രാഹുലിനെതിരെ 5 പരാതികൾ: FIR കോടതിയിൽ സമർപ്പിച്ചു.

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: മുൻ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസിന്റെ എഫ്ഐആർ കോടതിയിൽ സമർപ്പിച്ചു. സ്ത്രീകളെ സോഷ്യൽ മീഡിയയിൽ പിന്തുടർന്ന് ശല്യം ചെയ്‌തു, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് സന്ദേശം അയച്ചു, ഫോണിൽ സ്ത്രീകളെ ഭീഷണിപ്പെടുത്തി എന്നും എഫ്ഐആറിൽ പറയുന്നു. അഞ്ച് പേരുടെ പരാതികളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ചുപേരും മൂന്നാം കക്ഷികളാണ്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചെന്ന കേസിൽ കൂടുതൽ പരാതിക്കാരിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തും. മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണത്തിലുള്ള സ്ത്രീയുടെ മൊഴി രേഖപ്പെടുത്താനുള്ള നീക്കവും നടത്തുന്നുണ്ട്. പരാതി നൽകാൻ ഇവർ ഇതുവരെയും തയ്യാറായിട്ടില്ല എന്നാണ് വിവരം.

യുവതിയുമായി സംസാരിച്ച നാലു വനിത മാധ്യമപ്രവർത്തകരുടെയും മൊഴിയും എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗർഭഛിദ്ര പരാതിയിൽ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ ഉൾപ്പെടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

COMMENT

Recent Articles

Related Articles

Special