Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ ആഢംബര കാറിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അച്ഛൻ മകനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ചു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃത്വികിനെ (28) മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.അച്ഛൻ വിനയാനന്ദനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. സുഹൃത്തിന്റെ പരാതിയിലാണ് പിതാവിനെതിരെ കേസെടുത്തത്.
വിനയാനന്ദൻറെ ഏകമകനാണ് ഹൃത്വിക്.നേരത്തെ മകന് ഹൃത്വികിന് ആഡംബര ബൈക്ക് വാങ്ങി നൽകിയിരുന്നു.ഇതിന് പിന്നാലെയാണ് ബൈക്ക് പോരാ കാർ വേണമെന്ന് മകൻ ആവശ്യപ്പെട്ടത്. തുടർന്ന് ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ ഹൃത്വികിനെ മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.തലക്ക് ഗുരുതരമായി പരിക്കേറ്റ ഹൃത്വികിന് ബോധം വന്ന ശേഷം വിശദമായി മൊഴിയെടുക്കാനാണ് പൊലീസിൻറെ തീരുമാനം.
























