Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തൽ നടത്തിയ ഹണി ഭാസ്‌കരനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഒമ്പത് പേർക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം സൈബർ പോലീസ് ആണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് എഫ്‌ഐആറിൽ പറയുന്നു. രാഹുലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഹണിക്കെതിരെ സൈബർ ആക്രമണമുണ്ടായത്. സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു ഹണി ഭാസ്‌കരന്റെ പരാതി. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമായിരുന്നു പരാതി നൽകിയത്. റിനി ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ രാഹുലിനെതിരെ ആരോപണമുന്നയിച്ച് ഹണി ഭാസ്‌കരൻ രംഗത്തെത്തിയത്.
























