്പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം തെളിഞ്ഞുനിന്നിരുന്നു. രാഹുൽ ഗാന്ധിയേയും തേജസ്വി യാദവിനെയും ലക്ഷ്യംവെച്ചായിരുന്നു മോദിയുടെ പ്രതികരണങ്ങൾ. രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ രണ്ട് രാജകുമാരന്മാർ കറങ്ങി നടക്കുകയാണെന്നും മോദി പരിഹസിച്ചിരുന്നു. രാഹുൽ ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങൾ ഉയർത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം. ഒരുഘട്ടത്തിൽ മോദി വ്യാജഡിഗ്രിക്കരനാണെന്നും […] - [ശബരിമല സ്വര്‍ണക്കൊള്ളയിൽ എന്‍ വാസുവിന് കൂടുതല്‍ കുരുക്ക്](https://fourthpillar.live/2025/11/04/n-vasu-faces-more-charges-in-sabarimala-gold-robbery/): തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുരുക്ക് മുറുകുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറും അദ്ദേഹത്തിന്റെ പിഎയുമായിരുന്ന ഡി സുധീഷ് കുമാറിന്റെ മൊഴി. ശബരിമല സ്വര്‍ണക്കൊള്ളയടമുള്ള എല്ലാ വിഷയങ്ങളും വാസുവിന് അറിയാമായിരുന്നു എന്നാണ് സുധീഷ് കുമാര്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴി. സുധീഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക രേഖകള്‍ എസ്‌ഐടിക്ക് ലഭിച്ചു. വാസുവിന്റെ കൈപ്പടയിലെഴുതിയ കത്തടക്കമാണ് ലഭിച്ചത്. ഇത് എസ്‌ഐടി വിശദമായി പരിശോധിക്കും. വാസുവിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും എസ്‌ഐടി അന്വേഷണം നടത്തും. എന്‍ വാസു തിരുവാഭരണം കമ്മീഷണര്‍ ആയിരുന്ന കാലഘട്ടത്തിലായിരുന്നു ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടക്കുന്നത്. ഈ സമയത്ത് സുധീഷ് കുമാര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു. 2019 ല്‍ എ പത്മകുമാര്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ എന്‍ വാസു ആ സ്ഥാനത്തേയ്ക്ക് എത്തി. അന്ന് വാസുവിന്റെ പിഎയായി പ്രവര്‍ത്തിച്ചത് സുധീഷ് കുമാറായിരുന്നു. ശബരിമലയിലെ സ്വര്‍ണക്കൊള്ള വാസുവിന്റെ അറിവോടെയാണെന്നാണ് […] - [കോയമ്പത്തൂർ കൂട്ടബലാത്സംഗക്കേസ്: പ്രതികളെ പോലീസ് വെടിവച്ചു വീഴ്ത്തി](https://fourthpillar.live/2025/11/04/coimbatore-gang-rape-case-police-shoot-down-accused/): കോയമ്പത്തൂർ: കോയമ്പത്തൂർ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ പൊലീസ് പിടികൂടി.പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മൂന്ന് പ്രതികളെ പോലീസ് വെടിവെച്ചു വീഴ്ത്തി. കേസിലെ പ്രതികളായ ഗുണ, സതീഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്.കഴിഞ്ഞദിവസമാണ് കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പ്രതികൾ പീഡിപ്പിച്ചത്. തുടയല്ലൂർ വെള്ളക്കിണരുവിൽ ഒളിവിൽ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.പ്രതികളുടെ ആക്രമണത്തിൽ ചന്ദ്രശേഖരൻ എന്ന പൊലീസുകാരൻ്റെ കൈക്ക് വേട്ടെറ്റു. ഗുണയുടെ ഒരു കാലിനും മറ്റ് രണ്ട് പ്രതിയുടെ രണ്ട് കാലിനുമാണ് വെടിയേറ്റത്.പ്രതികളായ മൂന്ന്പേരും കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപമാണ് കോളജ് വിദ്യാർഥിനിയെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം ​ചെയ്തത്. ഞായറാഴ്ച രാത്രി ആൺസുഹൃത്തിനെ വിളിക്കാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനി ആൺസുഹൃത്തിനൊപ്പം കാറിൽ ഇരിക്കുമ്പോൾ മൂന്ന് യുവാക്കളെത്തി ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. ആൺ സുഹൃത്തിനെ ക്രൂരമായി മർദിച്ച ശേഷം പെൺകുട്ടിയെ പിടിച്ചുവലിച്ച് പുറത്തിറക്കിയ പ്രതികൾ അവിടെനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി […] - [ആർഎസ് എസ് ശാഖയിലെ പീഡനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം : പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ്](https://fourthpillar.live/2025/11/04/youth-commits-suicide-after-being-harassed-at-rss-branch-police-fail-to-arrest-accused/): കോട്ടയം: ആർഎസ്എസ് ശാഖയിലെ ലൈം​ഗിക പീഡനം സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ്.