രാജ്യാന്തര ചലച്ചിത്രമേള കാമറക്കണ്ണിലൂടെ -സമാപന ദിനം
29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിനത്തിൽ കാമറ പിടിച്ചെടുത്ത കാഴ്ചകൾ
ചലച്ചിത്രമേള കൊടിയിറങ്ങി; സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച മേളയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ ചലച്ചിത്ര മേള കൂടുതൽ ശ്രദ്ധേയമായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 29മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മികച്ച ദൃശ്യാനുഭവം നൽകിയ...
രാജ്യാന്തര ചലച്ചിത്രമേള കാമറക്കണ്ണിലൂടെ -ഏഴാം ദിനം
29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഏഴാം ദിനത്തിൽ കാമറ പിടിച്ചെടുത്ത കാഴ്ചകൾ
സിനിമയിലെ സ്ത്രീകൾക്കു മുന്നിൽ വെല്ലുവിളികളും സാധ്യതകളും
തിരുവനന്തപുരം: സിനിമാരംഗത്തെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും സ്ത്രീകൾക്ക് മുന്നിലുള്ള സാധ്യതകളും ചർച്ച ചെയ്ത് പ്രമുഖ വനിതാ ചലച്ചിത്രപ്രവർത്തകർ. 29ാമത് ഐ.എഫ്.എഫ്.കെയോടനുബന്ധിച്ച് ഇന്ത്യൻ സ്വതന്ത്ര സിനിമയിലെ സ്ത്രീ സാന്നിധ്യത്തെപ്പറ്റി നടന്ന ചർച്ചയിലാണ് വെല്ലുവിളികളും സാധ്യതകളും...
പടികെട്ടുകളല്ല കൈവരികളാണ് താരം
തിരുവനന്തപുരം: 29 വർഷത്തെ പ്രയാണത്തിനിടയിൽ വലിയ മാറ്റങ്ങൾക്ക് ഐ.എഫ്.എഫ്.കെ. വിധേയമായി. ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും സംഘാടനത്തിലും കാണികളുടെ പങ്കാളിത്തത്തിലും കാലോചിതമായ മാറ്റങ്ങൾ ഉണ്ടായി. പ്രേക്ഷകരുടെ ഇഷ്ട്ട ഇടങ്ങൾ പോലും മാറി.ഐ.എഫ്.എഫ്.കെയുടെ തുടക്ക കാലത്ത്...
കറുത്ത പുകയും വെളുത്ത പുകയും: മാര്‍പ്പാപ്പയിലേക്കുള്ള വഴികാട്ടി കോൺക്ലേവ്
തിരുവനന്തപുരം: മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പത്രത്തിൽ കറുത്തു പുകയെന്നും വെളുത്ത പുകയെന്നുമൊക്കെ വായിച്ചു മാത്രം പരിചയമുള്ള മലയാളികൾക്ക് അതിൻ്റെ ദൃശ്യങ്ങൾ നേരിൽ കണ്ടപ്പോൾ അത്ഭുതം. വിവിധ അന്താരാഷ്ട്ര മേളകളിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ കോൺക്ലേവ്...
രാജ്യാന്തര ചലച്ചിത്രമേള കാമറക്കണ്ണിലൂടെ -ആറാം ദിനം
29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഏഴാം ദിനത്തിൽ കാമറ പിടിച്ചെടുത്ത കാഴ്ചകൾ
വേദിയിൽ പ്രഭ പടർത്തി പായലും ദിവ്യയും
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ ആറാം ദിനം വേദികൾ കീഴടക്കി സംവിധായിക പായൽ കപാഡിയയും നടി ദിവ്യപ്രഭയും. കാൻ ചലച്ചിത്രോത്സവത്തിലെ പ്രസിദ്ധമായ ഗ്രാൻഡ് പ്രീ പുരസ്ക്കാരം നേടിയെ ആൾ വി ഇമാജിൻ അസ് ലൈറ്റ് -പ്രഭയായ്...
ആറാട്ടണ്ണൻ ഇവിടെയുമുണ്ട്
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ. വേദിയിലെത്തി യൂട്യൂബർമാരുടെ പ്രിയ കഥാപാത്രം ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. ചലച്ചിത്ര പ്രവർത്തകരേയും സിനിമാ താരങ്ങളേയും പരിചയപ്പെട്ട് നടക്കുകയാണ് അദ്ദേഹം.കാണാൻ ആഗ്രഹിക്കുന്ന സിനിമകളുടെ ലിസ്റ്റും മനസിലുണ്ട്. സംവിധായകൻ പ്രിയദർശനെ കണ്ട...
ആനിമേഷൻ ചിത്രങ്ങൾ കാണാൻ പ്രായഭേദമന്യേ ഇടിയോടിടി
തിരുവനന്തപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 3 ആനിമേഷൻ ചിത്രങ്ങളാണുള്ളത്. മൂന്നും കാണാൻ പ്രേക്ഷകർ ഇടിയോടിടി. സിഗ്നേച്ചർ ഇൻ മോഷൻ ഫിലിംസ് എന്ന വിഭാഗത്തിലാണ് ആനിമേഷൻ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. കഴിഞ്ഞ ഐ.എഫ്.എഫ്.കെയിലാണ് ആനിമേഷൻ...
രാജ്യാന്തര ചലച്ചിത്രമേള കാമറക്കണ്ണിലൂടെ -അഞ്ചാം ദിനം
29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിനത്തിൽ കാമറ പിടിച്ചെടുത്ത കാഴ്ചകൾ
പ്രശ്നങ്ങളില്ലാതെ പകുതി പിന്നിട്ടു, ഇനിയും പ്രതീക്ഷ
തിരുവനന്തപുരം: വലിയ പരാതികൾ ഇല്ലാതെ പകുതി ദിനങ്ങൾ പിന്നിട്ട് ഐ.എഫ്.എഫ്.കെ. ഇനിയുള്ളത് പ്രതീക്ഷ നൽകുന്ന ദിനങ്ങളെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്.ഡെലിഗേറ്റുകൾക്കെല്ലാം സിനിമ കാണാൻ കഴിയുന്ന തരത്തിലാണ് പ്രദർശനങ്ങൾ ചിട്ടപ്പെടുത്തിയത്. ടാഗോർ തീയറ്ററിന്...
സ്കൂൾ നാടകത്തിൽ കിട്ടാതത് തേടി ഐ.എഫ്.എഫ്.കെയിൽ
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ കൈയ്യടി നേടിയ ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. ചിത്രത്തിലെ ഏറ്റവും നിർണായക കഥാപാത്രമായി പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയ കലാകാരനാണ് കുമാർ സുനിൽ എന്ന നടൻ. സിനിമയിലേയ്ക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും...
ഫാഷൻ ട്രെൻഡുകളിൽ ഐ.എഫ്.എഫ്.കെ. വൈബ്
തിരുവനന്തപുരം: വൈവിധ്യങ്ങളാൽ സമ്പന്നമായ ഐ.എഫ്.എഫ്.കെയെപോലെ ശ്രദ്ധേയമാണു മേളയിലെ ഫാഷൻ ട്രെൻഡുകളും. വ്യത്യസ്ത കോണുകളിൽനിന്നെത്തുന്ന ചലച്ചിത്ര പ്രേമികളിൽനിന്നു ഫാഷന്റെ മാറുന്ന മുഖങ്ങൾ കണ്ടെത്താനാകും. പതിവുരീതികളിൽനിന്നു വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തുന്നവരാണു മേളയുടെ ആസ്വാദകരിൽ പലരും....
രാജ്യാന്തര ചലച്ചിത്രമേള കാമറക്കണ്ണിലൂടെ -നാലാം ദിനം
29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനത്തിൽ കാമറ പിടിച്ചെടുത്ത കാഴ്ചകൾ
ചില അഭിനേതാക്കൾ കണ്ട ചില സിനിമകൾ
തിരുവനന്തപുരം: ആദ്യമായി ഐ.എഫ്.എഫ്.കെയിൽ എത്തുന്ന വിഷ്ണു ഉണ്ണികൃഷ്ണനെ അമ്പരിപ്പിച്ച ചില കാര്യങ്ങളുണ്ട്. അഭിനയിച്ച പാൻ ഇന്ത്യൻ എന്ന സിനിമ ഐ.എഫ്.എഫ്.കെയിൽ തിരഞ്ഞെടുക്കപ്പെട്ട ആഹ്ളാദവും ഉണ്ണികൃഷ്ണൻ പങ്ക് വയ്ക്കുന്നു.ചുരുളിയിലെ പെങ്ങൾ തങ്കയെന്ന കഥാപാത്രത്തെ വ്യത്യസ്ഥയാക്കിയ...
