Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പുതിയബസുകൾ അലങ്കരിച്ച് കൊണ്ടുനടക്കണമെന്ന് കെ ബി ഗണേഷ്കുമാർ. ബസുകളഅ ഇടിച്ച് നശിപ്പിക്കരുതെന്നും മന്ത്രി. ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന പഴയ നിലപാട് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.ഒരു ബാറ്ററി ബസ് വാങ്ങുന്ന പൈസയ്ക്ക് നാല് ഡീസൽ ബസ് വാങ്ങാമെന്നും ഇപ്പോൾ നിരത്തിലിറക്കിയ എസി ഡീസൽ ബസുകൾക്ക് അഞ്ചര, ആറ് കിലോമീറ്റർ വരെ മൈലേജ് കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നിൽ സംഘടിപ്പിച്ച വാഹന പ്രദർശനത്തിലായിരുന്നു മന്ത്രിയുടെ അഭ്യർത്ഥന.
‘കെഎസ്ആർടിസിയുടെ ട്രാവൽ കാർഡുകൾ കടകൾ വഴിയും വിൽക്കും. 90000 കാർഡുകൾ ഇറക്കിയെങ്കിലും പെട്ടെന്ന് വിറ്റുതീർന്നു. പിന്നാലെ 30000 കാർഡുകൾ കൂടിയെത്തിയെങ്കിലും ഒരെണ്ണംപോലും ബാക്കിയില്ല. കാർഡിന്റെ ഒരുഭാഗത്ത് സ്വകാര്യ കമ്പനികളുടെ പരസ്യം നൽകുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. ഇതും കെഎസ്ആർടിസിക്ക് വരുമാനമാണ്.’ – മന്ത്രി വ്യക്തമാക്കി.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.























