ഇന്ത്യൻ ടെക്കികൾക്ക് ട്രംപിന്റെ തിരിച്ചടി; എച്ച് വൺ ബി വിസാ ഫീസ് കുത്തനെ കൂട്ടി

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: ഇന്ത്യയ്ക്ക് വീണ്ടും തരിച്ചടി നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ ടെക്കികൾക്ക് വിദേശത്ത് ജോലി ചെയ്യാൻ അനുവദിക്കുന്ന ഫീസ് കുത്തനെ കൂട്ടി. എച്ച് വൺ ബി വിസാ ഫീസ് നൂറിരട്ടിയോളം കൂട്ടി ഒരു ലക്ഷം ഡോളറാക്കി വർധിപ്പിച്ചു. അപേക്ഷകരെ സ്പോൺസർ ചെയ്യുന്നതിന് കമ്പനികൾ 90 ലക്ഷത്തോളം രൂപയാണ് ഇനി നൽകേണ്ടത്. അമേരിക്കയുടെ ജോലി തട്ടിയെടുക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.

എച്ച് 1ബി വിസ (സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള വിസ) പ്രോഗ്രാമിലൂടെ യുഎസ് തൊഴിലുടമകൾക്ക് പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ കഴിയും. ഈ വിസ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്, ഇന്ത്യയിലെ മുൻനിര ഐടി സ്ഥാപനങ്ങൾ എച്ച് 1ബി വിസകളെ വളരെയധികം ആശ്രയിക്കുന്നു. 2024 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 9,265 വിസകളുമായി ആമസോണാണ് ഏറ്റവും കൂടുതൽ പേരെ ഇന്ത്യയിൽനിന്നു റിക്രൂട്ട് ചെയ്തത്. തൊട്ടുപിന്നിൽ ഇൻഫോസിസ് 8,140 വിസകൾ നൽകി. ആകെ അനുവദിച്ച 1.3 ലക്ഷം വിസകളിൽ 24,766 വിസകൾ ഇന്ത്യൻ സ്ഥാപനങ്ങൾക്കാണ് നൽകിയത്.

ഏകദേശം 85,000 എച്ച് വൺ ബി വിസകൾ ഓരോ വർഷവും നൽകുന്നു. എച്ച് വൺ ബി അപേക്ഷകൾക്ക് 460 ഡോളർ അടിസ്ഥാന ഫയലിങ് ഫീസിന് പുറമേ, തൊഴിലുടമകൾ ആന്റി-ഫ്രോഡ് ഫീസും പ്രീമിയം പ്രോസസ്സിങ് ഫീസും മറ്റും അടയ്ക്കുന്നു. സാധാരണയായി, എച്ച് വൺ ബി സ്റ്റാറ്റസ് 3 വർഷം വരെ സാധുതയുള്ളതാണ്, കൂടാതെ 3 വർഷം വരെ നീട്ടാനും കഴിയും. ഒരു എച്ച് വൺ ബി വിസ ഉടമയ്ക്ക് ആറ് വർഷം വരെ ജോലി ചെയ്യാൻ കഴിയും.

Recent Articles

Related Articles

Special