29 C
Trivandrum
Tuesday, November 18, 2025

നരേന്ദ്രമോദി ഇന്ന് ബിഹാറിലേക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

വോട്ട് ക്രമക്കേട് ആരോപണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിലേക്ക്. 13,000 കോടി രൂപയുടെ വികസന പദ്ധതികൾ ബിഹാറിലെ ഗയയിൽ ഉദ്ഘാടനം ചെയ്യും. ഗംഗാനദിക്ക് മുകളിലൂടെ പാട്‌നയെ ബെഗുസാരായിയുമായി ബന്ധിപ്പിക്കുന്ന പാലം ഉൾപ്പെടെയാണ് പദ്ധതികൾ. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. രാഹുൽഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ഇന്ന് രാവിലെ എട്ടുമണിക്ക് ബിഹാറിലെ മുങ്കീറിൽ നിന്ന് ആരംഭിക്കും.

പ്രതിപക്ഷമുയർത്തുന്ന ആരോപണങ്ങൾക്ക് പ്രധാനമന്ത്രി ബിഹാറിൽ മറുപടിയും നൽകിയേക്കും. അതേസമയം, ബിഹാർ വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഒഴിവാക്കിയ 65 ലക്ഷം പേരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ കൈകൊണ്ട നടപടികളുടെ വിശദാംശങ്ങൾ കോടതിയിൽ ഇന്നേക്കകം സമർപ്പിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. കമ്മിഷൻ ഒഴിവാക്കിയവരിൽ പരാതിയുള്ളവർക്ക് ആധാറിന്റെ പകർപ്പ് സഹിതം പരാതി നൽകാമെന്നും കോടതി പറഞ്ഞിരുന്നു. കേസിലെ തൽസ്ഥിതി സുപ്രീംകോടതി ഇന്ന് പരിശോധിക്കും.

Recent Articles

Related Articles

Special

Enable Notifications OK No thanks