സുരേഷ് ​ഗോപിക്ക് വോട്ട് തിരുവനന്തപുരത്ത് : ആരോപണവുമായി അനിൽ അക്കരെ

Follow the FOURTH PILLAR LIVE channel on WhatsApp 

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിയുടെ വോട്ട് തിരുവനന്തപുരത്തെന്ന് കോൺ​ഗ്രസ്. ശാസ്തമംഗലത്തെ 41ആം വാർഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളതെന്നും കോൺഗ്രസ്‌ ആരോപിച്ചു.

സുരേഷ് ഗോപി തിരുവനന്തപുരത്തെ സ്ഥിര താമസക്കാരനാണെന്നും തെരഞ്ഞെടുപ്പിൽ ജയിക്കാനായി മാത്രം തൃശൂരിലേക്ക് വോട്ട് മാറ്റിയതാണെന്നും കോൺഗ്രസ് നേതാവ് അനിൽ അക്കര പറഞ്ഞു. പുതുക്കിയ വോട്ടർ പട്ടികയിലും സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെ വോട്ട് തിരുവനന്തപുരത്ത് തന്നെയാണെന്ന് അനിൽ അക്കര ആരോപിച്ചു. സുരേഷ് ഗോപി തിരുവനന്തപുരത്ത് സ്ഥിര താമസം എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും അനിൽ അക്കരപറഞ്ഞു

Recent Articles

Related Articles

Special