Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ബിജെപി കൗൺസിലർ ജീവനൊടുക്കിയത് പോലീസിന്റെ ഭീഷണിയെ തുടർന്നെന്ന ബിജെപി ആരോണം തള്ളി പോലീസ്. അനിൽ അധ്യക്ഷനായ വലിയശാല സഹകരണ സംഘത്തിൽ നിക്ഷേപകന്റെ ബന്ധു എത്തി ബഹളമുണ്ടാക്കിയ സംഭവം പണം കൊടുക്കാമെന്ന ധാരണയിൽ ഒത്തുതീർപ്പാക്കിയാണ് പിരിഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു.
‘നിക്ഷേപകന്റെ ബന്ധു ബഹളമുണ്ടാക്കിയതിൽ സൊസൈറ്റിയാണ് പരാതി നൽകിയത്. അയാളുമായി സംസാരിച്ച് അനിൽ ഒത്തുതീർപ്പിലെത്തി. നിക്ഷേപകന് പണം കൊടുക്കാമെന്ന ധാരണയിലാണ് പിരിഞ്ഞത്. അതിനുശേഷം ഒരിക്കൽപ്പോലും അനിലിനെ വിളിച്ചുവരുത്തിയിട്ടില്ല. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഒരു മാസം മുൻപാണ് ഈ സംഭവം നടന്നത്’ എന്നും തമ്പാനൂർ പൊലീസ് പറഞ്ഞു.എന്നാൽ അനിൽ ജീവനൊടുക്കിയതിൽ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് ബിജെപി. പൊലീസ് ഭീഷണിക്കൊടുവിലാണ് അനിൽ ജീവനൊടുക്കിയതെന്നായിരുന്നു ബിജെപി ആരോപണം. നാളെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിക്കും.























