29 C
Trivandrum
Saturday, December 13, 2025

ശബരി നാഥല്ല വിഡി സതീശൻ വന്നാലും തിരുവനന്തപുരം നഗര ഭരണം പിടിക്കാനാവില്ല; മന്ത്രി വി ശിവൻകുട്ടി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ ശബരിനാഥനെ രം​ഗത്തിറക്കിയ യുഡിഎഫ് തീരുമാനത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ശബരീനാഥനല്ല വി ഡി സതീശൻ വന്നാലും തിരുവനന്തപുരം നഗര ഭരണം പിടിക്കാനാവില്ലെന്ന് ശിവൻകുട്ടി പറഞ്ഞു. യു ഡി എഫ് കഴിഞ്ഞ തവണത്തേക്കാൾ ദയനീയമായി പരാജയപ്പെടും.വി.ഡി സതീശൻ തന്നെ മത്സരിച്ചാലും LDF മികച്ച വിജയം നേടും.കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിൻറേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് തന്നെ ആദ്യഘട്ട സ്ഥാനാർത്ഥികളെ കോൺ​ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

മുൻ എംഎൽഎ യും കെപിസിസി ജനറൽ സെക്രട്ടറിയുമായ ശബരീനാഥൻറെ എൻട്രിയാണ് ഹൈലൈറ്റ്. കവടിയാർ വാർഡിലാണ് ശബരി ഇറങ്ങുന്നത്. മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നില്ലെങ്കിലും മുൻനിരയിൽ ശബരിയുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks