രാഹുലിന് വീണ്ടും കുരുക്ക് ; ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ചാറ്റ് പുറത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി നടത്തിയ വാട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റ് പുറത്ത്. യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന രാഹുൽ ഡോക്ടറെ കാണേണ്ടതില്ലെന്നും മരുന്ന് കഴിച്ചാൽ മതിയെന്നും രാഹുൽ പറയുന്നതാണ് പുറത്ത് വന്നത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാമോയെന്നും ഒരിക്കലും ഡോക്ടറെ കാണാതെ അത്തരത്തിൽ മരുന്നുകൾ കഴിക്കരുതെന്നും യുവതി പറയുമ്പോൾ ഡോക്ടർ ഉണ്ടായാൽ മതിയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. അമിത രക്തസ്രാവവും മറ്റ് പ്രശ്‌നങ്ങളുമുണ്ടാകുമെന്ന് യുവതി ചൂണ്ടിക്കാട്ടുമ്പോൾ ഡോക്ടറെ കാണണം എന്നൊന്നുമില്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. ഇതിന് ശേഷം ടെലഗ്രാം വഴി സംസാരിക്കാം എന്ന് പറയുകയാണ് രാഹുൽ.

ഇതിന് ശേഷവും വാട്‌സ്ആപ്പിൽ സംഭാഷണം തുടരുന്നുണ്ട്. മരുന്ന് കഴിക്കുകയാണെങ്കിൽ എല്ലാം പരിശോധിച്ചുവേണം കഴിക്കാനെന്നാണ് യുവതി തുടർന്ന് സംസാരിക്കുന്നത്. താൻ ഇക്കാര്യം സുഹൃത്തിനോട് സംസാരിച്ചിരുന്നു. അവൾ ഇക്കാര്യം ഒരു ഡോക്ടറോട് സംസാരിച്ചിരുന്നുവെന്നും ഡോക്ടർ കുറേ വഴക്കു പറഞ്ഞെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.മറ്റൊരു ചാറ്റിൽ താൻ തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു മോശം സാഹചര്യത്തിലൂടെ കടന്നുപോയിട്ടില്ലെന്ന് യുവതി പറയുന്നുണ്ട്. തന്റെ അമ്മയെ കണ്ടപ്പോൾ കരച്ചിൽ വന്നെന്നും യുവതി പറയുന്നു. ഇതിന് മറുപടിയായി തന്നെ വന്ന് കാണാനാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. നിനക്ക് താങ്ങായി താൻ ഇവിടെയുണ്ടെന്നും രാഹുൽ പറയുന്നു.

തന്റെ തലയിൽ ഇട്ടിട്ട് ഒഴിഞ്ഞ് മാറുവാണോ എന്ന് ടെലഗ്രാമിലെ ചാറ്റിൽ യുവതി ചോദിക്കുന്നുണ്ട്. ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ എന്നും ഒരുപാട് മാറ്റം വന്നെന്നും യുവതി പറയുന്നു. ഇതിനൊരു പരിഹാരം നിങ്ങൾ തന്നെ പറയണം. ഡോക്ടറെ കണ്ടാൽ ഉടനെ ഇതിനുള്ള മരുന്ന് തരില്ല. ഇതിന്റെ രീതികൾ എങ്ങനെയെന്ന് ഗൂഗിൾ ചെയ്ത് എങ്കിലും നോക്കൂ എന്നും യുവതി പറയുന്നു. ഇത് നാൾ മൂടിവെയ്ക്കും എന്ന് യുവതി ചോദിക്കുമ്പോൾ അതിന് രാഹുൽ മറുപടി പറയുന്നില്ല. തനിക്ക് ഇത് എങ്ങനെ മുന്നോട്ടുപോകുമെന്ന പേടിയാണ്. അതേസമയം തന്നെ വയറ്റിലുള്ള കുഞ്ഞിനോട് ഇഷ്ടവുമുണ്ട്. തനിക്ക് അത് ഒരിക്കലും മനസിലാകില്ല. രണ്ടിനും ഇടയിൽ കിടന്ന് വീർപ്പുമുട്ടുകയാണ് താനെന്നും യുവതി പറയുന്നു.

COMMENT

Recent Articles

Related Articles

Special