മെസേജുകൾ ദുരുദ്ദേശപരമല്ല : എഐജി വി.ജി വിനോദ് കുമാറിന്റെ മൊഴിയെടുത്തു

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ദുരുദ്ദേശ്യത്തോടെ സന്ദേശങ്ങൾ അയച്ചു എന്ന വനിത ഉദ്യോ​ഗസ്ഥരുടെ പരാതിയിൽ എഐജി വി.ജി വിനോദ് കുമാറിന്റെ മൊഴിയെടുത്തു. മെസേജുകള്‍ വനിതാ പോലീസുകാര്‍ക്ക് മാത്രമായി അയച്ചതല്ലെന്ന് വിനോദ് കുമാര്‍ മൊഴി നല്‍കി. ബ്രോഡ്കാസ്റ്റ് സന്ദേശമായി ഗുഡ് നൈറ്റ്, ഗുഡ് മോര്‍ണിങ് മെസ്സേജുകള്‍ അയച്ചതാണെന്നും മൊഴിയിൽ.

വനിത ഉദ്യോഗസ്ഥരുടെ പരാതിയില്‍ എസ്പി മെറിന്‍ ജോസഫാണ് അന്വേഷണം നടത്തുന്നത്. വിനോദ് കുമാര്‍ മോശം ഉദ്ദേശത്തോടെ വാട്‌സാപ്പില്‍ സന്ദേശം അയക്കുന്നതായി ആരോപിച്ചാണ് വനിതാ എസ് ഐ മാര്‍ തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വനിതാ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തി ഡി ഐ ജി വിശദമായ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. മോശം ഉദ്ദേശ്യത്തോടെ വാട്സാപ്പില്‍ സന്ദേശം അയക്കുകയും വിളിക്കുകയും ചെയ്യുന്നതായാണ് ആരോപണം. ഇതിന് മറുപടി നല്‍കിയില്ലെങ്കില്‍ പ്രതികാരനടപടിയുണ്ടാകുന്നതായും പരാതിയിലുണ്ട്.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special