Follow the FOURTH PILLAR LIVE channel on WhatsApp
തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ഉണ്ടായ തീപ്പിടുത്തതിൽ ഒരു കോടിയോളം രൂപ കത്തിനശിച്ചു. വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങൾ ഇറക്കാൻ സ്വരുക്കൂട്ടിയ കാശും ഉൾപ്പടെ ഒരു കോടി വിലമതിക്കുന്ന നോട്ടുകളാണ് കത്തിയമർന്ന് ചാരമായത്.എന്നാൽ, ഈ വിയർപ്പ് തുന്നിയുണ്ടാക്കിയ സമ്പാദ്യമൊക്കെ മുന്നിൽ കത്തിയമരുന്നത് കണ്ടുനിൽക്കേണ്ട നിൽക്കേണ്ട നിസഹായാവസ്ഥയിലായിരുന്നു വ്യാപാരികൾ. തീ പടർന്നപ്പോൽ ജീവൻ രക്ഷിക്കാനുള്ള തത്രപ്പാടിൽ എല്ലാം ഉപേക്ഷിച്ച് പുറത്തേക്ക് ഓടുകയായിരുന്നു അവർ. തുടർന്ന് ബക്കറ്റിലും പാത്രങ്ങളിലുമായി വെള്ളമെടുത്ത് വ്യാപാരികൾ തീ അണയ്ക്കാൻ ശ്രമിച്ചിരുന്നു. ഒന്ന് മുതൽ മൂന്ന് ദിവസം വരെയുള്ള വിറ്റുവരവാണ് പല കടകളിലും ഉണ്ടായിരുന്നത്. തീപ്പിടുത്തത്തിൽ ഇത്രയധികം നാശനഷ്ടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു. വേഗം തീയണയ്ക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കളക്ഷൻ പണമൊന്നും വ്യാപാരികൾ എടുത്തുമാറ്റാഞ്ഞതെന്നും അവർ പറയുന്നു. കഴിഞ്ഞ വ്യാഴായ്ച വൈകിട്ടായിരുന്നു തളിപ്പറമ്പ് ബസ്റ്റാൻഡിന് സമീപത്തെ കെവി കോംപ്ലക്‌സിലുള്ള കളിപ്പാട്ട വിൽപനശാലയിൽ വൻ തീപ്പിടുത്തമുണ്ടായത്. സമീപത്തെ മറ്റു കടകളിലേക്കും തീ പടരുകയായിരുന്നു.
























