Follow the FOURTH PILLAR LIVE channel on WhatsApp
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കോൺഗ്രസ് പാർട്ടിക്കത്ത് പിന്തുണയേറുന്നു എന്ന റിപ്പോർട്ടിന് പിന്നാലെ രാഹുലിനെ വീട്ടിവ്‍ പോയി കണ്ടെന്ന് സ്ഥരീകരിച്ച് പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ. മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ വിഷയം സഭയിൽ ഉന്നയിക്കാൻ ആവശ്യപ്പെട്ടായിരുന്നു സന്ദർശനം എന്ന് കോൺഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷ് വ്യക്തമാക്കി. പാലക്കാട് നഗരസഭയിലെ വിവിധ വാർഡുകളിലെ വികസനവും ചർച്ചയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ പാലക്കാട് എത്തിയാൽ ഒരു മനുഷ്യൻ എന്ന നിലയിൽ കോൺഗ്രസ് പ്രവർത്തകർ സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റിന്റെ അനുമതിയോടെ അല്ല തങ്ങളുടെ സന്ദർശനം എന്നും ബ്ലോക്ക് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. സി വി സതീഷും മണ്ഡലം പ്രസിഡന്റുമാർ ഉൾപ്പെടെ ആറുപേരുമാണ് രാഹുലിനെ അടൂരിലെ വീട്ടിലെത്തി സന്ദർശിച്ചത്. ഇന്നലെയായിരുന്നു സന്ദർശനം.

























