Follow the FOURTH PILLAR LIVE channel on WhatsApp
ദുബായ്: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരേയും വടകര എംപി ഷാഫി പറമ്പിലിനെതിരെയും ഗുരുതര ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കരൻ. താനുമായി സോഷ്യൽ മീഡിയിയൽ ചാറ്റ് ചെയ്ത ശേഷം, മറ്റുള്ളവരോട് ഇതേസംബന്ധിച്ച് മോശമായി പറഞ്ഞു എന്നുമാണ് ആരോപണം. ഇതേകുറിച്ച് പറഞ്ഞാൽ ഷാഫിപറമ്പിലിനോട് പരാതിപ്പെട്ടാലും പരാതി എങ്ങും എത്താതെ പോകുമെന്നും ഹണി ഭാസ്കരൻ പറഞ്ഞു.
രാഹുലിന്റെ ഇരകളിൽ വനിതാ കോൺഗ്രസ് പ്രവർത്തകരുമുണ്ടെന്നാണ് ഹണി ഭാസ്‌കരൻ ആരോപിക്കുന്നത്. യാത്രയെ കുറിച്ച് ചോദിച്ചാണ് രാഹുൽ ആദ്യമായി തനിക്ക് മെസേജ് അയയ്ക്കുന്നത്. എന്നാൽ, പിന്നീട് മറ്റ് സ്ഥലങ്ങളിൽ ചെന്ന് അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് പ്രൊജക്ട് ചെയ്ത് കാണിച്ചത്. ഈ പ്രവർത്തി തന്നെ അങ്ങേയറ്റം അശ്ലീലമല്ലേയെന്നാണ് ഹണി ചോദിക്കുന്നത്. ഇക്കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഹണി പങ്കുവെച്ചിരുന്നു.
ഇൻസ്റ്റഗ്രാമിൽ തന്നോട് ചാറ്റ് ചെയ്ത ശേഷം, രാഹുൽ അയാളുടെ സുഹൃത്തുകളോട് ഇതേകുറിച്ച് മോശമായി പറയുകയായിരുന്നു. അയാൾ ഇത് പറഞ്ഞ ആളുകൾ തന്നെയാണ് ഈ വിവരം എന്നെ അറിയിച്ചത്. രാഹുലിന്റെ സ്വഭാവം മോശമാണെന്ന് തോന്നിയതിനാൽ തന്നെ പിന്നീട് സംസാരിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്നും, വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ പരാതി നൽകുമെന്നും ഹണി ഭാസ്‌കരൻ പറയുന്നു.
വേറെ ആരുമായും തനിക്ക് ബന്ധമില്ലെന്നും എന്റെ സ്‌നേഹം നിനക്ക് മാത്രമാണെന്നുമാണ് രാഹുൽ സമീപിച്ചിട്ടുള്ള എല്ലാ സ്ത്രീകളോടും പറയുന്നതെന്നാണ് ഞാൻ കേട്ടിരിക്കുന്നത്. എന്റെ സുഹൃത്തുക്കൾക്ക് തന്നെ അനുഭവമുണ്ട്. ഇയാൾ കാണിക്കുന്ന സ്‌നേഹം സത്യമാണെന്നാണ് ഇരകൾ വിചാരിക്കുന്നതും. എന്നാൽ, അതല്ല യാഥാർഥ്യമെന്ന് ജനങ്ങളോട് പറയേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. ഈ പറയുന്ന വൃത്തികേടിലേക്ക് ഇനി ഒരു സത്രീ കൂടി പെടരുതെന്നാണ് ചിന്തിക്കുന്നതെന്നും ഹണി ഭാസ്കരൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിൽ എംപിയാണ്. രാഹുലിനെതിരേ പലരും ഷാഫിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, യാതൊരുവിധ നടപടിയും സ്വീകരിക്കാൻ ഷാഫി തയാറായിട്ടില്ലെന്നും ഹണി ഭാസ്‌കരൻ കുറ്റപ്പെടുത്തുന്നു. നിലവിൽ രാഹുലിനെതിരേ നിയമ നടപടികൾ സ്വീകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. രാഹുലിന് ധൈര്യമുണ്ടെങ്കിൽ തനിക്കെതിരേ മാനനഷ്ടക്കേസ് നൽകട്ടെയെന്നും ഹണി ഭാസ്കരൻ പറഞ്ഞു.