ആധുനികതയുമായി പാരമ്പര്യം പോരാടുന്ന അങ്കമ്മാൾ
തിരുവനന്തപുരം: പെരുമാൾ മുരുകൻ്റെ കഥ ആധാരമാക്കി വരുന്ന സിനിമ എന്ന പേരിൽ തന്നെയാണ് അങ്കമ്മാൾ ശ്രദ്ധേയമായത്. മുരുകൻ്റെ കൊടിത്തുണി എന്ന ചെറുകഥയോട് വലിയൊരളവു വരെ നീതി പുലർത്താൻ സംവിധായകൻ വിപിൻ രാധാകൃഷ്ണനു കഴിഞ്ഞു...
ലിപിയില്ലാത്ത ഭാഷയിലും സിനിമ
തിരുവനന്തപുരം: കർണാടകത്തിലെ സിദ്ദി സമൂഹത്തിൻ്റെ ഭാഷയാണ് സിദ്ദി ഭാഷ. ഈ ഭാഷയ്ക്ക് ലിപിയില്ല. ലിപിയില്ലാത്ത സിദ്ദി ഭാഷ 8 വർഷത്തോളമെടുത്ത് ജയൻ ചെറിയാൻ പഠിച്ചെടുത്തു. എന്നിട്ട് ആ ഭാഷയിലൊരു സിനിമയുമെടുത്തു -റിഥം ഓഫ്...
ഹാട്രിക് തികച്ച് കൃഷാന്ദ്
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയിലേക്ക് മൂന്നാം തവണയും തൻ്റെ സിനിമ തിരഞ്ഞെടുക്കപ്പെട്ടതിൻ്റെ സന്തോഷത്തിലാണ് കൃഷാന്ദ് ആർ.കെ. പുരുഷപ്രേതം, ആവാസവ്യൂഹം, വൃത്താകൃതിയിലുള്ള ചതുരം തുടഹ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് ഇത്തവണ എത്തിയത് സംഘർഷ ഘടനയുമായിട്ടാണ്.2018ൽ തൻ്റെ കന്നിച്ചിത്രമായ...
ഷോർട്ട് ഫിലിമായി തുടങ്ങിയത് ഫീച്ചർ ഫിലിമായി, പിന്നെയിതാ മേളയിലും
തിരുവനന്തപുരം: ഒരു ഷോർട്ട് ഫിലിം എന്ന നിലയിലാണ് ശോഭന പടിഞ്ഞാറ്റിൽ തൻ്റെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള ആദ്യ ചുവടുകൾ വെച്ചത്. പക്ഷേ, അതു വികസിച്ച് ഫീച്ചർ ഫിലിമായി മാറി. ഗേൾഫ്രണ്ട്സ് എന്ന ആ സിനിമ 29ാമത്...
നോവൽ പോലൊരു സിനിമ
തിരുവനന്തപുരം: ഒരു നോവൽ പോലെ വായിക്കാൻ കഴിയുന്ന സിനിമ നിർമ്മിക്കുക -സംവിധായകൻ വി.കെ.അഫ്രാദിൻ്റെ ഈ ആശയമാണ് 3 ഭാഗങ്ങളായി കഥ പറയുന്ന റിപ്ടൈഡ്. പി.പദ്മരാജൻ്റെ നിങ്ങളുടെ താവളങ്ങൾ നിങ്ങൾക്ക് എന്ന ചെറുകഥയിൽനിന്നു പ്രചോദനം...
