29 C
Trivandrum
Tuesday, November 11, 2025

ബിഹാറില്‍ കരട് വോട്ടര്‍ പട്ടികയായി; 65 ലക്ഷം പേർ പുറത്ത്

Follow the FOURTH PILLAR LIVE channel on WhatsApp 

പട്‌ന: ഇലക്ഷൻ കമ്മീഷൻ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കിയ ബിഹാറില്‍ 65 ലക്ഷത്തോളം പേരെ ഒഴിവാക്കിയുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 7.89 കോടി വോട്ടര്‍മാരില്‍ 7.24 കോടി പേരുകളാണ് നിയമസഭാ തെരഞ്ഞടുപ്പിനുള്ള കരട് വോട്ടര്‍പട്ടികയിലുള്ളത്.

പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബിഎല്‍ഒമാര്‍ ബിഹാറിലെ മുഴുവന്‍ വീടുകളിലും എത്തിയിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടു. 2003ലെ വോട്ടര്‍പട്ടികയിലെ 22 ലക്ഷം പേര്‍ ജീവിച്ചിരിപ്പില്ലെന്നും 36 ലക്ഷം പേര്‍ സ്ഥിരതാമസം മാറിയെന്നും 7ലക്ഷം പേര്‍ മറ്റിടങ്ങളില്‍ പട്ടികയില്‍ പേരുള്ളവരാണെന്നും കമ്മീഷൻ കണ്ടെത്തി. ഇത്തരത്തിൽ കണ്ടത്തിയ 65 ലക്ഷത്തോളം പേരെയാണ് ഒഴിവാക്കിയത്.

യോഗ്യരായ വോട്ടര്‍മാര്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പേരു ചേര്‍ക്കാന്‍ സെപ്റ്റംബര്‍ ഒന്നുവരെ സമയമുണ്ടെന്ന് കമ്മീഷന്‍ മാധ്യമങ്ങളെ അറിയിച്ചു. വോട്ടറുടെ ഭാഗം കേള്‍ക്കാതെയോ രേഖകളില്ലാതെയോ കരട് പട്ടികയില്‍ നിന്ന് ഒരു പേരും നീക്കില്ലെന്നും അറിയിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks