കെ ജെ ഷൈനെതിരായ സൈബർ ആക്രമണം; ഒരാളെ കൂടി പ്രതി ചേർത്ത് പോലീസ്

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: സിപിഐഎം വനിത നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണത്തിൽ പോലീസ് യൂട്യൂബറായ കൊണ്ടോട്ടി അബുവിനെ കൂടി പ്രതി ചേർത്തു. . ഇയാൾ കേസിൽ മൂന്നാം പ്രതിയാണ്. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയെന്നതാണ് ഇയാൾക്കെതിരായ കുറ്റം.

കേസിൽ കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനാണ് ഒന്നാം പ്രതി. യൂട്യൂബർ കെ എം ഷാജഹാനാണ് രണ്ടാം പ്രതി. സ്ത്രീത്വത്തെ അപമാനിക്കുംവിധം സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കേസെടുത്തത്. കെ ജെ ഷൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. കേസെടുത്തതിന് പിന്നാലെ സി കെ ഗോപാലകൃഷ്ണൻ ഒളിവിലാണ്. ഇയാളുടെ വീട്ടിൽ പറവൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഗോപാലകൃഷ്ണന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

COMMENT

Recent Articles

Related Articles

Special