തിരുവനന്തപുരം തമ്പാനൂർ പൊലീസാണ് എഫ്ഐആറ്‍ രജിസ്റ്റർ ചെയ്തത്. എന്നാൽ കേസ് കോട്ടയം പൊൻകുന്നം പൊലീസിന് കൈമാറിയെന്നാണ് തമ്പാനൂർ പൊലീസിന്റെ പ്രതികരണം . എന്നാൽ കേസ് കൈമാറി ലഭിച്ചിട്ടില്ലെന്നാണ് പൊൻകുന്നം പൊലീസ് പറയുന്നത്. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ നിധീഷ് മുരളീധരനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തിരുന്നു. കോട്ടയം സ്വദേശിയായ യുവാവിനെ തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. യുവാവിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിനു പിന്നാലെ നിധീഷ് മുരളീധരൻ എന്ന ആർഎസ്എസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തി വീഡിയോയും പുറത്തു വന്നിരുന്നു. താൻ കടന്നു നീങ്ങിയ വിഷാദ അവസ്ഥയെയും അനുഭവിക്കേണ്ടി വന്ന ക്രൂരതയും യുവാവ് വീഡിയോയിൽ പങ്കുവെച്ചിരുന്നു. ആ‍‍‍‍‍ർഎസ്എസ് കാമ്പുകളിൽ നടക്കുന്നത് ടോ‍ർച്ചറിങ് ആണെന്നും നിതീഷ് മുരളീധരൻ ഇപ്പോൾ കുടുംബമായി ജീവിക്കുകയാണെന്നും നേരത്തെ ഷെഡ്യൂൾ ചെയ്ത ഇൻസ്റ്റാഗ്രാം വീഡിയോയിൽ […] - [ഗാന്ധി കുടുംബത്തിനെതിരെയുള്ള ആരോപണം: ശശി തരൂരിനെതിരെ ഹൈക്കമാന്റ്](https://fourthpillar.live/2025/11/04/allegations-against-gandhi-family-high-command-against-shashi-tharoor/): ന്യൂഡൽഹി: ഗാന്ധി കുടുംബത്തിനെതിരെയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ ശശി തരൂരിന്റെ ലേഖനത്തിൽ ഹൈക്കമാൻഡിന് അതൃപ്തി. ലേഖനം വന്നതിന് പിന്നാലെ കോൺ​ഗ്രസ് നേതാക്കൾ പരസ്യമായി രം​ഗത്ത് വന്നിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപന പരാമർശങ്ങൾ ഒഴിവാക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. കുടുംബ പശ്ചാത്തലം കാട്ടി ആരെയും തടയാനാകില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. കുടുംബവാഴ്ചയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭീഷണിയെന്നായിരുന്നു തരൂരിന്റെ പരാമർശം. കുടുംബ വാഴ്ചക്ക് പ്രചോദനമായത് നെഹ്‌റു കുടുംബമെന്നും തരൂർ എഴുതിയിരുന്നു. സംഭവം വലിയ രീതിയിൽ ചർച്ചയായതോടെയാണ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെക്കുറിച്ച് പ്രൊജക്റ്റ് സിൻഡിക്കേറ്റിൽ എഴുതിയ ലേഖനത്തിലായിരുന്നു ശശി തരൂരിന്റെ വിമർശനം. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് അടിത്തറയിടുന്നതാണെന്നായിരുന്നു തരൂർ എഴുതിയത്. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുൾപ്പെടുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇന്ത്യയുടെ […] - [ശബരി നാഥല്ല വിഡി സതീശൻ വന്നാലും തിരുവനന്തപുരം നഗര ഭരണം പിടിക്കാനാവില്ല; മന്ത്രി വി ശിവൻകുട്ടി](https://fourthpillar.live/2025/11/03/even-if-vd-satheesan-comes-he-will-not-be-able-to-take-over-the-thiruvananthapuram-city-administration-minister-v-sivankutty/): തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ ശബരിനാഥനെ രം​ഗത്തിറക്കിയ യുഡിഎഫ് തീരുമാനത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ശബരീനാഥനല്ല വി ഡി സതീശൻ വന്നാലും തിരുവനന്തപുരം നഗര ഭരണം പിടിക്കാനാവില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. യു ഡി എഫ് കഴിഞ്ഞ തവണത്തേക്കാൾ ദയനീയമായി പരാജയപ്പെടും.വി.ഡി സതീശൻ തന്നെ മത്സരിച്ചാലും LDF മികച്ച വിജയം നേടും.കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിൻറേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് തന്നെ ആദ്യഘട്ട സ്ഥാനാർത്ഥികളെ കോൺ​ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻ എംഎൽഎ യും കെപിസിസി ജനറൽ സെക്രട്ടറിയുമായ ശബരീനാഥൻറെ എൻട്രിയാണ് ഹൈലൈറ്റ്. കവടിയാർ വാർഡിലാണ് ശബരി ഇറങ്ങുന്നത്. മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ലെങ്കിലും മുൻനിരയിൽ ശബരിയുണ്ട്. - [കാട്ടുകൊമ്പനെ ജനവാസ മേഖലയിൽ നിന്നും നീക്കാൻ പ്രത്യക ദൗത്യവുമായി വനം വകുപ്പ്](https://fourthpillar.live/2025/11/03/forest-department-launches-special-mission-to-remove-wild-boar-from-residential-areas/): തൃശൂർ: കുതിരാനിൽ ഇറങ്ങിയ കാട്ടുകൊമ്പനെ ജനവാസ മേഖലയിൽ നിന്ന് നീക്കാൻ പ്രത്യേക ദൗത്യം. വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിച്ച് ആനയെ കാടുകയറ്റി സോളാർവേലി സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ ആദ്യ പദ്ധതി.ഇത് വിജയം കണ്ടില്ലെങ്കിൽ മയക്കുവെടി വെച്ച് ആനയെ പിടികൂടും.ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ എഐ ക്യാമറ സ്ഥാപിച്ചു. ഡ്രോൺ ഉപയോഗിച്ചും ആനയെ നിരീക്ഷിക്കുന്നുണ്ട്.ആനയുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിൽ എന്ന് കണ്ടാൽ അടിയന്തരമായി ദൗത്യം തുടങ്ങും .ആനയെ നിരീക്ഷിക്കാൻ വയനാട്ടിൽ നിന്നുള്ള സംഘം കുതിരാനിൽ എത്തിയിട്ടുണ്ട്. കുതിരാനിൽ കാട്ടാന ആക്രമണത്തിൽ നേരത്തെ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഫോറസ്റ്റ് വാച്ചർ ബിജുവിനാണ് പരിക്കേറ്റത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ബിജുവിനെ ആക്രമിക്കുകയായിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാട്ടാന ശല്യത്തിന് അധികൃതർ പരിഹാരം കാണുന്നില്ല എന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. - [ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് ഭരണസമിതിക്കെതിരെ മൊഴി](https://fourthpillar.live/2025/11/03/sabarimala-gold-theft-statement-against-devaswom-board-administrative-committee/): തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴിയിൽ കേസിന് വഴിത്തിരിവ്. 2019 ലെ ദേവസ്വം ബോർഡ് ഭരണസമിതിക്കെതിരെ മൊഴി. സ്വർണക്കൊള്ളയിൽ ഭരണസമിതിയും ഉദ്യോഗസ്ഥരും ഇടപെട്ടതായാണ് സുധീഷ് കുമാറിന്റെ മൊഴി. ഭരണസമിതി പറഞ്ഞതുപ്രകാരമാണ് പ്രവർത്തിച്ചത്. പോറ്റിക്ക് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളി കൈമാറിയത് ഭരണസമിതി പറഞ്ഞതുപ്രകാരമാണെന്നും സുധീഷ് കുമാറിന്റെ മൊഴിയിലുണ്ട്. ദ്വാരപാലക ശിൽപത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ റിമാൻഡിലാണ് സുധീഷ് കുമാർ. എസ്‌ഐടി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സുധീഷ് കുമാർ ദേവസ്വം ബോർഡ് മുൻ ഭരണസമിതിക്കെതിരെ മൊഴി നൽകിയത്. മേലുദ്യോഗസ്ഥർ പറഞ്ഞതിനാലാണ് ചെമ്പ് പാളികൾ എന്നെഴുതിയതെന്നും സുധീഷ് കുമാർ മൊഴി നൽകിയിട്ടുണ്ട്. മേൽ ഉദ്യോഗസ്ഥർ നൽകിയ നിർദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തത്. ഓരോ ഘട്ടത്തിലും ഇത് സംബന്ധിച്ച വിവരങ്ങൾ മേലുദ്യോഗസ്ഥർക്ക് കൈമാറി. രേഖകൾ അപ്പോൾ തന്നെ മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. അവരും ചെമ്പ് പാളികൾ എന്ന് എഴുതിയത് തിരുത്തുകയോ എതിർക്കുകയോ […] - [പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: പ്രതിക്കെതിരെ വധശ്രമത്തിന് കേസ്](https://fourthpillar.live/2025/11/03/girl-pushed-off-train-incident-attempted-murder-case-filed-against-accused/): തിരുവനന്തപുരം: ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തു. റെയിൽവേ പൊലീസാണ് കേസെടുത്തത്. റെയിൽവേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തും. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയെ ദേഷ്യത്തിൽ ചവിട്ടിയതാണെന്നാണ് പ്രതിയുടെ മൊഴി. