കരൂർ ദുരന്തം മരണം 40 ആയി

Follow the FOURTH PILLAR LIVE channel on WhatsApp 

കരൂർ ദുരന്തത്തിൽ മരണം 40 ആയി ഉയർന്നു.32 വയസുകാരനായ കരൂർ സ്വദേശി കവിൻ ആണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കവിൻ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് എത്തിയതിന് ശേഷം നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു. മരിച്ച കവിന്റെ പോസ്റ്റുമോർട്ടം തുടങ്ങി. സ്വകാര്യ ബാങ്കിലെ മാനേജറാണ് 32കാരനായ കവിൻ.ദുരന്തത്തിൽ മരിച്ച 39 പേരുടെ പോസ്റ്റുമോർട്ടം ഇതിനകം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ടിവികെ ജനറൽസെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എൻ ആനന്ദിനെതിരെയാണ് കേസ്. കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ ഉൾപ്പെടെ നാലുപേരാണ് കേസിലെ പ്രതികൾ. പൊലീസ് കേസെടുത്തതോടെ മതിയഴകൻ ഒളിവിൽ പോയെന്നാണ് വിവരം. മതിയഴകന്റെ ഫോൺ സ്വിച്ച് ഓഫാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം കരൂർ ദുരന്തത്തിൽ ടിവികെ ഹൈക്കോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടിവികെ അപ്പീൽ നൽകി. സിസിടിവിയും രേഖകളും സംരക്ഷിക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടു. ടിവികെ നേതാക്കൾക്ക് സുരക്ഷയൊരുക്കാൻ സർക്കാർ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

Recent Articles

Related Articles

Special