Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ബിൽ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ബാധകം. 130-ാം ഭരണഘടന ഭേദഗതിയാണ് കൊണ്ടുവരുന്നത്. . തുടർച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ 31-ാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നാണ് ബില്ലിൽ പറയുന്നത്. അതേസമയം ഇത് അപകടസാധ്യതയെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷം ബില്ലിനെതിരെ രംഗത്തെത്തിയേക്കും. ജമ്മുകശ്മീർ പുനഃസംഘടന ബില്ലും ലോക്‌സഭയിൽ അവതരിപ്പിക്കും.






























