രാഹുലിന്റെ പ്രവൃത്തി പ്രതിപക്ഷത്തോടുള്ള അനാദരവ് : ഇപി ജയരാജൻ

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിപക്ഷനേതാവിനോട് കാണിച്ചത് അനാദരവെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. പാർട്ടി നേതൃത്വത്തെ തള്ളി രാഹുൽ സഭയിലെത്തിയതിനെതിരെയായിരുന്നു ഇപി ജയരാജന്റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായിട്ടുള്ള ആരോപണങ്ങൾ ഉയർന്നുവന്നു. പൂർവ്വകാല ചരിത്രം ഇങ്ങനെയായിരുന്നു എന്നത് ന്യായീകരണം ആകാൻ പാടില്ലെന്നും ചരമോചാരം എന്ന ആദരവിനെ പരിഹസിക്കുന്നതു കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ സഭയിലെത്തിയത് സഭയിൽ അലങ്കോലം ഉണ്ടാക്കാനുള്ള ശ്രമത്തിനാണ്. കോൺഗ്രസിലെ പ്രമുഖമായ ഒരു വിഭാഗത്തിന് ഈ നടപടിയിൽ അങ്ങേയറ്റം പ്രതിഷേധമുണ്ട്. പ്രതിപക്ഷ നേതാവ് പണി നോക്കട്ടെയെന്ന നിലപാടാണ് രാഹുലിന്റെതെന്നും ഇ.പി ജയരാജൻ പറഞ്ഞു.

Recent Articles

Related Articles

Special