മന്ത്രിമാർക്ക് ജില്ലാ ചുമതലയായി; വനിതാ മന്ത്രിമാരെ ഒഴിവാക്കി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങൾക്ക് വിവിധ ജില്ലകളുടെ ചുമതല നല്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. എല്ലാ ജില്ലകളിലേക്കുമായി 14 മന്ത്രിമാർക്കാണ് ചുമതല നൽകിയത്. മുഖ്യമന്ത്രി വി.ഡി.സതീശനടക്കം 6 പേർക്ക് ചുമതലയില്ല. മുതിര്‍ന്ന മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ എന്നിവരെ ജില്ലാ ചുമതലയിൽ നിന്ന് ഒഴിവാക്കി. മന്ത്രിസഭയിലെ വനിതാസാന്നിധ്യമായ ബിന്ദു കൃഷ്ണ, കെ.എ.തുളസി എന്നിവര്‍ക്കും ജില്ലാ ചുമതല നല്കിയിട്ടില്ല.

ജില്ലയിലെ കാര്യങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതല ഈ മന്ത്രിമാർക്കായിരിക്കും. സി.പി.ജോണിനാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിൻ്റെ ചുമതല. ഷിബു ബേബി ജോണിന് കൊല്ലം ജില്ലയുടെയും പി.സി വിഷ്ണുനാഥിന് പത്തനംതിട്ട ജില്ലയുടെയും ചുമതല നൽകി. ആലപ്പുഴ ജില്ലയുടെ ചുമതല എം.ലിജുവിനാണ്. കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ്, എറണാകുളത്ത് റോജി എം.ജോൺ എന്നിവർക്കാണ് ചുമതല. ഒ.ജെ. ജനീഷിനാണ് തൃശ്ശൂരിൻ്റെ ചുമതല.

എൻ.ഷംസുദ്ദീന് പാലക്കാട് ജില്ലയുടെ ചുമതല നൽകിയപ്പോൾ മലപ്പുറത്ത് പി.കെ.ബഷീറിനും കോഴിക്കോട് എ.പി.അനിൽകുമാറിനുമാണ് ചുമതല. വയനാട് – ടി.സിദ്ദിഖ്, കണ്ണൂർ -സണ്ണി ജോസഫ്, കാസറഗോഡ് – കെ.എം.ഷാജി എന്നിങ്ങനെയാണ് മന്ത്രിമാരുടെ ചുമതല.

Recent Articles

Related Articles

Special