ഹിന്ദുമതത്തിൽ തുല്യതയുണ്ടെങഅകിൽ പിന്നെ എന്തിന് മതം മാറണം? :കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ

Follow the FOURTH PILLAR LIVE channel on WhatsApp 

ബെംഗളൂരു: മതം മാറുകയെന്നത് ഒരു വ്യക്തിയുടെ അവകാശമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. ഹിന്ദു മതത്തിൽ തുല്യയുണ്ടായിരുന്നുവെങഅകിൽ എന്തിന് മതം മാറണമെന്നും സിദ്ദരാമയ്യ ചോദിച്ചു. ‘സമത്വം ഉണ്ടായിരുന്നെങ്കിൽ തൊട്ടുകൂടായ്മ എങ്ങനെയുണ്ടായി? നമ്മളാണോ തൊട്ടുകൂടായ്മ ഉണ്ടാക്കിയത്? ഇസ്‌ലാമിലും ക്രിസ്ത്യാനിറ്റിയിലും മറ്റേത് മതത്തിലും അസമത്വങ്ങളുണ്ടാകും. ഞങ്ങളോ ബിജെപിയോ ആരോടും മതം മാറാൻ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ ആളുകൾ മതം മാറുന്നുണ്ട്. അത് അവരുടെ അവകാശമാണ്’: സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യയുടെ പരാമർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.

സിദ്ധരാമയ്യയ്‌ക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് ആർ അശോക രംഗത്തെത്തി. സമത്വത്തിന്റെ കാര്യം വരുമ്പോൾ എന്തിനാണ് സിദ്ധരാമയ്യ എപ്പോഴും ഹിന്ദു മതത്തെ ലക്ഷ്യമിടുന്നതെന്ന് ആർ അശോക ചോദിച്ചു. മുസ്‌ലീം സമുദായത്തെ സമത്വത്തെക്കുറിച്ച് ചോദ്യം ചെയ്യാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

Recent Articles

Related Articles

Special