രാഹുൽ മാങ്കൂട്ടത്തിൽ ഫ്യൂഡൽ ജീർണതയുടെ ഭാഗം: എംവി ​ഗോവിന്ദൻ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം:പാലക്കാട് എം എൻഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ ഫ്യൂഡൽ ജീർണതയുടെ ഭാഗമാണ്. രാഹുലിനെതിരെ ഇനിയും പരാതികൾ പുറത്ത് വരാനുണ്ടെന്ന് എം വി ​ഗോവിന്ദൻപറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് ഗുരുതരമായ പ്രതിസന്ധിലാണ്. രാഹുലിന്റെ സസ്‌പെൻഷൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു. ‘ആളുകളുടെ കണ്ണിൽ പൊടിയിടുകയാണ് കോൺഗ്രസ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാൻ കഴിയാത്ത മാനസികാവസ്ഥ. ഒരു പത്ര പ്രവർത്തക ലോകത്തോട് കാര്യങ്ങൾ വിളിച്ചു പറഞ്ഞു. ഇത് ഇവിടെ കൊണ്ട് ഒന്നും തീരാൻ പോകുന്നില്ല. ഇനിയും തെളിവുകൾ വരും,’ എം.വി ഗോവിന്ദൻ പറഞ്ഞു

Recent Articles

Related Articles

Special