വിവാദങ്ങൾക്കിടെ ഡോക്ടർ ഹാരിസ് തിരികെ ജോലിയിലേക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവാദങ്ങൾക്ക് പിന്നാലെ അവധിയിൽ പോയ ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിചേക്കും. ഹരീസിനെതിരെ ഇപ്പോഴും ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജോലിയിൽ പ്രവേശിക്കുന്നത്. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാർ ഹാരിസിന്റെ മുറിയിൽ ആരോ കടന്നതായി സംശയിക്കുന്നു എന്ന ആരോപണമുന്നയിച്ചിരുന്നു. മാത്രമല്ല മെഡിക്കൽ കോളജിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം കാണാതായതെന്നതിൽ അന്വേഷണം തുടരുകയാണ്. മോർസിലോസ്കോപ് കാണാതായതല്ലെന്നും ഉപയോഗിക്കാൻ അറിയാത്തതിനാൽ മാറ്റിവെച്ചതാണെന്നുമാണ് ഡോക്ടർ ഹാരിസ് വിശദീകരിച്ചിരുന്നത്. എന്നാൽ ഉപകരണം കാണാതായതാണെന്ന് ഡോക്ടർ സമ്മതിച്ചതാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഹാരിസിന്റെ മുറിയില്‍ മൂന്ന് തവണ പരിശോധന നടന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. ആദ്യ പരിശോധനയില്‍ ഹാരിസിന്റെ മുറിയില്‍ കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് എന്ന ഉപകരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സര്‍ജിക്കല്‍ ഉപകരണങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലാത്തതിനാല്‍ സര്‍ജിക്കല്‍, ടെക്‌നിക്കല്‍ ടീമുമായി വീണ്ടും പരിശോധന നടത്തി. അതില്‍ ആദ്യ പരിശോധനയില്‍ കാണാത്ത മറ്റൊരു പെട്ടി മുറിയില്‍ കണ്ടെത്തി.
കൊറിയർ ബോക്സ് പോലെ ആയിരുന്നു. എല്ലാവരുടേയും സാന്നിധ്യത്തിൽ കവർ പൊട്ടിച്ചു. അതില്‍ ഉപകരണം കണ്ടെത്തി. അതിനൊപ്പം ഉണ്ടായിരുന്ന പേപ്പറില്‍ മോസിലോസ്‌കോപ്പ് എന്ന് എഴുതിയിരുന്നു. ഇതിനൊപ്പം കണ്ടെത്തിയ ബില്ലില്‍ ഓഗസ്റ്റ് രണ്ട് എന്ന് എഴുതിയിരുന്നു. എറണാകുളത്തെ സ്ഥാപനത്തിന്‍റേതായിരുന്നു ബില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞിരുന്നു.

 

Recent Articles

Related Articles

Special