Follow the FOURTH PILLAR LIVE channel on WhatsApp
എറണാകുളം: തദ്ദേശതെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇന്ന് കൊച്ചിയിൽ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ പങ്കെടുക്കും. കെ സുരേന്ദ്രൻ, വി മുരളീധരൻ, ശോഭാസുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, പി കെ കൃഷ്ണദാസ്, എം ടി രമേശ് തുടങ്ങി സംസ്ഥാന ബിജെപിയിലെ പ്രമുഖ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കും.
പാർട്ടിക്ക് കരുത്തുള്ള തൃശ്ശൂർ, തിരുവനന്തപുരം കോർപ്പറേഷനുകളിലെ ഭരണം പിടിച്ചെടുക്കാനുള്ള ആലോചനകൾ ശക്തമാണ്.
കൊട്ടാരക്കരയിലെയും കോതമംഗലത്തെയും ലൗ ജിഹാദ് വിഷയം ചർച്ചയാകും. മലയാളി കന്യാസ്ത്രീകളുടെ ഛത്തീസ്ഗഡിലെ അറസ്റ്റും വോട്ടർ പട്ടിക വിവാദവും മറികടക്കാനുള്ള തീരുമാനങ്ങൾ ചർച്ചയിൽ ഉണ്ടാകുമെന്നാണ് എന്ന് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിൽ നിന്നായി ബിജെപിക്ക് ലഭിക്കാവുന്ന വോട്ടുകളുടെ ഏകദേശ പട്ടികയും യോഗത്തിനു മുൻപിൽ വയ്ക്കും. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ കേരളത്തിലും തമിഴ്‌നാട്ടിലും എല്ലാ മാസവും അമിത്ഷാ സന്ദർശിച്ച് യോഗങ്ങളിൽ പങ്കെടുക്കും.


























