സതീശന്റെ പ്രവചനം സത്യമായി: 5 ജില്ലകൾ തൂത്തുവാരി യു.ഡി.എഫ്., 1 സീറ്റു മാത്രം നഷ്ടമായ 3 ജില്ലകൾ വേറെ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: 5 ജില്ലകൾ എൽ.ഡി.എഫ്. തൂത്തുവാരുമെന്ന് വി.ഡി.സതീശൻ പറഞ്ഞത് അച്ചട്ടായി. എൽ.ഡി.എഫിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. തൂത്തുവാരിയത് കൃത്യം 5 ജില്ലകൾ. വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ എല്ലാ സീറ്റുകളും നേടിയാണ് യു.ഡി.എഫ്. അപൂർവമായ നേട്ടം കരസ്ഥമാക്കിയത്.

വയനാട്-3, മലപ്പുറം-16, എറണാകുളം-14, ഇടുക്കി-5, കോട്ടയം-9 എന്നിങ്ങനെ സമ്പൂർണ വിജയം നേടിയ 5 ജില്ലകളിലായി 47 സീറ്റുകളാണ് യു.ഡി.എഫിന് ലഭിച്ചത്. ഇതിനു പുറമെ കാസറഗോഡ്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ ഒരോ സീറ്റൊഴികെ ബാക്കിയുള്ള സീറ്റുകളും യു.ഡി.എഫ്. നേടി. ഈ 3 ജില്ലകൾ കൂടി ചേരുമ്പോൾ ഇത് 70 സീറ്റാകും.

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മത്സരിച്ച സി.പി.ഐയുടെ ഗോവിന്ദൻ പള്ളിക്കാപ്പിൽ, കോഴിക്കോട് ജില്ലയിൽ ബേപ്പൂരിൽ മത്സരിച്ച പി.എ.മുഹമ്മദ് റിയാസ്, പത്തനംതിട്ടയിലെ കോന്നിയിൽ മത്സരിച്ച കെ.യു.ജനീഷ് കുമാർ എന്നിവരാണ് ഈ 3 ജില്ലകൾ കൂടി യു.ഡി.എഫിന്റെ തൂത്തുവാരുന്നതിന് തടയിട്ടത്.

COMMENT

Recent Articles

Related Articles

Special