അഞ്ചാം മന്ത്രിയ വീണ്ടും ലീഗ് പിടിച്ചുവാങ്ങി: മന്ത്രിമാരെ പ്രഖ്യാപിച്ച് തങ്ങൾ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ചര്‍ച്ചാവിഷയമായ മുസ്ലിം ലീഗിൻ്റെ അഞ്ചാം മന്ത്രി വീണ്ടും ഉയരുന്നു. അഞ്ചാം മന്ത്രി സ്ഥാനം നല്കാനാവില്ലെന്ന കോൺഗ്രസിൻ്റെ കടുംപിടിത്തം ലീഗ് മറികടന്നു. വി.ഡി.സതീശൻ മന്ത്രിസഭയിലും ലീഗിന് 5 മന്ത്രിമാരുണ്ടാവും. പാർട്ടിയുടെ മന്ത്രിമാരെ പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു.

നിയമസഭാകക്ഷി നേതാവായ പി.കെ.കുഞ്ഞാലിക്കുട്ടി, നിയമസഭാംഗം എന്ന നിലയില്‍ പരിചയസമ്പന്നരായ എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, നിയമസഭയിലേക്കു ജയിക്കുകയും തോല്ക്കുകയും ചെയ്ത പരിചയമുള്ള കെ.എം.ഷാജി, നവാഗതനായ വി.ഇ.അബ്ദുൾ ഗഫൂര്‍ എന്നിവരാണ് ലീഗ് മന്ത്രിമാർ. കോഴിക്കോടിൻ്റെ പ്രതിനിധി എന്ന നിലയിൽ പാറയ്ക്കൽ അബ്ദുള്ള രണ്ടര വർഷത്തിനു ശേഷം മന്ത്രിസഭയിലേക്കു വരും. ലീഗിൽ ടേം വ്യവസ്ഥ നടപ്പാക്കുകയാണെങ്കിലും രണ്ടര വർഷത്തിനു ശേഷം ആരാണു മന്ത്രിസഭയിൽ നിന്നു മാറുകയെന്ന് തീരുമാനിച്ചിട്ടില്ല. അത് അപ്പോൾ തീരുമാനിക്കുമെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.

മന്ത്രിമാരുടെ വകുപ്പ് സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രി സതീശൻ പ്രഖ്യാപിക്കുമെന്ന് പാണക്കാട് തങ്ങൾ പറഞ്ഞു. ചില വകുപ്പുകളിൽ നീക്കുപോക്കുകളുണ്ടാവുമെന്ന് അദ്ദേഹം സൂചന നല്കി.

Recent Articles

Related Articles

Special