Follow the FOURTH PILLAR LIVE channel on WhatsApp
ഗാസ: ഗാസ പിടിച്ചെടുക്കാൻ ഇസ്രയേൽ കരയുദ്ധം ശക്തമാക്കിയതോടെ പലസ്തീനികൾ പലായനം ചെയ്യാൻ നിർബന്ധിതരാവുകയാണ്. ഗാസയുടെ ഭൂപടം ചുരുങ്ങുമെന്നും തീരത്തെ ഒരു ചെറിയ തുരുത്തായി മാറ്റുമെന്നുമാണ് ഐഡിഎഫിന്റെ ഭീഷണി. ഒറ്റ ദിവസം മാത്രം ഇസ്രയേൽ ആക്രമണത്തിൽ 60ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കരയുദ്ധം ആരംഭിച്ച വിവരം ഇസ്രയേൽ സൈന്യത്തിന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് കരയുദ്ധം ആരംഭിച്ച വിവരം പങ്കുവെച്ചത്.
ഇസ്രയേൽ ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപോർട്ട് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് കരയുദ്ധം ആരംഭിച്ചത്. ഗാസ മുനമ്പിനെ വിവിധ ഭാഗങ്ങളായി തിരിച്ച് സൈനിക നടപടി ആരംഭിച്ചതായാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയത്. കരയുദ്ധം കൂടി ആരംഭിച്ചതോടെ കൂട്ടകുരുതിക്കാണ് ഇസ്രയേൽ ലക്ഷ്യം വെക്കുന്നത്.
ഇസ്രയേലാണ് ഗാസയിൽ വംശഹത്യക്ക് പിന്നിലെന്ന് തെളിയിക്കുന്ന സാഹചര്യതെളിവുകൾ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും വംശഹത്യക്ക് പിന്നിൽ
ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻപ്രതിരോധ മന്ത്രി യോഗ് ഗാലന്റ് ഉൾപ്പെടെയുള്ള ഉന്നതരാണെന്നും യുഎൻ ഇൻഡിപെന്റൻഡ് ഇന്റർനാഷണൽ കമ്മീഷൻ വക്താവ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.































