29 C
Trivandrum
Sunday, January 25, 2026

‘ജയിൽ ജീവിതം ദുസ്സഹം’; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: ചത്തീസ്​ഗഡിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ബിലാസ്പൂർ എൻ ഐ എ കോടതിയാണ് കേസ് പരി​ഗണിക്കുന്നത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജ്ജുദ്ദീൻ ഖുറേഷിയാണ് വിധി പറയുക. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി നേതാക്കളും കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ഛത്തീസ്ഗഡിൽ തുടരുകയാണ്.

കന്യാസ്ത്രീകൾക്ക് ഇന്ന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ. തന്റെ സഹോദരിയെ കുറേ ദിവസങ്ങൾക്കുശേഷം ജയിലിനു പുറത്ത് കാണാൻ സാധിക്കുമെന്ന് സിസ്റ്റർ വന്ദനയുടെ സഹോദരൻ ജോസഫ് മാത്യു മീഡിയവണിനോട് പറഞ്ഞു. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നൽകിയിട്ടും പ്രോസിക്യൂഷൻ ജാമ്യാപേക്ഷ എതിർത്തത് ഞെട്ടിച്ചന്നും ജോസഫ് മാത്യു പറഞ്ഞു.

ജയിലിൽ കഴിയുന്ന സിസ്റ്റർ പ്രീതി മേരി സോറിയാറ്റിക് ആർത്രൈറ്റിക് രോ​ഗത്തിന് ചികിത്സ തുടരുകയാണ്. എന്നാൽ രോ​ഗത്തെക്കാൾ ദുസ്സഹമാണ് ജയിൽ വാസം എന്നായിരുന്നു സിസ്റ്റർ പ്രതികരിച്ചത്.

 

 

 

Recent Articles

Related Articles

Special

Enable Notifications OK No thanks