മസ്ജിദിൻ്റെ നിർമാണമാണ് അയോധ്യയിലെ അടിസ്ഥാന കളങ്കമെന്ന് ഡി.വൈ ചന്ദ്രചൂഢ്

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ് അയോധ്യാ വിധി പുറപ്പെടുവിച്ചതെന്ന് മുൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ബാബരി മസ്ജിദിന്റെ നിർമാണമായിരുന്നു അയോധ്യയിലെ അടിസ്ഥാനപരമായ കളങ്ക പ്രവർത്തനം എന്നും ചന്ദ്രചൂഢ്. എൻ.ഡി.ടി.വി മുൻ മാനേജിംഗ് എഡിറ്റർ ശ്രീനിവാസൻ ജെയിനുമായുള്ള അഭിമുഖത്തിലാണ് തന്റെ വിധികളെ കുറിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ചന്ദ്രചൂഢ് ഇക്കാര്യം പറഞ്ഞത്.

1949-ൽ ബാബരി മസ്ജിദിന് അകത്ത് രാം ലല്ലയുടെ വിഗ്രഹങ്ങൾ സ്ഥാപിച്ച് ആ ആരാധനാലയത്തെ കളങ്കപ്പെടുത്തിയതിൻ്റെ പേരിൽ ഹിന്ദു കക്ഷികൾക്കെതിരെ നിയമനടപടി എടുക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ‘മസ്ജിദിന്റെ നിർമാണമാണ് അടിസ്ഥാനപപരമായ കളങ്ക പ്രവർത്തനം’ എന്ന് ചന്ദ്രചൂഡ് പറഞ്ഞത്. അത് പുരാവസ്തു ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. ഏതെങ്കിലും കെട്ടിടം പൊളിച്ചാണ് ബാബരി മസ്ജിദ് നിർമിച്ചത് എന്നതിന് തെളിവുകളില്ലെന്ന് സുപ്രിം കോടതി വിധി നിലനിൽക്കെയാണ് മുൻ ചീഫ് ജസ്റ്റിസിന്റെ പരാമർശം.

Recent Articles

Related Articles

Special