29 C
Trivandrum
Sunday, November 9, 2025

ആർഎസ് എസ് ശാഖയിലെ പീഡനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം : പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ്

Follow the FOURTH PILLAR LIVE channel on WhatsApp 

കോട്ടയം: ആർഎസ്എസ് ശാഖയിലെ ലൈം​ഗിക പീഡനം സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ്.തിരുവനന്തപുരം തമ്പാനൂർ പൊലീസാണ് എഫ്ഐആറ്‍ രജിസ്റ്റർ ചെയ്തത്. എന്നാൽ കേസ് കോട്ടയം പൊൻകുന്നം പൊലീസിന് കൈമാറിയെന്നാണ് തമ്പാനൂർ പൊലീസിന്റെ പ്രതികരണം . എന്നാൽ കേസ് കൈമാറി ലഭിച്ചിട്ടില്ലെന്നാണ് പൊൻകുന്നം പൊലീസ് പറയുന്നത്.
കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ നിധീഷ് മുരളീധരനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തിരുന്നു.
കോട്ടയം സ്വദേശിയായ യുവാവിനെ തമ്പാനൂരിലെ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. യുവാവിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിനു പിന്നാലെ നിധീഷ് മുരളീധരൻ എന്ന ആർഎസ്എസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തി വീഡിയോയും പുറത്തു വന്നിരുന്നു.

താൻ കടന്നു നീങ്ങിയ വിഷാദ അവസ്ഥയെയും അനുഭവിക്കേണ്ടി വന്ന ക്രൂരതയും യുവാവ് വീഡിയോയിൽ പങ്കുവെച്ചിരുന്നു. ആ‍‍‍‍‍ർഎസ്എസ് കാമ്പുകളിൽ നടക്കുന്നത് ടോ‍ർച്ചറിങ് ആണെന്നും നിതീഷ് മുരളീധരൻ ഇപ്പോൾ കുടുംബമായി ജീവിക്കുകയാണെന്നും നേരത്തെ ഷെഡ്യൂൾ ചെയ്ത ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു. പ്രതി ആ‍‍‍‍ർഎസ്എസിൻ്റെ സജീവ പ്രവർത്തകനായി നാട്ടിൽ നല്ലപേര് പറഞ്ഞു നടക്കുന്നതായും താൻ വലിയ വിഷാദത്തിലേക്ക് കടന്നതായും വിഡിയോയിലുണ്ടായിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks