Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഓണകാഴ്ചകളിൽ ശ്രദ്ധനേടി ഡ്രോൺ പ്രദർശനം. ഓണത്തോടനുബന്ധിച്ച് തലസ്ഥാനത്ത് തുടരുന്ന പ്രദർശനം രണ്ട് ദിവസം കൂടിയുണ്ടാവും. ആദ്യമായാണ് തലസ്ഥാനത്ത് ഇത്തരത്തിൽ ഡ്രോൺ പ്രദർശനം നടത്തുന്നത്. അതുകൊണ്ടുതന്നെ പ്രദർശനം കാണാനുള്ള കൗതുകത്തിലായിരുന്നു നഗരം. തിരുവോണരാത്രിയിലെ പ്രദർശനം കാണാൻ മന്ത്രിമാരായ മുഹമ്മദ് റിയാസും, വി.ശിവൻ കുട്ടിയും നേരെത്തെ തന്നെയെത്തി.
700ലധികം ഡ്രോണുകളുമായി കേരള തനിമ വിളിച്ചോതുന്ന ആകാശ കാഴ്ചകളോടെ തുടങ്ങിയ പ്രദർശനം പിന്നീട് നഗരത്തിന്റെ പ്രധാനവികസന ആകർഷണമായ വിഴിഞ്ഞം തുറമുഖത്തേക്ക് കടന്നു. കളരിപയറ്റും, ചെണ്ടയും, മാവേലിയും, സദ്യയും ഒക്കെ ഡ്രോണുകളാൽ ആകാശത്ത് നിറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ഡ്രോൺ പ്രദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഡ്രോൺ പ്രദർശനം കാണികൾക്ക് നവ്യനുഭവമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖവും 15മിനുട്ട് നീണ്ടുനിന്ന പ്രദർശനത്തിൽ ഉൾപെടുത്തിയിരുന്നു.