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാൻ ആവശ്യപ്പെട്ടിട്ടും പെൺകുട്ടി മാറിയില്ലെന്നും പ്രതി മൊഴി നൽകി. മദ്യലഹരിയിലാണ് ചവിട്ടിയതെന്നും പെൺകുട്ടികളെ മുൻപരിചയമില്ലെന്നും സുരേഷ് കുമാർ പൊലീസിനോട് പറഞ്ഞു. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ് പൊലീസ്. തിരിച്ചറിയൽ പരേഡും വൈദ്യപരിശോധനയും ഉടൻ നടക്കും. പ്രതിയുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം പിടികൂടിയ ശേഷവും ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതായി പൊലീസ് അറിയിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അതിക്രമത്തിന് ഇരയായ തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടി ഐസിയുവിൽ തുടരുകയാണ്. ആന്തരികരക്തസ്രാവമുള്ളതിനാൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി കേരള എക്സ്പ്രസിൽ യാത്ര ചെയ്യവെയാണ് പ്രതി പെൺകുട്ടിയെ ചവിട്ടി […] - [കൊച്ചിയിൽ അമീബിക് മസ്തിഷ്ക ജ്വരം](https://fourthpillar.live/2025/11/02/amoebic-encephalitis-in-kochi/): കൊച്ചി: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊച്ചിയിലാണ് സ്ഥിരീകരിച്ചത്. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇടപ്പള്ളിയിൽ ജോലി ചെയ്തുവരികയായിരുന്നു. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആളെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.സംസ്ഥാനം അമീബിക് മസ്തിഷ്‌ക ജ്വര ഭീതിയിൽ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട്. രോഗ ഉറവിടം കണ്ടത്താൻ കഴിയാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ മാസം 65 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി. നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുന്നതാണ് രോഗം. വെള്ളത്തിൽ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് കൂടുതലായും രോഗാണു തലച്ചോറിലെത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകാം. കുളിക്കുന്നതിനിടയിൽ വെള്ളം കുടിച്ചാൽ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കില്ല. പകരം വെള്ളത്തിലേക്ക് ചാടുമ്പോഴോ നീന്തുമ്പോഴോ വെള്ളം മൂക്കിൽ കടന്നാൽ അമീബ […] - [തദ്ദേശതെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ പിടിക്കാൻ പുത്തൻ ഒരുക്കവുമായി കോൺ​ഗ്രസ്](https://fourthpillar.live/2025/11/02/congress-makes-new-preparations-to-capture-the-corporation-in-the-local-elections/): തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് കോർപ്പറേഷനുകൾ പിടിക്കാൻ പുതിയ തന്ത്രങ്ങളുമായി കോൺ​ഗ്രസ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപണത്തിന് മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി. തൃശൂർ, കൊച്ചി കോർപ്പറേഷനുകൾ പിടിക്കാൻ മുതിർന്ന നേതാക്കൾ കളത്തിലിറങ്ങും അവർ മേയർ സ്ഥാനാർത്ഥികളാകും. കോഴിക്കോട് കോർപ്പറേഷനിൽ വിജയ സാധ്യതയെന്നാണ് വിലയിരുത്തൽ. അതേസമയം ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചൂടേറിയ ചർച്ചാവിഷയമാക്കാനാണ് പ്രതിപക്ഷ നീക്കം. വിഷയം പരമാവധി ആളകുകളിലേക്ക് എത്തിക്കാനാണ് തീരുമാനം.തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്. നിലവിലെ സാഹചര്യങ്ങൾ വിജയത്തിന് അനുകൂലമാണെന്നാണ് കെപിസിസി യോഗത്തിന്റെ വിലയിരുത്തൽ. തിരുവനന്തപുരത്ത് കെ മുരളീധരൻ, കൊല്ലത്ത് പി സി വിഷ്ണുനാഥ്, കൊച്ചിയിൽ വി ഡി സതീശൻ, കോഴിക്കോട് രമേശ് ചെന്നിത്തല, കണ്ണൂരിൽ കെ സുധാകരൻ, തൃശൂരിൽ റോജി എം ജോൺ എന്നിങ്ങനെയാണ് ചുമതല നൽകിയിരിക്കുന്നത്. എൽഡിഎഫ് ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് പ്രധാന മുഖങ്ങളെ രംഗത്തിറക്കി നിലമെച്ചപ്പെടുത്താനാണ് തീരുമാനം. കെ എസ് ശബരീനാഥൻ, യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ, ഡിസിസി […] - [മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം ; പിഎംഎ സലാമിനെ തള്ളി മുസ്ലീം ലീ​ഗ് നേതൃത്വം](https://fourthpillar.live/2025/11/02/muslim-league-leadership-rejects-pma-salams-abusive-remarks-against-chief-minister/): മലപ്പുറം:മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ തള്ളി പാർട്ടി നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിലാണ് നിലപാട് വെളിപ്പെടുത്തി മുസ്ലീം ലീ​ഗ് രം​ഗത്തെത്തിയത്. രാഷ്ട്രീയ വിമർശനങ്ങൾ ആവാം, എന്നാൽ വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നായിരുന്നു പിഎംഎ സലാമിന്റെ അധിക്ഷേപ പരാമർശം. വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സലാം ഇത്തരം പരാമർശം നടത്തിയത്. ‘ഹൈന്ദവ തത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കാനുള്ള ഹൈന്ദവത്വം പ്രചരിപ്പിക്കുന്ന തീവ്രഹിന്ദുത്വ വാദം പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസ നയം കൊണ്ടുവരാൻ ഒപ്പിട്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തിലുണ്ടായിട്ടുള്ളത്. അതിനെ എതിർക്കുന്ന മുഖ്യമന്ത്രിമാർ ഇന്ത്യയിലുണ്ട്. പതിനായിരം കോടി രൂപ തന്നാലും ഇത്തരം വർഗീയ വിഷം തങ്ങളുടെ സംസ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന് വനിതാ മുഖ്യമന്ത്രിയായ […] - [ചരിത്രനേട്ടം: കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി](https://fourthpillar.live/2025/11/01/historic-achievement-chief-minister-declares-kerala-an-extreme-poverty-free-state/): തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചട്ടം 300 പ്രകാരം കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് പ്രഖ്യാപനം നടത്താൻ നിയമസഭാ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിരുന്നു. ഇതിനിടെയാണ് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഓരോ കേരളപ്പിറവി ദിനവും നമ്മൾ ആഘോഷിക്കാറുണ്ടെന്നും എന്നാൽ ഈ കേരളപ്പിറവി ഒരു പുതുയുഗത്തിന്റെ പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തെരഞ്ഞെടുപ്പിൽ നൽകിയ സുപ്രധാന വാദ്‌നാമായിരുന്നു. അത് നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാവിലെ ഒൻപത് മണിയോടെയായിരുന്നു സഭാ നടപടികൾ ആരംഭിച്ചത്. സർക്കാരിനെതിരെ ആഞ്ഞടിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്. മുഖ്യമന്ത്രിക്ക് റൂൾ 300 സ്റ്റേറ്റ്‌മെന്റ് അവതരിപ്പിക്കുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങൾ ലംഘിച്ചുവെന്ന് സതീശൻ പറഞ്ഞു. എന്ത് പ്രസക്തിയാണ് ഇതിനുള്ളതെന്ന് വി ഡി സതീശൻ ചോദിച്ചു. കേരളം അതീവദരിദ്രരഹിത സംസ്ഥാനമാണെന്നുള്ളത് ശുദ്ധ തട്ടിപ്പാണ്. അതാണ് റൂൾ 300 സ്റ്റേറ്റ്‌മെന്റിലൂടെ നൽകുന്നത്. അതിനോട് കൂട്ടുനിൽക്കാൻ തങ്ങളില്ലെന്നും സഭാനടപടികൾ ബഹിഷ്‌കരിക്കുകയാണെന്നും വി […] - [ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും അറസ്റ്റ്](https://fourthpillar.live/2025/11/01/another-arrest-in-sabarimala-gold-robbery/): തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ അറസ്റ്റിൽ. രാവിലെ വൈദ്യപരിശോധന പൂർത്തിയാക്കി. ഉച്ചയ്ക്ക് ശേഷം റാന്നി കോടതിയിൽ ഹാജരാക്കും. സ്വർണത്തെ ചെമ്പാക്കിയതിൽ സുധീഷ് കുമാറിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതി സി കെ വാസുദേവനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സുധീഷ് കുമാറിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളണ് ദേവസ്വം ബോർഡ് മുൻ എക്‌സിക്യൂട്ടീവ് ഓഫീസറായ ഡി സുധീഷ് കുമാർ. ദ്വാരപാലക ശിൽപത്തിലെ സ്വർണമോഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ പ്രതി ചേർത്തിരുന്നത്. ഈ കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും അറസ്റ്റിലായത്. ഇരുവരും നിലവിൽ റിമാൻഡിലാണ്. ദേവസ്വം ബോർഡ് മുൻ അസിസ്റ്റന്റ് എൻജിനീയർ സുനിൽ കുമാർ, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ആർ ജയശ്രീ, […] - [അടിമാലി മണ്ണിടിച്ചിൽ ; പ്രതിഷേധം അവസാനിപ്പിച്ചു ; പുനരധിവാസം നടപ്പാക്കുമെന്ന് ജില്ലാ കളക്ടറുടെ ഉറപ്പ്](https://fourthpillar.live/2025/11/01/adimali-landslide-protests-ended-district-collector-assures-that-rehabilitation-will-be-implemented/): ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരിത ബാധിതർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ജില്ലാ കളക്ടർ നേരിട്ടെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്ന് ദുരിത ബാധിതരായ 30 കുടുംബങ്ങൾക്ക് ഭൂമിയും പുനരധിവാസവും ഉറപ്പാക്കുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അടിമാലിയിൽ നടന്നത് മനുഷ്യനിർമ്മിത ദുരന്തമാണെന്നും നിയമനടപടികൾക്ക് അല്ല പുനരധിവാസത്തിനാണ് മുൻഗണന എന്നും കളക്ടർ പറഞ്ഞു. വാടക വീട് ഒരുങ്ങുന്നതുവരെ ഇവർക്ക് അടിമാലി എം ബി കോളേജിൽ താമസസൗകര്യം ഒരുക്കും. മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് കാലുമുറിച്ചുമാറ്റേണ്ടിവന്ന സന്ധ്യയുടെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപ കൈമാറിയതായി ജില്ലാ കളക്ടർ അറിയിച്ചു. സന്ധ്യയുടെ ചികിത്സയ്ക്ക് ആവശ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും കളക്ടർ പറഞ്ഞു. സന്ധ്യയുടെ ചികിത്സാച്ചെലവുകൾ പൂർണമായും നടൻ മമ്മൂട്ടി ഏറ്റെടുത്തിരുന്നു. അപകടത്തിൽ ഭർത്താവ് ബിജു മരിക്കുകയും ഇടതു കാൽമുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. മകൻ കാൻസർ മൂലം കഴിഞ്ഞവർഷം മരിച്ചു. നഴ്‌സിങ് വിദ്യാർത്ഥിനിയായ മകൾ മാത്രമാണ് ഇനിയുള്ള തുണ. നിസ്സഹായരായ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആന്റ് […] - [ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണം ; ആവശ്യമുയർത്തി ബിജെപി](https://fourthpillar.live/2025/11/01/bjp-demands-that-delhi-be-renamed-indraprastha/): ഡൽഹി: ഡൽഹിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ.പേര് ‘ഇന്ദ്രപ്രസ്ഥം’ എന്ന് ആക്കണമെന്നാണ് ആവശ്യം. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസ്ഥ ജംഗ്ഷൻ എന്ന് പുനർനാമകരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ വിമാനത്താവളം എന്ന് മാറ്റണം. ഡൽഹിയിലെ ഏതെങ്കിലും പ്രമുഖ സ്ഥലത്ത് പാണ്ഡവരുടെ വലിയ പ്രതിമകൾ സ്ഥാപിക്കണമെന്നും പ്രവീൺ ഖണ്ഡേവാൽ ആവശ്യപ്പെട്ടു. സാംസ്കാരിക ചരിത്ര ഘടകങ്ങൾ പരിഗണിക്കണിച്ച് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്ത് നൽകി. ഡൽഹിക്ക് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഒരു ചരിത്രമുണ്ടെന്നും അത് ഇന്ത്യൻ നാഗരികതയുടെ ആത്മാവിനെയും പാണ്ഡവർ സ്ഥാപിച്ച ‘ഇന്ദ്രപ്രസ്ഥ’ നഗരത്തിന്റെ ഊർജ്ജസ്വലമായ പാരമ്പര്യത്തിൻ്റെ പ്രതീകമാകുന്നുവെന്നും കത്തിൽ പറയുന്നു. ഡൽഹിയെ അതിന്റെ പുരാതന ചരിത്രവും സംസ്കാരവുമായി ബന്ധിപ്പിക്കുന്നതിനായി ‘ ഇന്ദ്രപ്രസ്ഥ ‘ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ഞായറാഴ്ച ഡൽഹി സാംസ്കാരിക മന്ത്രി കപിൽ മിശ്രയ്ക്ക് കത്തെഴുത്തെഴുതിയിരുന്നു. പേരുകൾ വെറും മാറ്റങ്ങളല്ല, […] - [മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച ഭർതൃസഹോദരന് 30 വർഷം കഠിനതടവ്](https://fourthpillar.live/2025/10/30/rape-accused-convicted/): തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച ഭർതൃസഹോദരന് 30 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ. നെടുമങ്ങാട് അസിസ്റ്റൻ്റ് സെഷൻസ് ജഡ്ജി സി.