രാജ്യാന്തര ചലച്ചിത്രമേള കാമറക്കണ്ണിലൂടെ -മൂന്നാം ദിനം
29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനത്തിൽ കാമറ പിടിച്ചെടുത്ത കാഴ്ചകൾ
മലയാളസിനിമയിലെ പെൺതിലകങ്ങള്‍ ഒരൂ വേദിയിൽ
തിരുവനന്തപുരം: മലയാള സിനിമയുടെ ശൈശവദശ മുതൽ 80കളുടെ തുടക്കം വരെതിരശീലയിൽതിളങ്ങിയ മുതിർന്ന നടിമാര്‍ ഒരു വേദിയിൽ. 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ ആദരിക്കാൻ ചലച്ചിത്ര...
മോഹനൻ്റെ കാമറകൾ
തിരുവനന്തപുരം: വർഷങ്ങളോളം ഐ.എഫ്.എഫ്.കെയുടെ ആർട്ട് ഡയറക്ടർ. ഇപ്പോൾ ജീവിക്കാൻ പഴയ കാമറകളുടെ മിനിയേച്ചർ രൂപം ഉണ്ടാക്കി വിൽക്കുന്നു. ഐ.എഫ്.എഫ്.കെയുടെ പ്രധാനവേദിയായ ടാഗോർ തീയറ്ററിന് സമീപമുള്ള കൈവരിയിൽ നെയ്യാറ്റിൻകര സ്വദേശിയായ മോഹനനെ കാണാം. ഒപ്പം...
വിദ്യാർഥിയാണോ, വിശക്കാതെ സിനിമ കാണാം
തിരുവനന്തപുരം: വിശന്നിരുന്ന് കുട്ടികളാരും ഇനി സിനിമ കാണേണ്ട.ഐ.എഫ്.എഫ്.കെയിൽ തുടർച്ചയായി പന്ത്രണ്ടാം വർഷവും സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്ത് സിനിമാ സംഘടനകൾ. സിനിമ കാണാൻ എത്തുന്ന വിദ്യാർഥി - വിദ്യാർഥിനികളായവർക്ക് വേണ്ടിയാണ് വിവിധ സിനിമാ...
രാജ്യാന്തര ചലച്ചിത്രമേള കാമറക്കണ്ണിലൂടെ -രണ്ടാം ദിനം
29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തിൽ കാമറ പിടിച്ചെടുത്ത കാഴ്ചകൾ
അങ്കുർ തന്നെ പ്രിയപ്പെട്ട ചിത്രമെന്ന് ശബാന ആസ്മി
തിരുവനന്തപുരം: അങ്കൂർ തനിക്ക് ഏറെ പ്രാധാന്യമുള്ള പ്രിയപ്പെട്ട ചിത്രമെന്ന് ശബാന ആസ്മി. ഇന്ത്യയ്ക്കകത്തും പുറത്തും ശ്രദ്ധ നേടിയ അങ്കൂർ 50 വർഷങ്ങൾക്കു ശേഷവും ആസ്വദിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരമാണ്. അഭിനയ ജീവിതത്തിൽ അര...
പുരുഷ ശരീരത്തിൻ്റെ പുനരാഖ്യാനമായി ബോഡി
തിരുവനന്തപുരം: അഭിജിത് മജുംദാർ വരവറിയിച്ചു. 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനം അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദർശിപ്പിച്ച മജുംദാർ തിരക്കഥയെഴുതി സംവിധാന ചെയ്ത ബോഡി പ്രേക്ഷകരുടെ കൈയടി നേടി. ഈ ചിത്രത്തിലെ...
അത്ഭുതപ്പെടുത്തുന്ന ഡിജിറ്റൽ സൃഷ്ടികളുടെ സിനിമാ ആൽക്കെമി
തിരുവനന്തപുരം: സംവിധായകൻ ഷാജി എൻ.കരുൺ സ്വന്തം ഫോട്ടോ കണ്ട് ഞെട്ടി. നടൻ ജഗദീഷിന് ഗാലറി കണ്ട് തീർക്കാൻ സമയം തികയുന്നില്ല. സംവിധായകൻ ടി.കെ.രാജീവ്കുമാറിന്റെ നേതൃത്വത്തിൽ ടാഗോർ തീയറ്ററിൽ ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ ഗാലറി, ചലച്ചിത്രലോകത്തോടുള്ള...
