29 C
Trivandrum
Sunday, November 9, 2025

മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച സമന്‍സ് ആവിയായതിനു പിന്നില്‍ സിപിഎം – ബിജെപി അവിശുദ്ധ ബന്ധം; രമേശ് ചെന്നിത്തല

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച സമന്‍സ് ആവിയായി പോയതിനു പിന്നില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ മകന് സമന്‍സ് അയച്ചിട്ട് ഹാജരാകാതിരുന്നിട്ടും തുടര്‍നടപടി ഉണ്ടായില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ പ്രിവിലേജിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കെമിസ്ട്രിയുടെ ഫലമാണ് എന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകണ്ടന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇഡി അയച്ച സമന്‍സ് പ്രകാരം ഹാജരാകാതിരുന്നാല്‍ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടാകും എന്നു നമുക്കറിയാം. ഇവിടെ പലരുടെയും കേസില്‍ നമ്മളത് കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകന് സമന്‍സ് അയച്ചിട്ട് ഹാജരാകാതിരുന്നിട്ടും തുടര്‍നടപടി ഉണ്ടായില്ല. എത്ര അത്ഭുതകരമാണത്. ഒരാള്‍ക്ക് മാത്രം പ്രിവിലേജ്. ഈ പ്രിവിലേജിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കെമിസ്ട്രിയുടെ ഫലമാണ് എന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകണ്ട. എന്തിനാണ് മുഖ്യമന്ത്രി അടക്കടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുന്നത് എന്നറിയാന്‍ പ്രശ്‌നം വെച്ചു നോക്കുകയും വേണ്ട; ചെന്നിത്തല പറഞ്ഞു.

ഈ സിപിഎം – ബിജെപി അവിശുദ്ധ ബന്ധത്തെപ്പറ്റി ഞങ്ങള്‍ കാലങ്ങളായി പറയുന്നു. ഇപ്പോള്‍ സമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസിലാകാവുന്ന സംഗതികളേയുള്ളു. ലൈഫ് മിഷനില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നു. അതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നു. മുഖ്യമന്ത്രിയുടെ മകനടക്കം അതില്‍ പങ്കാളികളായിരുന്നു എന്ന് ഇഡിയുടെ സമന്‍സില്‍ നിന്ന് മനസിലാകുന്നു. ലൈഫ് മിഷന്‍ അഴിമതിയെപ്പറ്റി വടക്കാഞ്ചേരി എംഎല്‍എ ആയിരുന്ന അനില്‍ അക്കര നിയമസഭയ്ക്കകത്തും പുറത്തും നിരവധിവട്ടം ഉന്നയിച്ചതാണ്. പ്രതിപക്ഷ നേതാവായിരിക്കെ താന്‍ ഇത് നിരവധി പത്രസമ്മേളനങ്ങളില്‍ പറഞ്ഞതാണ്. പക്ഷേ സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ടില്‍ സ്വര്‍ണക്കടത്ത് കേസും കള്ളപ്പണം വെളുപ്പിക്കലുമൊക്കെ ആവിയായി പോയി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്റെ അറസ്റ്റോടെ ആ കേസ് അവസാനിച്ചു. പിന്നെ ആരെയും ചോദ്യം ചെയ്തില്ല. പിന്നെ ഒരന്വേഷണവും ഉണ്ടായില്ല. കാരണം എല്ലാം അഡ്ജസ്റ്റ്‌മെന്റ് ആയിരുന്നു. കാലാളെ ബലി കൊടുത്ത് രാജ്ഞിയെയും രാജാവിനെയും രക്ഷിച്ചു എന്നാണ് നമ്മള്‍ മനസിലാക്കേണ്ടതെന്നും ചെന്നിത്തല – ചെന്നിത്തല പറഞ്ഞു.രാജ്യാന്തര ബന്ധങ്ങളുള്ള സ്വര്‍ണകള്ളക്കടത്ത് കേസാണ് എവിടെയും എത്താതെ അവസാനിച്ചത്. ഇത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഡ്ജസ്റ്റ്‌മെന്റാണ്. ഇതിനു പിന്നിലുള്ള യഥാര്‍ഥ രാഷ്ട്രീയക്കളി ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായി വരുന്നു – ചെന്നിത്തല പറഞ്ഞു.

പേരാമ്പ്രയില്‍ രണ്ടു ജാഥകളും ഒരു വഴിക്കു വരാന്‍ പാകത്തിന് അനുമതി നല്‍കി സംഘര്‍ഷ സാഹചര്യമുണ്ടാക്കിയത് പോലീസ് ആണ്. ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. അങ്ങനെ ജാഥ വരുമ്പോള്‍ ഒരു കൂട്ടര്‍ക്കു മാത്രം പോലീസ് മര്‍ദ്ദനം ഏല്‍ക്കുന്നത് എങ്ങനെയാണ്. എന്നും ചെന്നിത്തല ചോദിച്ചു.

അതേസമയം ശബരിമലയിലെ സ്വര്‍ണ്ണം മോഷ്ടിച്ചത് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആണെന്ന് കണ്ടെത്തിക്കഴിഞ്ഞെന്നും കള്ളന്മാരുടെ കയ്യില്‍ കയ്യാമം വെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 2019-ല്‍ നടന്ന സംഭവമാണ്. അന്ന് നാട് ഭരിച്ചത് ഇടതുമുന്നണിയാണ്. മോഷണം നടത്തിയവരെ സംരക്ഷിച്ചത് ഈ സര്‍ക്കാരുമാണ്. ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ കറവപ്പശുവാക്കുകയാണെന്നും കള്ളന്മാരെ പിടിക്കും വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പില്‍ എംപിക്കെതിരെ നിരന്തരമായി ആക്രമണം നടക്കുന്നതായും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഷാഫി പറമ്പിലിനെതിരെ നിരന്തരാക്രമണം നടക്കുന്നു. അത് നീതീകരിക്കാന്‍ ആവില്ല. പോലീസ് ബോധപൂര്‍വ്വം ആക്രമണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks