29 C
Trivandrum
Saturday, February 14, 2026

കേരളത്തിൽ ഇടത് മുന്നണിക്ക് തുടർഭരണത്തിനുള്ള സാഹചര്യം : എംഎ ബേബി

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: കേരളത്തിൽ ഇടത് മുന്നണിയ്ക്ക് തുടർഭരണമുണ്ടാകാനുള്ള സാഹചര്യമെന്ന് സിപിഎം ദേശീയ ജനറൽസെക്രട്ടറി എം എ ബേബി. അതിനാൽ ഇനിമുതൽ ഓരോ ചുവടും കരുതലോടെ വേണം. കേരളത്തിൽ പാർട്ടിക്ക് അമിത ആത്മവിശ്വാസം പാടില്ലെന്നും എംഎ ബേബി. സംസ്ഥാനത്ത് ഉയർന്നുവരുന്ന പൊലീസ് മർദന വിവാദങ്ങളിലും എം എ ബേബി പ്രതികരിച്ചു.

‘രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. ഇപ്പോൾ പൊലീസിൽ ചില പ്രശ്‌നങ്ങളുണ്ട്. ആ പ്രശ്‌നങ്ങൾ ഇടതുപക്ഷത്തിന്റെ പൊലീസ് നയമല്ല. നയവ്യതിയാനം ഉണ്ടായിട്ടുണ്ട്. പൊലീസിൽ പലതരം ആളുകളുണ്ട്. അതുകൊണ്ട് ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിനെ പർവതീകരിക്കുന്നത് ശരിയല്ല’, എം എ ബേബി പറഞ്ഞു.

പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യേണ്ട ഒരു പ്രശ്‌നവും കേരള സർക്കാരിന്റെ ഭാഗത്തില്ലെന്നും എം എ ബേബി കൂട്ടിച്ചേർത്തു.പൊലീസിനെതിരായ പരാതികൾ കൈകാര്യം ചെയ്യാൻ പ്രാപ്തനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് എം എ ബേബി നേരത്തെ പറഞ്ഞിരുന്നു. ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അവ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും എം എ ബേബി പറഞ്ഞു. സിപിഐഎം നിയമിച്ച പൊലീസ് അല്ല, സ്ഥിരം സംവിധാനം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks