രാഹുൽ ​ഗാന്ധിയുടെ വാക്കുകൾ കേൾക്കണം, ഉൾക്കൊള്ളണം ; നിർദ്ദേശവുമായി പ്രിയങ്കാ ​ഗാന്ധി

Follow the FOURTH PILLAR LIVE channel on WhatsApp 

കൽപ്പറ്റ: രാഹുൽ ​ഗാന്ധിയുടെ വാക്കുകൾ എല്ലാവരും കേൾക്കണമെന്ന ആവശ്യവുമായി പ്രിയങ്കാ ​ഗാന്ധി.കർണാടകയിൽ കോൺ​ഗ്രസ് വോട്ടുകളെ വ്യാജ ലോ​ഗിനുകൾ ഉപയോ​ഗിച്ച് നീക്കം ചെയ്തെന്ന ആരോപണവുമായി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ളവരെയാണ് ഈ ചുമതലയ്ക്കായി നിയോ​ഗിച്ചിട്ടുള്ളതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. തെളിവായി കർണാടകയിലെ ആലന്ദ് മണ്ഡലത്തിൽനിന്ന് സാക്ഷികളെ ഹാജരാക്കി ആയിരുന്നു രാഹുലിന്റെ വാർത്താ സമ്മേളനം.

രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. രാഹുൽഗാന്ധിയുടെ വാക്കുകൾ എല്ലാവരും കേൾക്കാൻ തയ്യാറാകണമെന്നും അതിന്റെ ഗൗരവം ഉൾക്കൊള്ളണമെന്നും അവർ പറഞ്ഞു. രാജ്യത്ത് നടക്കുന്നത് വോട്ട് കൊള്ളയാണെന്നും പ്രിയങ്ക ആരോപിച്ചു. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കണം. ഭരണഘടന സംരക്ഷിക്കണം. അതിന് രാഹുൽ ഗാന്ധിയുടെ വാക്കുകൾ കേൾക്കണമെന്നും അവർ വ്യക്തമാക്കി.

Recent Articles

Related Articles

Special