Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: അബ്ദുൾ നാസർ മദനി പ്രതിയായ ബാംഗ്ലൂർ സ്ഫോടനക്കേസിൽ വിചാരണക്കോടതിക്ക് സുപ്രീംകോടതിയുടെ നിർദ്ദേശം. നാല് മാസത്തിനകം വിധി പറയണമെന്നാണ് നിർദ്ദേശം. കേസിലെ പ്രതിയായ താജുദ്ദീൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.
കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് കാട്ടിയാണ് താജുദ്ദീൻ സുപ്രീം കോടതിയെ സമീപിച്ചത്. താജുദ്ദീനായി അഭിഭാഷകൻ ഡോ. അലക്സ് ജോസഫ് ആണ് ഹാജരായത്. കേസിലെ 28-ാം പ്രതിയാണ് താജുദ്ദീൻ.

































