സ്വർണ്ണക്കടത്ത്; സ്വപ്ന സുരേഷിനും പിസി ജോർജിനുമെതിരെ കുറ്റപത്രം

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങളിൽ സ്വപ്ന സുരേഷ്, പി.സി ജോർജ് എന്നിവരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.

തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കെ.ടി ജലീൽ നൽകിയപരാതിയിലായിരുന്നു കേസെടുത്തത്.മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിരോധത്തിലാക്കിയതായിരുന്നു സ്വർണക്കടത്ത് കേസ്. മുഖ്യമന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്നടക്കം ആരോപണം ഉയർന്നിരുന്നു.ഇതിനെതിരെയാണ് കെ.ടി ജലീൽ പരാതി നൽകിയത്.

COMMENT

Recent Articles

Related Articles

Special