വെള്ളാപ്പളളിക്കെതിരെ മന്ത്രി കെ കൃഷ്ണൻകുട്ടി

Follow the FOURTH PILLAR LIVE channel on WhatsApp 

പാലക്കാട്: വെള്ളാപ്പള്ളി നടേശൻ സമൂഹത്തെ വർഗീയമായി വേർതിരിക്കുന്നുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. എല്ലാമത വിഭാഗങ്ങളിലും, ജാതിയിലും പ്രയാസങ്ങൾ നേരിടുന്നവരുണ്ട്. അതിനെ വർഗീയമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും വിദ്വേഷ പരാമർശങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.മലബാർ കലാപത്തിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുകയാണുണ്ടായതെന്നും അത് സ്വാതന്ത്ര്യസമരമായി കണക്കാക്കുന്നത് ചരിത്രനിഷേധമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.

വെള്ളാപ്പള്ളി പറഞ്ഞത്: ‘‘തന്നെപ്പോലെ അയൽക്കാരനെയും സ്നേഹിക്കണമെന്ന് പറഞ്ഞവരുടെ അനുയായികൾ ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ടോ. പ്രവാചകന്റെ അനുയായികളും പ്രവാചകൻ പറഞ്ഞത് അനുസരിക്കുന്നുണ്ടോ. കിട്ടിയത് അവർ മാത്രമെടുക്കുന്നതാണ് രീതി. ദർശനങ്ങളെല്ലാം നല്ലതാണെങ്കിലും അത് പ്രായോഗികതലത്തിൽ വരുമ്പോൾ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറുകയാണ്. എല്ലാ ദർശനങ്ങളും ഒന്നാണെന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്. ആലുവ മണപ്പുറത്ത് സർവമത സമ്മേളനം ഗുരു നടത്തിയത് ഒരു സന്ദേശം നൽകാനായിരുന്നു. എല്ലാമതസാരവും ഒന്നാണെന്ന് മാത്രമാണ് ഈ സമ്മേളനത്തിൽ പറഞ്ഞത്. എന്തായിരുന്നു ഇതിന് കാരണം. മാപ്പിളലഹളയാണ് കാരണം’’.

‘‘മുസ്‌ലിം സമുദായത്തിൽപ്പെട്ടവർ ഹിന്ദുക്കളെ മാനഭംഗപ്പെടുത്തുകയും മതപരിവർത്തനം ചെയ്യുകയുംചെയ്ത മഹത്തായ ദുരിതമായിരുന്നു മാപ്പിള ലഹള. ഇത് കേട്ടറിഞ്ഞ ഗുരുദേവൻ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ കുമാരനാശാനെ അവിടേക്ക് ‌അയച്ചു. കുമാരനാശാൻ തിരിച്ചെത്തി അവിടെ നടക്കുന്ന കാര്യങ്ങൾ ഗുരുവിനോട് പറഞ്ഞു. അതിൽ ഗുരുവിനുണ്ടായ ദുഃഖമാണ് സർവതമത സമ്മേളനം വിളിച്ചുകൂട്ടാനുണ്ടായ പ്രേരകശക്തി’’- വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Recent Articles

Related Articles

Special