ആജൂർ: ബജ്ജിക ഭാഷയിലെ ആദ്യ ചിത്രം
തിരുവനന്തപുരം: ബജ്ജിക ഭാഷയിൽ ചിത്രീകരിച്ച ആദ്യ ചലച്ചിത്രമാണ് ആജൂർ. ഇന്ത്യയിലും നേപ്പാളിലുമായി 2 കോടിയിലധികം ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ബജ്ജിക. സാമ്പത്തിക പരിമതികൾ മറികടന്ന് ജനകീയകൂട്ടൊരുക്കിയാണ് ബിഹാർ സ്വദേശിയും ഗ്രാമവാസികളിലൊരാളുമായ സംവിധായകൻ ആര്യൻ...
സിനിബ്ലഡ്: രക്തം ദാനം ചെയ്തിട്ട് സിനിമ കാണാം
തിരുവനന്തപുരം: 29ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തുന്നവരുടെ മുന്നിൽ വ്യത്യസ്തമായ എന്തെങ്കിലും അവതരിപ്പിക്കണം എന്നതായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിൻ്റെ ആഗ്രഹം. ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട എന്തെങ്കിലുമാവണം എന്നും അദ്ദേഹം നിശ്ചയിച്ചു. അങ്ങനെ തുടങ്ങിയതാണ്...
തന്നിലെ ചലച്ചിത്രകാരിയെ പത്രപ്രവർത്തനം സ്വാധീനിച്ചുവെന്ന് ആഗ്നസ് ഗൊദാർദ്
തിരുവനന്തപുരം: പത്രപ്രവർത്തക ജോലിയും അച്ഛന്റെ ഫോട്ടോഗ്രഫിയും സിനിമാ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചതായി ഐ.എഫ്.എഫ്.കെ. ജൂറി ചെയർപേഴ്‌സണും വിഖ്യാത ചലച്ചിത്രകാരിയുമായ ആഗ്‌നസ് ഗൊദാർദ്. മേളയുടെ ഭാഗമായി ഇൻ കോൺവർസേഷൻ പരിപാടിയിൽ നിരൂപക നന്ദിനി രാംനാഥുമായി...
ഐ.ഐ.ടിയിൽ നിന്ന് ഐ.എഫ്.എഫ്.കെയിലെത്തിയ ശിവരഞ്ജിനി
തിരുവനന്തപുരം: ഒരു ബ്യൂട്ടി പാർലറിൽ നടക്കുന്ന സിനിമയാണ് വിക്ടോറിയ. ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന യുവതിയാണ് ടൈറ്റിൽ കഥാപാത്രം. വിക്ടോറിയയുടെ വികാരങ്ങളും അതിലുണ്ടാവുന്ന മാറ്റങ്ങളുമൊക്കെയാണ് വിഷയം. 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളം...
ഐ.എഫ്.എഫ്.കെയിൽ കെ.എസ്.എഫ്.ഡി.സിയുടെ സമാന്തര തിയേറ്റർ!
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ. വേദിയിൽ സിനിമ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിയേറ്റർ ഒരുക്കി കേരള ചലച്ചിത്ര വികസന കോർപറേഷൻ. ചലച്ചിത്രോത്സവം നടക്കുന്ന ടാഗോർ തിയേറ്റർ വളപ്പിലാണ് മിനി തിയേറ്റർ. അവിടെ ആർക്കും സിനിമ പ്രദർശിപ്പിക്കാം.തടസമൊന്നും കൂടാതെ...
രാജ്യാന്തര ചലച്ചിത്രമേള കാമറക്കണ്ണിലൂടെ -ഉദ്ഘാടന ദിനം
29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ദിനത്തിൽ കാമറ പിടിച്ചെടുത്ത കാഴ്ചകൾ
സിനിമയിലെ കലാകാരികളുടെ അന്തസ്സുയർത്തുമെന്ന പ്രഖ്യാപനത്തോടെ ചലച്ചിത്രമേള തുടങ്ങി
തിരുവനന്തപുരം: സിനിമാരംഗത്തേക്ക് കടന്നുവരുന്ന കലാകാരികള്‍ക്ക് അന്തസ്സോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചരിത്രംകൊണ്ടും വലുപ്പംകൊണ്ടും ലോകത്ത് നിരവധി...
