മെസി വരും ട്ടാ.. മെസി നവംബറിൽ കേരളത്തിലേക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ആശങ്കകൾക്കൊടുവിൽ മെസിയും അർജന്റീന ടീമും കേരളത്തിലേക്കെത്തുന്നു. നവംബറിൽ ടീം കേരളത്തിലെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. ഫിഫയുടെ സൗഹ്യദ മത്സരങ്ങൾക്കായാണ് കേരളത്തിലെത്തുക.
അതേസമയം മെസ്സിയും സംഘവും കേരളത്തിലെത്തുന്നത് സ്ഥിരീകരിച്ച് കായിക മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. മെസ്സി വരും ട്ടാ.. എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

മെസ്സിയും സംഘവും കേരളത്തിൽ വരും എന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് വി.അബ്ദുറഹിമാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരം പങ്കുവെച്ചത്. മെസ്സിയും ടീമും ഈ വർഷം നവംബറിൽ കേരളത്തിൽ കളിക്കും.

Recent Articles

Related Articles

Special