Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സമയം തേടിയിട്ടുണ്ട്. വയനാട് പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കും. ഇന്നലെ, ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.മാവോയിസ്റ്റ് ബാധിത മേഖലകളിൽ നിന്ന് കണ്ണൂർ, വയനാട് ജില്ലയിലെ ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലെ ആഭ്യന്തര സുരക്ഷ, സ്ത്രീ സുരക്ഷ, തീരദേശ സുരക്ഷ അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി മുഖ്യമന്ത്രി പറഞ്ഞു. കൃഷ്ണമേനോൻ മാർഗിലെ ഔദ്യോഗിക വസതിയിലാണ് മുഖ്യമന്ത്രി അമിത് ഷായെ കണ്ടത്.സാധാരണ ഔദ്യോഗിക കൂടിക്കാഴ്ചകൾ ആഭ്യന്തരമന്ത്രാലയത്തിലാണ് നടക്കാറുള്ളത്.
























