സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഡി.രാജ ഒഴിയുന്നു ; പരി​ഗണനയിൽ ബിനോയ് വിശ്വവും

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഡി.രാജ ഒഴിയും. അടുത്ത സെക്രട്ടറിയായി ബിനോയ് വിശ്വം, രമ കൃഷ്ണ പാണ്ഡെ അമർജിത് കൗർ എന്നിവരുടെ പേര് പരി​ഗണനയിൽ. AITUC ജനറൽ സെക്രട്ടറി അമർജിത് കൗറിനാണ് സാധ്യത കൂടുതൽ. പാര്‍ട്ടിയില്‍ പ്രായപരിധി നിബന്ധന കർശനമാക്കിയേക്കും.

ഡി.രാജക്ക് 75 വയസ് പൂര്‍ത്തിയായിരിക്കുകയാണ്.പാര്‍ട്ടിയില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു.ഇതിന്‍റെ പശ്ചാത്തലത്തിലാണ് രാജ സിപിഐ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അടുത്ത സെക്രട്ടറിയായി മുഖ്യപരിഗണനയിലുള്ള അമർജിത് കൗര്‍ പഞ്ചാബ് സ്വദേശിയാണ്. 73 കാരിയായ അമർജിത് കൗറിനെ തെരഞ്ഞെടുത്താല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഈവര്‍ഷമാണ് സിപിഐ 100വര്‍ഷം പൂര്‍ത്തിയാക്കുന്നത്.

Recent Articles

Related Articles

Special