Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഇന്നും പാർലമെന്റ് പ്രക്ഷുബ്ദമാവും. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ ഇന്നും സഭയിൽ പ്രതിഷേധം തുടരാണ് പ്രതിപക്ഷ തീരുമാനം. ബിഹാറിലെ വോട്ടർ പട്ടികാ പരിഷ്‌കരണം മുതൽ ഇന്നലെ ലോക്‌സഭ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ല് വരെ യുള്ള വിഷയങ്ങളിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് സമ്മേളന കാലയളവിൽ നടന്നത്.
30 ദിവസം തടവിലായാൽ മന്ത്രി സ്ഥാനം നഷ്ടമാകുന്ന ഭരണഘടനാ ഭേദഗതി ബില്ലാണ് ജെപിസിക്ക് വിട്ടത്. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ബില്ല് അവതരണത്തിന് എതിരെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ, ബില്ല് കീറിയെറിഞ്ഞു. ഫെഡറൽ സംവിധാനം തകർക്കാനുള്ള നീക്കം എന്ന് കെസി വേണുഗോപാൽ പറഞ്ഞു. ബേദഗതി ബില്ല് ഭരണഘടനയുടെ അടിസ്ഥാനതത്വത്തിനെതിരെന്ന് മനീഷ് തിവാരി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് ഇന്നലെ ലോക്സഭ അഞ്ച് മണിവരെ നിർത്തിവെച്ചത്.
























