ട്രംപിന്റെ അധിക തീരുവ നയം ഇന്ന് മുതൽ പ്രാബല്യത്തിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ:ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ നടപ്പിലാക്കുന്ന അധിക തീരുവ നയം ഇന്ന് മുതൽ പ്രാബല്യത്തിൽ. ങ്കളാഴ്ച അമേരിക്കൻ ആഭ്യന്തര സുരക്ഷാ മന്ത്രാലയം തീരുവ പ്രാബല്യത്തിൽ വരുന്നതുമായി ബന്ധപ്പെട്ട കരടുവിജ്ഞാപനമിറക്കിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ചുമത്തിയ 25 ശതമാനം പിഴച്ചുങ്കവും നിലവിലെ 25 ശതമാനം പകരച്ചുങ്കവും അടക്കം ഇന്ന് മുതൽ 50 ശതമാനമാണ് തീരുവ. തി
ഇതുപ്രകാരം ബുധനാഴ്ച ഇന്ത്യൻ സമയം പകൽ ഒമ്പത് മണിക്ക് ശേഷം അമേരിക്കയിലെ വിപണിയിലെത്തുന്ന ഇന്ത്യൻ ചരക്കുകൾക്ക് പിഴച്ചുങ്കം ബാധകമാകും. തുണിത്തരങ്ങൾ, തുന്നിയ വസ്ത്രങ്ങൾ, രത്‌നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, തുകലുൽപ്പന്നങ്ങൾ, ചെരുപ്പ്, രാസവസ്തുക്കൾ, വൈദ്യുത-മെക്കാനിക്കൽ യന്ത്രങ്ങൾ, മൃഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയെയാണ് തീരുവ വർധന കൂടുതൽ ബാധിക്കുക. മരുന്ന്, ഊർജോത്പന്നങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവയെ ചുങ്കം ബാധിച്ചേക്കില്ല.

ട്രംപിന്റെ അധിക തീരുവ കാരണം ചരക്ക് കയറ്റുമതിയുടെ മൂല്യം കഴിഞ്ഞ വർഷത്തേക്കാൾ 40 മുതൽ 45 ശതമാനം വരെ കുറയുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി തീരുവ ഇരട്ടിയാക്കാനുള്ള പദ്ധതികൾ ട്രംപ് ഈ മാസം ആദ്യം പ്രഖ്യാപിക്കുകയും നടപ്പാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 27 ആയി നിശ്ചയിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം യുഎസ് തീരുവ ചുമത്തുമെന്ന തീരുമാനത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. എത്ര സമ്മർദ്ദം വന്നാലും അതിനെ ചെറുക്കാനുള്ള ശക്തി തങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുമെന്ന് മോദി പറഞ്ഞു. ഇന്ന് ലോകത്ത് സാമ്പത്തിക സ്വാർത്ഥതയെ അടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് നാമെല്ലാവരും കാണുന്നത്. ഇത്തരം സംരക്ഷണവാദ നടപടികൾക്കെതിരെ ഇന്ത്യ ഉറച്ചുനിൽക്കുമെന്നും പൗരന്മാരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

COMMENT

Recent Articles

Related Articles

Special