രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സമിതി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളിൽ, അന്വേഷണത്തിന് തയ്യാറായി കെപിസിസി നേതൃത്വം. പ്രത്യേകമായി സമിതി രൂപീകരിച്ച് അന്വേഷണം നടത്താനാണ് പാർട്ടിയിലെ ധാരണ. പാർട്ടിക്ക് ലഭിച്ച പരാതികളും പരിശോധിക്കും.

അശ്ലീല സന്ദേശം അയച്ചതും ഗർഭച്ഛിദ്ര പ്രേരണയും എല്ലാം നേതൃത്വം അന്വേഷിക്കും. പാർട്ടിക്ക് ലഭിച്ച മറ്റു പരാതികളും പരിശോധിക്കും. കോൺഗ്രസ് ഹൈക്കമാന്റിന് ഉൾപ്പെടെ രാഹുലിനെതിരെ നേരത്തെ തന്നെ പരാതികൾ ലഭിച്ചിരുന്നു. പരാതികൾ അവഗണിച്ചതോടെയാണ് നടി റിനി ഉൾപ്പെടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് ഇനി പുതിയ വിവാദങ്ങൾ സൃഷ്ടിക്കാതെ മുന്നോട്ടുപോകാനാണ് യൂത്ത് കോൺഗ്രസിന് കെപിസിസി നൽകുന്ന ഉപദേശം. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന ആരോപണങ്ങൾ തീർത്ത് പ്രതിസന്ധി മറികടക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.അതേസമയം യൂത്ത് കോൺഗ്രസിന് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമായി തുടരുകയാണ്. ബിനു ചുള്ളിയിൽ, അബിൻ വർക്കി, കെ എം അഭിജിത്ത്, ജെ എസ് അഖിൽ എന്നിവരാണ് പരിഗണനയിലുള്ളത്. ഇതുവഴി സംഘടനയെ സജീവമാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. രാഹുലിന് പകരക്കാരനെ കണ്ടെത്താൻ ഹൈക്കമാൻഡ് പ്രതിനിധി ദീപ ദാസ് മുൻഷി മുതിർന്ന നേതാക്കളുമായി ആശയവിനിമയം തുടരുകയാണ്.

Recent Articles

Related Articles

Special