ആർ.രാജശ്രീയാണ് ശിക്ഷ വിധിച്ചത്. കരകുളം വേറ്റിക്കോണം ദർശൻ ലെയ്ൻ തലേക്കൽ കട്ടയ്ക്കാൽ റഹ്മത്ത് മൻസിലിൽ എച്ച്.മുഹമ്മദ് കബീറിനാണ് (39) ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നല്കണം. പിഴ ഒടുക്കാത്തപക്ഷം ഒന്നര വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം. 2021ൽ അരുവിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃഗൃഹത്തിൽ വെച്ചായിരുന്നു സംഭവം. സഹോദരൻ വീട്ടിൽ ഇല്ലാത്ത സമയം ബലപ്രയോഗത്തിലൂടെ യുവതിയെ കീഴ്പ്പെടുത്തി മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. അതിജീവിത അമ്മയോടെ സംഭവം വെളിപ്പെടുത്തിയതിനെത്തുടർന്ന് പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം അരുവിക്കര പൊലീസിനു കൈമാറുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കിഷോർ രാജ് ഹാജരായി. പേരൂർക്കട എസ്.എച്ച.ഒ. അനൂപ് കൃഷ്ണ, അരുവിക്കര എസ്.എച്ച്.ഒ. ഡി.ഷിബുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് പ്രതിയെ […] - ['അത്ര ശ്രീയല്ല പിഎം ശ്രീ'; പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സമസ്ത](https://fourthpillar.live/2025/10/22/pm-shri-is-not-that-shri-samastha-opposes-move-to-implement-pm-shri-scheme/): കോഴിക്കോട്: ‘അത്ര ശ്രീയല്ല പിഎം ശ്രീ’ എന്ന തലക്കെട്ടോടെ സമസ്ത രംഗത്ത്. തിടുക്കത്തില്‍ നടപ്പാക്കാനുള്ള നീക്കം ആപല്‍ക്കരമാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. പദ്ധതി മതേതരത്വത്തിന് ഭീഷണിയാണ്. വിദ്യാഭ്യാസം കാവിവല്‍ക്കരിക്കപ്പെടുമെന്നും തമിഴ്‌നാട് മോഡല്‍ ബദല്‍ വിദ്യഭ്യാസ നയം രൂപീകരിക്കണമെന്നും ലേഖനത്തില്‍ പറയുന്നു. സിപിഐയുടെ എതിര്‍പ്പ് പോലും വകവെയ്ക്കാതെ പദ്ധതി തിടുക്കത്തില്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് ലേഖനത്തില്‍ പറയുന്നു. പദ്ധതിയെ സിപിഐയുടെ പോഷകസംഘടനകള്‍ എതിര്‍ത്തപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നിലപാടാണ് ഡിവൈഎഫ്‌ഐ സ്വീകരിച്ചത്. മുന്‍പും പദ്ധതി നടപ്പിലാക്കാന്‍ നീക്കം നടന്നിരുന്നു. അന്ന് സിപിഐ മന്ത്രിമാര്‍ ഇടപെട്ട് വിഷയം ചര്‍ച്ചയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു എന്നും ലേഖനത്തില്‍ പറയുന്നു. കേന്ദ്ര വ്യവസ്ഥയ്ക്ക് വഴങ്ങി കൃഷി, ആരോഗ്യ വകുപ്പുകള്‍ ഫണ്ട് വാങ്ങിയതുപോലെ ഇതിനെയും കണ്ടാല്‍ മതിയെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ വാദം. കൃഷി വകുപ്പോ ആരോഗ്യവകുപ്പോ വാങ്ങുന്ന ഫണ്ട് പോലെയല്ല വിദ്യാഭ്യാസ മേഖലയില്‍ മോദി സര്‍ക്കാര്‍ നല്‍കുന്ന ‘ഔദാര്യം’ എന്നും ലേഖനത്തില്‍ പറയുന്നു.രാജ്യത്ത് […] - [കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്](https://fourthpillar.live/2025/10/22/red-alert-in-two-districts-of-kerala-today/): തിരുവനന്തപുരം:കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്. അതിശക്തമഴ സാധ്യതയ്ക്ക് പിന്നാലെ ഇടുക്കി, പാലക്കാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. നാല് ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. ഇടുക്കിയിൽ വിദ്യാർത്ഥികൾ താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് അവധി ബാധകമാകില്ല. ഇടുക്കിയിൽ മുൻ കരുതലുകളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്. റെഡ് അലേർട്ട് പിൻവലിക്കുന്നതുവരെ മേഖലയിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ആറ് വരെയുള്ളയാത്ര നിരോധിച്ചു. ഉരുൾപൊട്ടൽ സാധ്യത പരിഗണിച്ചാണ് നടപടി. ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവ നിർത്തിവെയ്ക്കണമെന്നും അറിയിപ്പ് നൽകി. സാഹസിക – ജല വിനോദങ്ങളും നിരോധിച്ചിട്ടുണ്ട്. മലപ്പുറത്ത് അങ്കണവാടികൾ, […] - [ഡൽഹി-എൻസിആറിലെ വായുവിന്റെ ഗുണനിലവാരം വളരെ മോശം; ദീപാവലിക്ക് ശേഷമുള്ള രാവിലെ വായു ഗുണനിലവാര സൂചിക ഇങ്ങനെ](https://fourthpillar.live/2025/10/21/air-quality-in-delhi-ncr-is-very-poor-here-is-the-air-quality-index-on-the-morning-after-diwali/): ഡൽഹി: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ ഡാറ്റ പ്രകാരം, രാജ്യത്ത് ദീപാവലി ആഘോഷങ്ങൾക്ക് ഒരു ദിവസത്തിന് ശേഷം, ചൊവ്വാഴ്ച രാവിലെ ഡൽഹി-എൻസിആറിൽ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 347 ൽ എത്തി ‘വളരെ മോശം’ വിഭാഗത്തിൽ തന്നെ തുടർന്നു. പല പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം ‘ഗുരുതര’ വിഭാഗത്തിലായിരുന്നു. സിപിസിബി പ്രകാരം 0 നും 50 നും ഇടയിലുള്ള വായു ഗുണനിലവാര സൂചിക ‘നല്ലത്’, 51 നും 100 നും ഇടയിലുള്ള വായു ഗുണനിലവാര സൂചിക ‘തൃപ്തികരമാണ്’, 101 നും 200 നും ഇടയിലുള്ള വായു ഗുണനിലവാര സൂചിക ‘മിതമായത്’, 201 നും 300 നും ഇടയിൽ ‘മോശം’, 301 നും 400 നും ഇടയിൽ ‘വളരെ മോശം’, 401 നും 500 നും ഇടയിൽ ‘ഗുരുതരം’ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള മണിക്കൂർ തോറും അപ്ഡേറ്റുകൾ നൽകുന്നതിനായി സിപിസിബി വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനായ സമീർ […] - [ചൈനയ്ക്കെതിരെ ട്രംപ്](https://fourthpillar.live/2025/10/21/trump-against-china/): വാഷിങ്ടൻ: ചൈനയ്ക്കെതിരെ ഭീഷണിയുമായി യുഎസ്പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായുള്ള ന്യായമായ വ്യാപാര കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ചൈനയ്ക്ക് മേൽ 155 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ വെച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നിർണായക ധാതു കരാറിൽ ട്രംപ് ഒപ്പുവെച്ച ശേഷമായിരുന്നു പ്രസ്താവന.ചൈന നമ്മളോട് വളരെ ബഹുമാനം കാണിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. താരിഫുകളുടെ രൂപത്തിൽ അവർ ഞങ്ങൾക്ക് വലിയ ബാധ്യത നൽകുന്നുണ്ട്. നിങ്ങൾക്കറിയാവുന്നതുപോലെ, അവർ ക്ക് 55% താരിഫാണ് ചുമത്തുന്നത്. അത് വളരെ വലിയ പണമാണ്. യുഎസുമായി ന്യായമായ വ്യാപാരകരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ചൈന നൽകുന്ന 55% താരിഫ് നവംബർ ഒന്ന് മുതൽ 155% ആയി ഉയരും’, ട്രംപ് പറഞ്ഞു. നിരവധി രാജ്യങ്ങളുമായി അമേരിക്ക ഒരു വ്യാപാര കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും ആ രാജ്യങ്ങൾ മുതലെടുപ്പ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വളരെ ന്യായമായ ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. […] ## Pages - [#Vizhinjam Conclave 2025](https://fourthpillar.live/vizhinjam-conclave-2025/) - [#School Youth Festival 2025](https://fourthpillar.live/school-youth-festival-2025/) - [Events](https://fourthpillar.live/events/) - [#IFFK 2024](https://fourthpillar.live/iffk-2024/) - [#IKGS 2025](https://fourthpillar.live/ikgs-2025/) - [Checkout](https://fourthpillar.live/tds-checkout/) - [Homepage - Black](https://fourthpillar.live/homepage-black-pro-draft/) - [Fourth Pillar](https://fourthpillar.live/) - [Menu Popup - News Hub PRO](https://fourthpillar.live/menu-popup-news-hub-pro/) - [About Us](https://fourthpillar.live/about-us/) - [Contact Us](https://fourthpillar.live/contact-us/) - [Privacy Policy](https://fourthpillar.live/privacy-policy/) - [Terms of Use](https://fourthpillar.live/terms-of-use/) [comment]: # (Generated by Hostinger Tools Plugin)