തൃശൂർ വോട്ട് കൊള്ള: സുരേഷ് ​ഗോപിയുടെ സഹോദരന്റെ മൊഴിയെടുക്കും

Follow the FOURTH PILLAR LIVE channel on WhatsApp 

തൃശൂർ: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ സുരേഷ് ഗോപിയുടെ സഹോദരന്റെ മൊഴിയെടുക്കും. ടി.എൻ പ്രതാപന്റെ പരാതിയിലാണ് സുഭാഷ് ഗോപിയുടെ മൊഴിയെടുക്കുക. അന്വേഷണത്തിൽ നിയമോപദേശം കാത്തിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ 12നാണ് ടി.എൻ പ്രതാപൻ വിഷയത്തിൽ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം ടി.എൻ പ്രതാപന്റെ മൊഴി എടുത്തിരുന്നു.

വ്യാജ രേഖകൾ ചമച്ച് വോട്ട് ചേർത്തുവെന്നാരോപിച്ചാണ് ടി.എൻ പ്രതാപൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയത്. സുരേഷ് ഗോപിയുടെ സഹോദരനായ സുഭാഷ് ഗോപി ഉൾപ്പെടെ മൂക്കാട്ടുകരയിൽ നിയമവിരുദ്ധമായി 11 വോട്ടുകൾ ചേർത്തു എന്നാണ് ടി. എൻ പ്രതാപന്റെ പരാതി.

Recent Articles

Related Articles

Special