സ്വപ്നായനത്തിലേറി പി.കെ.റോസി
തിരുവനന്തപുരം: ഓർമ്മകളിലൂടെയുള്ള യാത്രയാണ് സ്വപ്നായനം. മലയാള സിനിമയിലെ ആദ്യകാല നായിക പി.കെ.റോസിയിലേക്കു പോകുകയാണ് 29ാമത് ഐ.എഫ്.എഫ്.കെയിലെ സ്വപ്നായനം. മേളയുടെ സിഗ്നേച്ചർ ചിത്രമാണിത്. ഇപ്പോഴുള്ള സിനിമയിൽ നിന്നുകൊണ്ട് കഴിഞ്ഞ കാലത്തിലേക്ക് നോക്കി കാണുന്നൊരു യാത്രയാണ്...
ഐ ആം സ്റ്റില്‍ ഹിയര്‍ ഉദ്ഘാടന ചിത്രം
തിരുവനന്തപുരം: ഐ ആം സ്റ്റില്‍ ഹിയര്‍ 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം. വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനംചെയ്ത പോര്‍ച്ചുഗീസ് ഭാഷയിലുള്ള ഈ ചിത്രം ബ്രസീല്‍, ഫ്രാന്‍സ് എന്നീ...
ഐ.എഫ്.എഫ്.കെ.: 177 ചിത്രങ്ങളിൽ 52 എണ്ണം വനിതകളൊരുക്കിയവ
തിരുവനന്തപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ആകെ പ്രദർഷിപ്പിക്കുന്ന 177 ചിത്രങ്ങളിൽ 52 എണ്ണം ഒരുക്കിയത് വനിതകൾ. ചലച്ചിത്ര രംഗത്തെ സ്ത്രീസാന്നിധ്യം ആഘോഷിക്കപ്പെടുന്ന മേളയായി ഇത്തവണത്തെ ഐ.എഫ്.എഫ്.കെ. മാറുകയാണ്. ഇത്തവണത്തെ ലൈഫ് ടൈം...
ലോക മേളകളിലെ ശ്രദ്ധേയ ചിത്രങ്ങൾക്ക് പ്രത്യേക വിഭാഗം
തിരുവനന്തപുരം: ചലച്ചിത്ര മേളകളിൽ ജനപ്രീതയാർജ്ജിക്കുന്ന ചിത്രങ്ങൾ കാണാൻ എല്ലാവർക്കും താല്പര്യമാണ്. ഗോവയടക്കം മറ്റു രാജ്യാന്തര മേളകളിൽ ശ്രദ്ധേയമായ ചിത്രങ്ങൾ ഐ.എഫ്.എഫ്.കെയിലുണ്ടെങ്കിൽ അതു കാണാൻ വൻ തിരക്കാണ്. പ്രേക്ഷകരുടെ ആവശ്യം മാനിച്ച് അത്തരം ചില...
മികവ് നിർണയിക്കാൻ ആഗ്നസ് ഗൊദാർദിൻ്റെ നേതൃത്വം
തിരുവനന്തപുരം:29ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രം നിർണയിക്കുക ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദിൻ്റെ നേതൃത്വത്തിലായിരിക്കും. മാർക്കോസ് ലോയ്സ, നാനാ ജോർജഡ്സെ, മിഖായേൽ ഡോവ്ലാത്യൻ, മൊഞ്ചുൾ ബറുവ എന്നിവരും നിർണയത്തിൽ പങ്കാളികളാകും. അന്താരാഷ്ട്ര...
മലയാളത്തിൻ്റെ സ്വന്തം ദൃശ്യമികവ് ആദരിക്കപ്പെടുമ്പോൾ
തിരുവനന്തപുരം: അഭ്രപാളിയിലെ മലയാളിക്കാഴ്ചയ്ക്ക് വ്യത്യസ്തതയുടെ നിറങ്ങൾ പകർന്ന ഛായാഗ്രാഹകന് ആദരവും സ്നേഹവും. 5 പതിറ്റാണ്ടായി ചലച്ചിത്ര മേഖലയ്ക്കു നല്കിവരുന്ന സംഭാവനകളുടെ പേരിൽ മധു അമ്പാട്ടിനെ കേരള രാജ്യാന്തര ചലച്ചിത്ര മേള ആദരിക്കുന്നു. ഛായാഗ്രഹണത്തിന്റെ...
സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം പായൽ കപാഡിയയ്ക്ക്
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഇന്ത്യൻ സംവിധായികയും കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രി ജേതാവുമായ പായൽ കപാഡിയയ്ക്ക്. 5 ലക്ഷം രൂപയും ശില്പവും പ്രശംസാ...
കിം കി ഡുക്കിൻ്റെ പിൻഗാമിയാവാൻ ഹോങ് സാങ്-സൂവിനാകുമോ?
തിരുവനന്തപുരം: ദക്ഷിണ കൊറിയയിൽ നിന്നു വന്ന് മലയാളിയുടെ ഹൃദയത്തിലേക്ക് ഇടിച്ചുകയറി കസേര വലിച്ചിട്ടിരുന്നയാളാണ് കിം കി ഡുക്ക്. കോവിഡ് മഹാമാരി ലോകത്തിനുണ്ടാക്കിയ നഷ്ടങ്ങളുടെ പട്ടികയിൽ പ്രധാനപ്പെട്ട പേരുകാരനായി അദ്ദേഹം കാലയവനികയ്ക്കു പിന്നിൽ മറഞ്ഞപ്പോൾ...
പെൺനോട്ടങ്ങൾ ശ്രദ്ധയാകർഷിക്കുമ്പോൾ
തിരുവനന്തപുരം: ലോകത്തെ അറിയപ്പെടുന്ന ചലച്ചിത്ര പ്രവർത്തകരാണ് ഡെനിസ് ഫെർണാണ്ടസ്, ലിൽജ ഇൻഗോൾഫ്സ്ഡോട്ടിർ, യോക്കോ യമനക, കുർദ്വിൻ അയൂബ്, ലൂയീസ് കൂര്‍വോസിയർ, ഇവാ റാഡിവോജെവിക്, റോയ സാദത്ത് എന്നിവർ. കുടിയേറ്റം, സ്വത്വം, സാമൂഹിക മാനദണ്ഡങ്ങൾ,...
ചലച്ചിത്രാചാര്യന്മാർക്ക് ആദരമായി സിനിമാ ആൽക്കെമി
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യന്മാർക്ക് ആദരമർപ്പിക്കുന്ന ഡിജിറ്റൽ ആർട്ട് എക്സിബിഷൻ സംഘടിപ്പിക്കും. സിനിമാ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട് എന്ന എക്സിബിഷൻ സംവിധായകൻ ടി.കെ.രാജീവ്...
101 തികയുന്ന അർമീനിയൻ സിനിമ
തിരുവനന്തപുരം: ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ കൺട്രി ഫോക്കസ് വിഭാഗത്തിൽ എത്തുന്നത് അർമീനിയ. അവിടെ നിന്നുള്ള 7 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ഒരു നൂറ്റാണ്ട് പിന്നിടുന്ന അർമേനിയൻ സിനിമയോടുള ആദരസൂചകമായാണ് പ്രദർശനം.രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം,...
ഐ.എഫ്.എഫ്.കെ. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ആൻ ഹുയിക്ക്
തിരുവനന്തപുരം: 29-ാമത് ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിർമ്മാതാവും നടിയുമായ ആൻ ഹുയിക്ക് സമ്മാനിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13 മുതൽ...
കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 13 മുതല്‍ 20 വരെ
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 13 മുതല്‍ 20 വരെ നടക്കും. 15 തിയേറ്ററുകളിലായാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ സംഘാടകസമിതിക്ക് വ്യാഴാഴ്ച രൂപം നല്കി. മുഖ്യമന്ത്രി പിണറായി വിജയന്‍...